മറുനാടൻ മലയാളി 2018ൽ കർമ്മ ന്യൂസ് യു.ടുബ് തകർത്തു,ഇപ്പോൾ ന്യൂസ് 24 മറുനാടനെ….എന്തിനീ യുദ്ധം

മറുനാടൻ മലയാളി യു.ടുബ് യു.ടുബ് പൂട്ടിയതുമായി ബന്ധപ്പെട്ട് കർമ്മ ന്യൂസ് എം.ഡിയും ചീഫ് എഡിറ്ററും പുറത്തിറക്കിയ കുറിപ്പ്.ചേരിപോർ മാധ്യമങ്ങൾ തമ്മിലല്ല വേണ്ടത്.മാധ്യമങ്ങൾ എന്നും പ്രതിപക്ഷമാകണം.യുദ്ധം ജനങ്ങൾക്ക് വേണ്ടിയാകണം.ഇതുമായി ബന്ധപ്പെട്ട് കർമ്മ ന്യൂസ് എം.ഡി വിൻസ് മാത്യു ഫേസ്ബുക്കിൽ പങ്കുവയ്ച്ച കുറിപ്പ്

ഈ പോസ്റ്റിനു ഒപ്പം ഉള്ള ചിത്രം പങ്കുവയ്ക്കുന്നത് വിഷമത്തോടെയാണ്‌.മറുനാടൻ മലയാളിയുടെ യു.ടുബ് ചാനലുകൾ പൂട്ടിയതിൽ തീർത്തും അനുശോചിക്കുന്നു,വിഷമിക്കുന്നു.മറുനാടൻ മലയാളി യു.ടുബിനു 8 ലക്ഷത്തോളം സബ്സ്ക്രൈബേഴ്സ് ഉണ്ടായിരുന്നു.

എന്നാൽ 8 ലക്ഷം ജനങ്ങളുടെ കണ്ണു മൂടികെട്ടിച്ച ഗൂഗിൾ വധ ശിക്ഷ വന്നത് 17 ഓഗസ്റ്റ് രാത്രി.കോപ്പി റൈറ്റ് ലംഘനം മാധ്യമ രംഗത്ത് സ്ഥിരമാണ്‌.ഞാൻ എം.ഡി ആയ കർമ്മ ന്യൂസിലും അറിയാതെ മറ്റുള്ളവരുടെ കണ്ടന്റ് വരാറുണ്ട്.എന്നാൽ കർമ്മയോട് ഇന്നുവരെ എല്ലാവരും ക്ഷമിച്ചു.സീ ന്യുസ്,റിപോർട്ടർ,ഫ്ളവേഴ്സ് ഇവരിൽ നിന്നെല്ലാം കോപ്പി റൈറ്റ് ലഭിച്ചിട്ടുണ്ട്.എന്നാൽ അവർ എല്ലാം കർമ്മയോട് നല്ല വിധത്തിൽ പെരുമാറി അത് ഒഴിവാക്കി തന്നിട്ടുണ്ട്.കർമ്മ ന്യൂസിനു ഇപ്പോൾ 30000ത്തോളം വീഡിയോ ഓൺലൈനിൽ ഉണ്ട്.ഞങ്ങളുടെ കണ്ടന്റും ചിത്രവും എടുത്ത ഡസൻ കണക്കിനു ചാനലുകളും മുഖ്യ ധാരാ മാധ്യമങ്ങളും ഉണ്ട്.

ഇന്നു വരെ എന്റെ കൈകൾ കൊണ്ട് ഒരു മാധ്യമത്തേയും നശിപ്പിച്ചിട്ടില്ല.ഒരു പ്ളാറ്റ് ഫോം അര മില്യൺ..ഒരു മില്യൺ ഒക്കെ ആക്കാൻ കോടി കണക്കിനു രൂപ വേണം. ചിലവുണ്ട്. വർഷങ്ങൾ വേണം.ഇതെല്ലാം കോപ്പി റൈറ്റിൽ ആർക്കും തകർക്കാം. എന്നാൽ മാധ്യമ മേഖലയിൽ ഉള്ളവർക്ക് ഇത് നിർമ്മിക്കുന്ന ചിലവും അത്യദ്ധ്വാനവും അറിയാം.അതിനാൽ തന്നെ ആരും മറ്റൊരു പ്ളാറ്റ് ഫോം നശിപ്പിക്കില്ല.

