ഈ ബന്ധം ഈ ജന്മം മാത്രം, അമ്മയേ വലിച്ചെറിയരുത്

തിരുവനന്തപുരം പുലിയാർക്കോട്ടയിൽ അമ്മയെ മക്കൾ ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ വാർത്തയാണ് കർമ ന്യൂസ് പുറത്തുവിടുന്നത്. രത്നമ്മ എന്ന അമ്മക്കാണ് മകനിൽ നിന്ന് ഈ ക്രൂരത നേരിടേണ്ടി വന്നത്. കൊച്ചുകുട്ടികൾ പോലും ഈ അമ്മയെ ഉപദ്രവിക്കുകയാണ്. എന്ത് ചെയ്തിട്ടാണ് എന്നെ ഇവർ അടിക്കുന്നതെന്ന് തനിക്കറിയില്ല. ഇവിടെ കിടക്കണ എന്തിനാണെന്ന് മകനും മരുമകളും എപ്പോഴും ചോദിക്കുമെന്ന് അമ്മ കരഞ്ഞുകൊണ്ട് കർമ ന്യൂസിനോട് പറഞ്ഞു

വാർഡ് കൗൺസിലറുടയെ അടുത്തേക്കാണ് അമ്മയെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ ചെറുമക്കൾ ആദ്യം അയക്കുന്നത്. പിന്നാലെ കർമ എന്ന മാധ്യമത്തെ സമീപിക്കുകയായിരുന്നു. കർമയെ അറിയക്കുന്നതോടു കൂടി വിഷയത്തിന് പരിഹാരം കാണുമെന്ന് ഉറപ്പായിരുന്നെന്ന് ഒരു ചെറുമകൾ പറഞ്ഞു. പോലിസിന്റെയും കൗൺസിലറുടെയും കർമയുടെയും ഇടപെടൽ മൂലം അമ്മയെ പുനർജനിയിലേക്ക് മാറ്റി.

വീഡിയോ