കണ്ണൂരിൽ കർണാടക പോലീസിന്റെ എൻകൗണ്ടർ പ്ളാൻ, സഹായത്തിന് എൻ.ഐ.എ ടീമും

കേരളത്തിൽ കർണ്ണാടക പോലീസിന്റെ എൻ കൗണ്ടർ ഉണ്ടാകുമോ. കേരളാ പോലീസിനെ മറികടന്ന് ഇത്തരം ഒരു ഓപ്പറേഷനു മറ്റൊരു സംസ്ഥാനത്തേ പോലീസിനു സാധിക്കില്ല. എന്നാൽ കർണ്ണാടക പോലീസ് എൻ ഐ എയുമായി സഹകരിച്ച് നടത്തുന്ന ഒരു ഓപ്പറേഷൻ ആണേലോ. കേരളാ പോലീസിന്റെ അനുമതിയോ സഹായമോ പോലും ആവശ്യമില്ല. കർണ്ണാടകത്തിലെ സുള്ള്യയിൽ യുവമോർച്ച നേതാവ് പ്രവീൺകുമാർ നെട്ടാരുവിനെ മതഭീകരവാദികൾ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന്റെ സൂത്രധാരന്മാർ തലശേരിയിലെ എസ്.ഡി പി ഐ പ്രവർത്തകരുമായുള്ള ബന്ധമാണ്‌. കർണ്ണാടകത്തിൽ കൊലപാതകം. അതിർത്തിക്കപ്പുറം കേരളത്തിന്റെ മടിയിലും സംരക്ഷണയിലും ഇരുന്ന് കൊലക്ക് ഗൂഢാലോചന. ഇതാണ്‌ കർണ്ണാടകത്തിലെ കഴുത്തറുത്ത് ഇസ്ളാമിക ശിക്ഷാ രീതിയിൽ നടപ്പാക്കിയ കൊലപാതകത്തിനു പിന്നിൽ. കർണ്ണാടകത്തിൽ മാത്രമല്ല കേരളത്തിലെ സ്ളീപ്പർ സെല്ലുകൾ അഫ്ഗാനിസ്ഥാനിലും സിറിയയിലും കാശ്മീരിലും എല്ലാം യുദ്ധങ്ങൾ കേരളത്തിന്റെ മണ്ണിലിരുന്ന് പ്ളാൻ ചെയ്തിട്ടുണ്ട് എന്നും മലയാളികളേ പിടികൂടുകയോ വധിക്കുകയോ ചെയ്തിട്ടുണ്ട് എന്നതും വസ്തുതകളാണ്‌

എന്നാൽ ഇപ്പോൾ കേരളത്തിൽ ഇരുന്ന് കർണ്ണാടകത്തിൽ ഇസ്ളാമിക ശിക്ഷാ രീതിയിൽ കഴുത്തറത്ത് യുവമോർച്ച നേതാവ് പ്രവീൺകുമാർ നെട്ടാരുവിനെ കൊലപ്പെടുത്തിയ എല്ലാവരും കൃത്യമായി കുടുങ്ങും. കേരളത്തിൽ അനവധി നൂറു കണക്കിനു കൊലപാതകം നടത്തിയിട്ടും ഗൂഢാലോചന നടത്തിയവരെ ഒരു കേസിലും പിടിച്ചിട്ടില്ല. എന്തിനധികം അഭിമന്യു കേസിലും സമീപകാലത്ത് നറ്റന്ന ആർ എസ് എസ് നേതാവിന്റെ വധത്തിലും പോലും കേരളത്തിൽ കൊല ചെയ്ത പ്രതികളായ എസ്.ഡി പി ഐ, പോപ്പുലർ ഫ്രണ്ട് കാരേ പിടിക്കാൻ ആയിട്ടില്ല. അതായത് കൊലയാളികളേയോ ഗൂഢാലോചനക്കാരെയോ കേരലത്തിൽ പിടിക്കാതിരിക്കവേയാണ്‌ കർൺനാടക പോലീസിന്റെ ഗംഭീര നീക്കങ്ങൾ കേരളത്തിൽ ലാന്റ് ചെയ്ത് നടപ്പാക്കുന്നത്

