കാസർകോട് എസ്.എസ്.എൽ.സി എഴുതിയ കുട്ടിക്ക് പിന്നാലെ വീട്ടിലെ 6പേർക്കും കൊറോണ

കാസര്‍ഗോഡ്: ഇക്കഴിഞ്ഞ ദിവസമാണ് കാസര്‍ഗോഡ് എസ് എസ് എല്‍ സി പരീക്ഷാ ഹാളിൽ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിനിക്കു കൊറോണ വൈറസ് പുതുതായി സ്ഥിരീകരിച്ചത്.  ഇതിന് പിന്നാലെ കുടുംബത്തിലെ ആറു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കുട്ടിയുടെ മാതാവിനും പിതൃമാതാവിനും സഹോദരനും സഹോദരിക്കും ആണ് രോഗം സ്ഥിരീകരിച്ചത്. മാര്‍ച്ച്‌ 17 ന് ദുബായില്‍ നിന്നെത്തിയ പിതാവിനാണ് ആദ്യം കൊറോണ സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെ എസ് എസ് എല്‍ സി വിദ്യാര്‍ത്ഥിനിയായ 16 കാരിക്കും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

തുടര്‍ന്നാണ് കുട്ടിയുടെ 40 വയസുള്ള മാതാവിനും 80 വയസുള്ള പിതൃമാതാവിനും 19 വയസുള്ള സഹോദരനും 13 വയസുള്ള സഹോദരിക്കും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച എസ് എസ് എല്‍ സി വിദ്യാര്‍ത്ഥിനി പരീക്ഷ എഴുതിയിരുന്നു. ഒപ്പം പരീക്ഷ എഴുതിയിരുന്ന വിദ്യാര്‍ത്ഥികളും ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരുമൊക്കെ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ഇനി ഇളയ സഹോദരി ആറുവയസുകാരിയുടെ പരിശോധനാഫലം പുറത്തുവരാനുണ്ട്.

മാർച്ച 31വരെ സർക്കാർ അവധി കൊടുത്തപ്പോൾ പരീക്ഷയെ ഒഴിവാക്കുകയായിരുന്നു. എന്നാൽ ആ തീരുമാനം തെറ്റായിരുന്നു എന്ന് ഇപ്പോൾ വ്യക്തമാവുന്നു. സ്കൂളും, ആരാധനാലയങ്ങളും അടച്ച് പൂട്ടിയിട്ടും പരീക്ഷ നടത്താൻ അനുമതി നല്കിയതിലൂടെ വിമർശനം ഉയർന്നിരുന്നു