കാസർകോട് ദമ്പതികളെ ബൈക്ക് തടഞ്ഞുനിർത്തി ആക്രമിച്ചു

കസര്‍കോട്. ബൈക്കില്‍ യാത്ര ചെയ്ത ഭര്‍ത്താവിനെയും ഭാര്യയ്ക്കും വേട്ടേറ്റു. പ്രവാസിയായ ഭര്‍ത്താവിനെയും ഭാര്യയെയുമാണ് ആക്രമിച്ചത്. വെള്ളിയാഴ്ച രാത്രി 7 മണിക്കാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ ഇരിവര്‍ക്കും പിരിക്കേറ്റട്ടുണ്ട്.

കൊടാവലം സ്വദേശി ചന്ദ്രനെയും ഭാര്യയെയുമാണ് ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ ഒരു സംഘം തടഞ്ഞ് നിര്‍ത്തി ആക്രമിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ ചന്ദ്രനെയും ഭാര്യയെയും മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളാണെന്നാണ് സൂചന.