കർണ്ണാടകത്തിൽ യുവമോർച്ച നേതാവ് പ്രവീൺകുമാർ നെട്ടാരുവിനെ കൊല ചെയ്തത് ഹലാൽ അല്ലാത്ത കോഴി ഇറച്ചികട തുടങ്ങിയത് ഒരു വൈരാഗ്യമായിരുന്നു. ഹലാൽ ഇറച്ചി വില്ക്കാത്തവനെ ഹലാൽ മോഡലിൽ കഴുത്തറത്ത് കൊന്ന് ശിക്ഷ നടപ്പാക്കി. മറ്റൊരു കാരണം ഇസ്ളാമിക പ്രവാചകൻ മുഹമദ് നബിയെ ആക്ഷേപിച്ച വിവാദത്തിൽ ഉദയ്പൂരിൽ നറ്റന്ന കഴുത്തറത്ത് കൊന്ന സംഭവത്തിൽ കൊല ചെയ്യപ്പെട്ട് യുവമോർച്ച നേതാവ് പ്രവീൺകുമാർ പ്രതികരിച്ചിരുന്നു. ഇതും ഇസ്ളാമിക തീവ്രവാദികളേ ചൊടിപ്പിച്ചു.

കർണാടകയിൽ ഹലാൽ വിഷയം ഉണ്ടായതിന് ശേഷം വിവിധ മത വിഭാഗങ്ങൾക്ക് ഹലാൽ ഇതര മാംസം ലഭിച്ചിരുന്നില്ല. ഇതിനാലായിരുന്നു പ്രവീൺ ഒൻപത് മാസം മുമ്പ് ബെല്ലാരെയിൽ ‘അക്ഷയ് ഫാം ഫ്രഷ് ചിക്കൻ’ എന്ന പേരിൽ ചിക്കൻ സെന്റർ ആരംഭിച്ചത്. ഇതിനു മുമ്പ് ഇവിടെ മാംസ വില്പന ഇസ്ളാമിക കച്ചവറ്റക്കാരുടെ നിയന്ത്രണത്തിലായിരുന്നു.പ്രവീൺ കോഴി ഇറച്ചി കച്ചവടം തുടങ്ങിയതോടെ ഹലാൽ മാംസ വിൽപ്പനയിൽ കുത്തനെ ഇടിവുണ്ടാവുണ്ടാവുകയും കാലക്രമേണ പ്രദേശത്തെ ഇസ്ലാമിസ്റ്റുകൾക്ക് പ്രവീണിനോട് വൈരാഗ്യം ഉണ്ടാവുകയും ചെയ്തു. തുടർന്ന് നിരവധി തവണ ഇവർ പ്രവീണിനെ ഭീഷണിപ്പെടുത്തിയിരുന്നു. പ്രവീണിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊണ്ട് നിരവധി യുവാക്കൾ ജില്ലയിൽ പലയിടത്തും ഇത്തരം ബിസിനസുകൾ ആരംഭിച്ചു. ഇവർക്കെല്ലാം പ്രവീൺ വേണ്ട സഹായങ്ങളും ചെയ്തു നൽകിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഭാര്യാ സഹോദരൻ രഞ്ജിത്ത് പറഞ്ഞു.