ഒരു ദിവസം ഒരു മില്യൺ കാഴ്ച്ചക്കാർ ഉണ്ടേൽ ശരാശരി 200 – 250 ഡോളർ വരുമാനം ഉണ്ടാകും.മാസം 5 ലക്ഷം രൂപ വരെ വരുമാനം വരാം ഒരു ചാനലിന്‌.ഇപ്പോൾ മറുനാടന്റെ 2 ചാനലിനാണ്‌ യു.ടുബ് പൂട്ട് വീണത്.ഇത് 24 ന്യൂസിലെ ശ്രീകണ്ഠൻ നായരെ ആക്ഷേപിച്ചതിനായിരുന്നു.വ്യക്തിഹത്യ,മോശം പരാമർശം,തെറിവിളി, ക്രിമിനൽ രീതിയിൽ ഉള്ള ആക്രോശങ്ങൾ..ഇങ്ങനെ പോകുന്നു മറുനാടനെതിരെ 24 ന്യൂസ് മേധാവിയുടെ കുറ്റപത്രം.എന്തായാലും മറുനാടൻ മലയാളിക്ക് ഇനി തിരികെ അവരുടെ പ്ളാറ്റ് ഫോം ലഭിക്കാൻ 24ന്യൂസ് കാർ ക്ഷമിക്കണം.തീർച്ചായും ശ്രീകണ്ഠൻ നായർക്ക് ഒരുപാട് നാശവും അപമാനവും മറുനാടൻ മലയാളി ഉണ്ടാക്കി.

ഞാൻ ഇരുവരുടേയും വാർത്തകൾ കണ്ട്…..ഇതിൽ 24 ന്യൂസ് വാർത്തകൾക്ക് സത്യം എന്തായാലും നിലവാരവും ആധികാരികതയും തെളിവും തോന്നിപ്പിക്കും വിധം പ്രഫഷണൽ ആയിരുന്നു.ഒരു വാർത്താ രീതി ഉണ്ടായിരുന്നു.ഇതിനെ മറികടക്കാൻ മറുനാടൻ തെറിനാടൻ മലയാളിയായി തരം താണു പോയി.അവിടെ തുടങ്ങുന്നു മൂല്യ ച്യുതി.ശ്രീകണ്ഠൻ നായരെ സ്വവർഗ്ഗ രതിക്കാരൻ,കള്ളൻ,കുണ്ടൻ,കള്ളൻ പരനാറി..അവതാരികയേ കൊടിച്ചി പട്ടി,എന്നെല്ലാം ഷാജൻ കറിയ എന്നയാൾ വിളിച്ചത് തെറ്റായി പോയി.അനേകം മോശം വാക്കുകൾ പ്രതികാര ബുദ്ധ്യാ സാജൻ ഉപയോഗിച്ചു.വാർത്തകളും തെളിവും വയ്ച്ച് കാര്യങ്ങൾ പറയുമ്പോൾ സാജൻ സക്കരിയ ശരിക്കും തുണി പൊക്കി കാണിക്കുകയോ എതിരാളികളുടെ തുണി പൊക്കാൻ ശ്രമിക്കുകയോ ആയിരുന്നു.ഇതാണ്‌ ഇപ്പോൾ മറുനാടൻ മലയാളി പെട്ട് പോകാൻ കാരണം.വലിയ നിലവാര തകർത്ത പകപോക്കലിന് എത്തിച്ചു

കർമ്മ ന്യൂസ് ഇന്നു വരെ ഒരു മാധ്യമത്തിന്റെയും യു ടുബ് പ്ളാറ്റ് ഫോമും നശിപ്പിച്ചിട്ടില്ല.പലർക്കും അറിയിപ്പ് നല്കി വിഷയം പരിഹരിച്ചു.മറുനാടൻ മലയാളിയുടെ 8 ലക്ഷം സബ്സ്ക്രൈബേഴ്സ് ആണ്‌ പെട്ട്ന്ന് പോയത്.കഷ്ടം തന്നെ.ഞങ്ങൾക്ക് വിഷമം ഉണ്ട്.മറുനാടൻ മലയാളി 2018ൽ കർമ്മ ന്യൂസിന്റെ യു.ടുബ് തകർത്തിരുന്നു എന്ന സത്യം എത്ര പേർക്ക് അറിയാം.ഞങ്ങളുടെ യു.ടുബ് പാസ്‌വേഡ് അറിയാവുന്ന ഒരു സ്റ്റാഫിനു ഒരു രാത്രി ഹോട്ടലിൽ പാർട്ടി കൊടുത്തു. മദ്യവും പെണ്ണും നല്കി.പിന്നെ പുലർച്ചെ കർമ്മയുടെ ഓഫീസിൽ മറുനാടൻ മലയാളിയുടെ ഉടമയും കർമ്മയുടെ ആ ജീവനക്കാരനും ചേർന്ന് മറുനാടൻ മലയാളിയുടെ 3 വീഡിയോകൾ ലോകം ഉറങ്ങി കിടന്നപ്പോൾ കർമ്മ യു.ടുബിൽ ലോഡ് ചെയ്തു.

