കർമ്മ ന്യൂസ് ശരി, ദുബൈ പോലീസ് പറഞ്ഞു,കപ്പൽ ജോയി 14 നിലയിൽ നിന്നും ചാടുകയായിരുന്നു

വയനാടിന് പ്രിയങ്കരനായ പ്രവാസി വ്യവസായി അറയ്ക്കല്‍ ജോയിയുടെ മരണം ആത്മഹത്യയെന്ന് ദുബൈ പോലിസ് സ്ഥിതീകരിച്ചു. എല്ലാ മാധ്യമങ്ങളും ഒളിപ്പിച്ച ഈ വാര്‍ത്ത ഏപ്രില്‍ 26 ന് തന്നെ ആത്മഹത്യയാണെന്ന് കര്‍മ്മ ന്യൂസ് പുറത്തുവിട്ടിരുന്നു. എണ്ണ ശുദ്ധീകരണ വുമായി ബന്ധപ്പെട്ട ബിസിനസ് ആയിരുന്നു ജോയി നടത്തിയിരുന്നത്. 2000 കോടിയിലധികം രൂപ മുതല്‍മുടക്കി ഷാര്‍ജയില്‍ നിര്‍മാണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന എണ്ണ ശുദ്ധീകരണ പ്ലാന്റ് അടുത്തിടെ കമ്മീഷന്‍ ചെയ്യാനിരിക്കൈയാണ് മരണം. ജോയിയുടെ ബിസിനസ് സ്വപ്നത്തിലെ ഏറ്റവും വലിയ പ്രോജക്റ്റ് ആയിരുന്നു ഈ പ്ലാന്റ്. എന്നാല്‍ കോറോണയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതും ഷെയര്‍ ഹോള്‍ഡര്‍മാരില്‍ ഒരാളായ ഷെട്ടി പണം തട്ടിയെടുത്തതും അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ക്ക് വിളളല്‍ വീഴ്ത്തിയിരുന്നുവത്രെ.

കഴിഞ്ഞ് 23നാണ് അറയ്ക്കല്‍ ജോയി എന്ന കപ്പല്‍ ജോയി ദുബൈയിലെ കൂറ്റന്‍ കെട്ടിടത്തിന്റെ 14 നിലയില്‍ നിന്നും ചാടി മരിച്ചത്. ബിസിനസ് ബേയിലെ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തതായി ദുബായ് പോലീസ് പറഞ്ഞു. ദുബൈ പോലീസ് പറയുന്നത് ഇങ്ങിനെ..ഒരു കെട്ടിടത്തിന്റെ പതിനാലാം നിലയില്‍ നിന്ന് വ്യാഴാഴ്ച ഒരാള്‍ മരണത്തിലേക്ക് വീഴുന്നതായി ഞങ്ങള്‍ക്ക് റിപ്പോര്‍ട്ട് ലഭിച്ചു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സാമ്പത്തിക വിഷയങ്ങളേ തുടര്‍ന്ന് ഇയാല്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. 14 നിലയില്‍ നിന്നും ജനാല വഴി പുറത്തേക്ക് ചാടുകയായിരുന്നുവത്രേ . ”ബര്‍ ദുബായ് പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ഖാദിം ബിന്‍ സോറൂര്‍ വ്യക്തമാക്കി. യുഎഇ ഗോള്‍ഡ് കാര്‍ഡ് വിസ സ്വീകര്‍ത്താവ് ആയിരുന്നു അറയ്ക്കല്‍ ജോയി.ആസ്ഥാനമായ ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ മാനേജിംഗ് ഡയറക്ടറായിരുന്നു. വിവിധ മേഖലകളുള്ള എണ്ണ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

വയനാട്ടിൽ കാൽ നൂറ്റാണ്ട് മുമ്പ് ഒരു ഓട്ടോ റിക്ഷാ ഡ്രൈവറും , സ്ഥല കച്ചവട ബ്രോക്കറും ചില്ലറ റിയൽ എസ്റ്റേറ്റും ഒക്കെയായി ജീവിച്ച ജോയി ദുബൈയിൽ പോവുകയും പിന്നെ പെട്ടെന്ന് അതി സമ്പന്നൻ ആവുകയും ആയിരുന്നു. ഇത്ര പെട്ടെന്നുള്ള ജോയിയുടെ വളർച്ചക്ക് പിന്നിൽ ഗൾഫിലെ ബിസിനസുകളും ആയിരുന്നു