കരുവന്നൂര്‍ കേസ്, മുൻ എംപി പി കെ ബിജുവിനും സിപിഎം തൃശൂർ കോർപറേഷൻ കൗൺസിലർ പി കെ ഷാജനും ഇഡി നോട്ടീസ്

കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാടിൽ സിപിഎം നേതാക്കൾക്ക് കുരുക്ക് മുറുക്കി ഇഡി. കൂടുതൽ സിപിഎം നേതാക്കളെ ചോദ്യം ചെയ്യാൻ നോട്ടീസ് അയച്ചു. മുൻ എംപി പി കെ ബിജു, സിപിഎം തൃശൂർ കോർപറേഷൻ കൗൺസിലർ പി കെ ഷാജൻ എന്നിവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകി.

പി.കെ. ബിജു വ്യാഴാഴ്ചയും എം.ആര്‍. ഷാജന്‍ വെള്ളിയാഴ്ചയും കൊച്ചിയിലെ ഇ.ഡി. ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. കരുവന്നൂരുമായി ബന്ധപ്പെട്ട് കൂടുതല്‍ നടപടികളിലേക്ക് ഇ.ഡി. നീങ്ങുന്നു എന്നതിന്റെ സൂചനയാണ് ഇത്.

തൃശ്ശൂര്‍ സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനോട് ബുധനാഴ്ച ഹാജരാകണമെന്ന് ഇ.ഡി. ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം ഹാജരാകുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തമായിട്ടില്ല. തട്ടിപ്പിനെ കുറിച്ച് അന്വേഷിച്ചതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബിജുവിനോടും ഷാജനോടും നേരത്തെ ഇ.ഡി. ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇരുവരും അത് നല്‍കിയിരുന്നില്ല.