തുടർന്ന് മറുനാടൻ ഉടൻ തന്നെ കോപ്പി സ്ട്രൈക്ക് ചെയ്തു.ചതി….നോക്കുക..പെണ്ണും കള്ളും നല്കി കർമ്മയുടെ ജീവനക്കാരനേ വിലക്കെടുത്ത് ചതിച്ചു.കർമ്മയുടെ യു.ടുബ് 2018ൽ സാജൻ സ്ക്കറിയ തകർത്തു.ആ ജീവനക്കാരൻ പെണ്ണും പണവും മദ്യവും കിട്ടിയ ദിവസത്തിന്റെ പിറ്റേ ദിവസം രാജിയും വയ്ച്ചു.സംശയം ഉണ്ടേൽ അന്നത്തേ ചീഫ് എഡിറ്റർ ഫിജോ സാക്ഷി പറയും.ഇതാണ്‌ സാജന്റെ സ്വഭാവം.അന്ന് കർമ്മ ബ്യൂറോ ചീഫ് ആയിരുന്ന ധന്യ കരഞ്ഞ് സാജന്റെ അടുത്ത് ചെന്ന് യാചിച്ചു..ഞങ്ങളുടെ ചോറാണ്‌..ഈ സ്ട്രൈക്ക് നീക്കി തരാമോ..4 വട്ടം ഈ ക്രൂരനായ മനുഷ്യന്റെ കാലുപിടിപ്പിച്ചുസന്ധ്യാ സമയം മദ്യ ലഹരിയിൽ എന്നോണം അട്ടഹസിച്ച് പറഞ്ഞത് ഇങ്ങിനെ..ഇന്ന് എനിക്ക് ലോട്ടറി അടിച്ചു. കർമ്മ മറുനാടന്റെ അടുത്ത് യാചിക്കുന്നു..മുട്ടുകുത്തി..എല്ലാം ഞാൻ കൊല്ലാൻ തീരുമനിച്ചത് കൊല്ലും..അങ്ങിനെ 18 ലക്ഷം രൂപയാണ്‌ അന്ന് കർമ്മ ന്യൂസിനു നഷ്ടപെട്ടത്

ഇന്ന് ഇന്ന് കർമ്മ ന്യൂസ് വളർന്നു.മലയാളത്തിലെ ആദ്യത്തേതും,ഒന്നാം സ്ഥാനത്തും ഉള്ള സ്വതന്ത്ര വെബ് ചാനൽ.ദിവസം 4 മില്യൺ കാഴ്ച്ചക്കാർ..

ഇനി മറുനാടൻ എന്ന ചാനലും 24 ന്യൂസ് മേധാവിയും തമ്മിൽ ഉള്ള ഈ വിഷയം എങ്ങിനെ തീർക്കാം.കർമ്മയേ മറുനാടൻ 2018ൽ തീർത്ത് പോലെ തീർത്തത് പോലെ മറുനാടൻ മലയാളിയെ 24 ന്യൂസ് തകർക്കരുതേ.മറുനാടൻ കർമ്മ പോലെ ഒരു സ്ഥാപനം അല്ല.സാജൻ സ്കറിയ എന്ന ഒരാളുടെ അദ്ധ്വാനമാണ്‌.അത് തകർക്കരുത്. എനിക്ക് നിർദ്ദേശിക്കാൻ ഉള്ളത് സാജൻ ഇത്തരത്തിൽ 24 ന്യൂസ് മേധാവിയെ അശ്ലീലകരമായും.,വൃത്തികെട്ട വിധവും,ജാതി പേർ പറഞ്ഞും പരിഹസിച്ചതിൽ മാപ്പ് പറയണം.അദ്ദേഹത്തേ സ്വവർഗ്ഗ രതിക്കാരൻ എന്ന വിധം അപമാനിച്ചതിലും അനാശാസ്യക്കാരൻ ആക്കി വ്യാജമായി വാർത്ത നല്കിയതിലും പിഴ കൊടുക്കണം.