കർണ്ണാടകത്തിൽ കൊല നടപ്പാക്കിയ കേരളത്തിൽ കണ്ണൂരിലും തലശേരിയിലും ഉള്ള ഇസ്ളാമിക തീവ്രവാദികളേ പൂട്ടാൻ തന്നെയാണ്‌ കർണ്ണാടക പോലിസിന്റെയും ദേശീയ അന്വേഷണ ഏജൻസിയുടേയും തീരുമാനം. ഇതിനായി കേരളത്തിൽ ഇപ്പോൾ കർണ്ണാടക പോലീസിന്റെ രഹസ്യാന്വേഷന വിഭാഗം ക്യാമ്പ് ചെയ്യുന്നു. കേരളത്തിൽ കടന്നെത്തി കർണ്ണാടക ‍എ.ടി.എസ് ഓപ്പറേഷൻ നടത്തുമ്പോൾ കേരളാ പോലിസിനോട് കളിക്കുന്നത് പോലെ എതിർക്കാനോ എതിരിടാനോ തീവ്രവാദികൾ ശ്രമിച്ചാൽ എൻ കൗണ്ടർ ഉറപ്പാണ്‌. ഇതിനായി തോക്കും മറ്റും ഉപയോഗിക്കാൻ അതി വിദഗ്ദരായവരെയാണ്‌ കേരലത്തിലേക്ക് വിട്ടിരിക്കുന്നത്. കൂടാതെ നിയമ തടസങ്ങൾ ഒഴിവാക്കി കിട്ടാൻ എൻ ഐ എയുടെ ടീമും ഒപ്പം ഉണ്ട്. കർണ്ണാടകത്തിൽ നറ്റന്ന ഇസ്ളാമിക രീതിയിൽ ഉ കൊല ഐ എസ് ഭീകരരുടെ രീതിയിൽ ആയതിനാൽ ഭീകരവാദ ബന്ധം തെളിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ്‌ കേസ് എൻ ഐ എക്കും വിട്ടത്.തലശ്ശേരി പാറാൽ മേഖലയിൽ കർണ്ണാടക പോലീസ് തിരച്ചിൽ നടത്തിയിരുന്നു.മൊബൈൽ, ലാപ്‌ടോപ്പ് ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തു. പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകൾ പരിശോധിച്ചശേഷമാവും എടിഎസ് തുടർനടപടിയിലേക്ക് കടക്കുക. മുമ്പ് കണ്ണൂരിൽ കൊലപാതകം നടത്തി പ്രതികൾ കർണ്ണാടകത്തിലേക്ക് ഒളിവിൽ പോകുന്ന പതിവ് കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകം നറ്റത്തുന്നവർ ഉണ്ടായിരുന്നു. കണ്ണൂരിൽ നറ്റന്ന പല കൊല കേസിലും യഥാർഥ പ്രതികൾ ആയിരുന്നില്ല അറസ്റ്റിലായത്. എല്ലാം അഡ്ജസ്മെന്റ് അറസ്റ്റുകൾ ആയിരുന്നു. ഇതേ വിധത്തിൽ ഈ കണ്ണികൾ ഉപയോഗിച്ചാണിപ്പോൾ കർണ്ണാറ്റകത്തിലും കൂട്ട കൊലയും കലാപവും ഉണ്ടാക്കാൻ കേരളത്തിൽ നിന്നും ആസൂത്രണം ഉണ്ടായിരിക്കുന്നത്.അതേസമയം, ദക്ഷിണ കന്നഡ ജില്ലയെ പിടിച്ചുകുലുക്കിയ കൊലപാതക പരമ്പരകളുടെ പശ്ചാത്തലത്തിൽ സാമൂഹിക മാധ്യമ സന്ദേശങ്ങളിൽ പ്രകോപിതരാകരുതെന്ന് സംസ്ഥാന എഡിജിപി അലോക് കുമാർ ജനങ്ങളോട് പറഞ്ഞു. ജനങ്ങളോട് അദ്ദേഹം പോലീസിൽ വിശ്വാസമർപ്പിക്കുകയും പക്ഷപാതരഹിതമായ അന്വേഷണം നടത്തുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. രണ്ട് കേസുകളിലെയും പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. ഫാസിലിന്റെ കേസ് ഉടൻ തന്നെ തെളിയിക്കും. പോലീസ് വകുപ്പിന് വെല്ലുവിളി നിറഞ്ഞ സാഹചര്യമാണ് ഇപ്പോൾ. എന്നിരുന്നാലും വെല്ലുവിളി ഏറ്റെടുക്കാനും ക്രമസമാധാനം നിലനിർത്താനും പോലീസ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഭീതിജനകമായ അന്തരീക്ഷത്തിന്റെ നിലവിലെ സാഹചര്യം നേരിടാൻ ദക്ഷിണ കന്നഡ ജില്ലയിലും മംഗളൂരു നഗരത്തിലും പ്രത്യേക കമാൻഡോ സ്‌ക്വാഡുകൾ ഡ്രൈവുകൾ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.എന്തായാലും കേരളത്തിൽ ഒളിച്ച പ്രതികളേ പിടികൂടുന്നതിനിടയിൽ വലിയ സംഘർഷമോ ചെറുത്ത് നില്പ്പോ തിരികെ ആക്രമണമോ ഉണ്ടായാൽ കർണ്ണടക കമാന്റോകൾകൾ തിരിച്ച് വെടി ഉതിർക്കും എന്നും ആക്രമികളേ കൊലപ്പെടുത്തുന്നതിൽ വരെ കാര്യങ്ങൾ എത്തും എന്നും ഉറപ്പ്. എൻ കൗണ്ടർ സ്പെഷിലിസ്റ്റുകൾ വരെ ഇപ്പോൾ കേരളത്തിലുള്ള കർണ്ണാടക കമാന്റോ ടീമിൽ ഉണ്ട്