കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസ്, എസി മൊയ്തീനെതിരെ നിര്‍ണായക മൊഴി

കൊച്ചി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാവും മുന്‍ മന്ത്രിയുമായി എസി മൊയ്തീനെതിരെ നിര്‍ണായക മൊഴി. ജിജോറാണ് മൊയ്തീനെതിരെ നിര്‍ണായകമായ മൊഴി നല്‍കിയത്. എസി മൊയ്തീന്റെ ബിനാമിയായ പി സതീഷ് കുമാര്‍ പ്രവര്‍ത്തിച്ചുവെന്നും. നേതാക്കളുടെ ബിനാമിയായ സതീഷ് കുമാര്‍ പണം പലിശയ്ക്ക് കൊടുത്തുവെന്നും മൊഴില്‍ പറയുന്നു.

മൊഴിയുടെ ഭാഗങ്ങള്‍ കോടതിയില്‍ വായിച്ചു. ഇയാള്‍ 100 രൂപയ്ക്ക് 10 രൂപ പലിശ ഈടാക്കിയിരുന്നുവെന്നും. അതേസമയം മുന്‍ ഡിഐജി എസ് സുരേന്ദ്രനെതിരെയും സിപിഎം നേതാവ് എംകെ കണ്ണനെതിരെയും മൊഴിയുണ്ടെന്നാണ് ഇഡി നല്‍കുന്ന വിവരം. വ്യാപാരി വ്യവസായി സമിതി നേതാവായ ബിന്നി ഇമ്മട്ടിക്കും ചില മുന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെ കേസില്‍ മൊഴി ലഭിച്ചിട്ടുണ്ട്.

ഇടനിലക്കാരനായി മുന്‍ ഡിഐജിസുരേന്ദ്രന്‍ പണം കൈപ്പറ്റിയെന്നാണ് മൊഴി. വസ്തു തര്‍ക്കത്തിലാണ് സുരേന്ദ്രന്‍ പണം കൈപ്പറ്റിയത്. സതീഷ് കുമാറിന് വേണ്ടിയാണ് സുരേന്ദ്രന്‍ മധ്യസ്ഥനായതെന്നാണ് കോടതിയില്‍ ഇഡി വ്യക്തമാക്കിയത്.