അദ്ദേഹത്തിന്റെ മാധ്യമ ലോക മേധാവി എന്ന നിലയിൽ ഫ്ളവേഴ്സ് ചാനൽ കമ്പിനിയുടെ മൂല്യം 18 കോടിയാണ്‌.200 കോടിയിലധികമാണ്‌ 24 ന്യൂസ് മുടക്ക്.മറുനാടന്റെ കമ്പിനി ചിലവ് മൂലധനം രേഖകളിൽ 1ലക്ഷം രൂപയാണ്‌. ആയതിനാൽ മറുനാടൻ മലയാളി ശ്രീകണ്ഠൻ നായർ തർക്കം 7 കൊല്ലം കേരളാ ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്ന എനിക്ക് വിധിക്കാൻ ഉള്ളത് 2 കോടി രൂപ നഷ്ടം നല്കണം.മറുനാടൻ മലയാളി അവരുടെ പൂട്ടിയ ഒരു ചാനലിന്റെ ഒരു വർഷ ശരാശരി വരുമാനം ആയ 60000 അമേരിക്കൻ ഡോളർ എങ്കിലും ശ്രീകണ്ഠൻ നായർക്ക് നല്കണം.മേലിൽ ആരോടും വ്യക്തി ഹത്യാ വാർത്ത നല്കില്ല എന്ന് സാജനിൽ നിന്നും എഴുതി വാങ്ങണം.സാജൻ അത് പ്രതിഞ്ജ ചെയ്യണം.ജേണലിസത്തിൽ സ്വയം സാജൻ മാറണം.നല്ല മുസ്ള്യാ ബോധവും കർമ്മവും ഉള്ള ആലാകണം.ഫീൽഡിൽ ഇറങ്ങി സൂരജ് പാലാക്കാരൻ ആകണം.1 കോടി നഷ്ടം കൊടുത്ത് ഈ വിഷയം പരിഹരിച്ചാൽ പോലും മറുനാടൻ സാജനു ലാഭം ആയിരിക്കും.

കാരണം 8ലക്ഷം സബ്സ്ക്രൈബേഴ്സിനെ ഒക്കെ കിട്ടാൻ 3 കൊല്ലം എങ്കിലും വേണം. സാജൻ കർമ്മയോട് കൊല ചതിയാണ് 2018ൽ‌ കാട്ടിയത്.ദയ അർ ഹിക്കുന്നില്ല.എന്നാലും പറയുന്നു..24 ന്യൂസ് മേധാവി നഷ്ടം വാങ്ങി അത് ഒരു കോടിയായാലും കുഴപ്പം ഇല്ല…മറുനാടനെ വധശിക്ഷയിൽ നിന്നും ഒഴിവാക്കുമോ..അവസാനമായി ഒന്നു കൂടി..ഒരു മുറിയിൽ കയറി..വാതിൽ അടച്ചു പൂട്ടി മറ്റുള്ളവരുടെ വാർത്ത എടുത്ത് അതിനേ വിലയിരുത്തലും ചീത്ത വിളിക്കുന്നതും ആകരുത് സാജാ മാധ്യമ വേല.

മറ്റുള്ളവരുടെ കണ്ടന്റ് നമ്മൾ മോഷ്ടിച്ചാൽ ക്ഷമ പറയുക. ക്ഷമ പറയുന്നതിന് പകരം അവരെ തെറി വിളിക്കരുത്.ഫീൽഡിൽ സൂരജ് പാലാക്കാരൻ ഉണ്ട്..അദ്ദേഹത്തേ പോലെ ഫീൽഡിൽ മിന്നൽ ആകൂ..അല്ലേൽ ജനകീയ വിഷയം ഫീൽഡിൽ നിന്നും എടുക്കൂ.നിർത്തൂ വ്യക്തി ഹത്യയും സാരി കണ്ടാൽ കൊത്തി കീറലും.അദ്യ രാത്രി എങ്ങിനെ എന്ന് സ്റ്റാഫിനെ പഠിപ്പിക്കുന്നതാകരുത് മാധ്യമ തറ വേല തരങ്ങൾ.NB:വീഡിയോ അതിന്റേയും തരാം.സ്വന്തം സ്റ്റുഡിയോയിൽ നീല ചിത്ര ഷൂട്ട് വരെ നടത്തുന്നതാകരുത് ചാനൽ മാധ്യമ വേലതതരങ്ങൾ