കാശ്മീരിൽ വൻ കരയുദ്ധം,നാലാം ദിനവും ഉറക്കമില്ലാതെ 19മത് റൈഫിൾസ്

ലോകത്തേ ഏറ്റവും സങ്കീർണ്ണമായ പ്രദേശമായ കാശ്മീരിൽ കരസേനയും മറ്റും നടത്തുന്ന ജീവമരണ പോരാട്ടത്തേ ആവേശഭരിതമാക്കുന്ന സൈനീക നടപടി എന്ന് പറയാൻ കാരണം ഉണ്ട്. കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ അതി ദുർഘടമായ പർവ്വത നിരകൾ, ഒരു വശത്ത് വലിയ പർവതവും വനവും, മറുവശത്ത് അത്യഗാധമായ കൊക്ക. പാക്കിസ്ഥാനിൽ നിന്നെത്തിയെ ഭീകരന്മാർ ചൈനീസ് നിർമ്മിത ആയുധങ്ങലും മോട്ടോർ ഷെല്ലുകളുമായി പർവതത്തിനു മുകളിൽ ഒളിച്ചിരിക്കുന്നു. നമ്മുടെ സൈനീകർ താഴ്വാരത്തും. ഈ വൻ കര യുദ്ധം തുടങ്ങിയിട്ട് ഇന്ന് 4 ദിവസമാകുന്നു.

വനത്തിനും കുന്നിനും മറുവശത്ത് അഗാധമായ കിടങ്ങിനും ഇടയിൽ അകപ്പെട്ട് ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ അനന്തമായ ഏറ്റുമുട്ടലിൽ സുരക്ഷാ സേനാംഗങ്ങൾ ആയുധങ്ങൾക്ക് ആയുധങ്ങൾ തീരുന്നു. ആഹാരമോ വെള്ളമോ കരുതൽ ആയി കൊണ്ടുപോയത് തീരുന്നു. എന്നാൽ ഇവ ഡ്രോണുകളിൽ എത്തിച്ചുകൊണ്ടിരിക്കുകയാണ്‌. ഒരിക്കൽ ഉള്ളിൽ കയറിയാൽ പുറത്തേക്ക് ഇറങ്ങിവരാൻ പറ്റാത്ത ദുർഘട ഭൂമിയിൽ അതിസാഹസികമായി യുദ്ധം ചെയ്യുന്ന ആ ധീര ജവാന്മാർ അഭിമാനമാണ്‌. അന്തസാണ്‌. നമ്മുടെ ധീരതയുടെ അടയാളപ്പെടുത്തിയ ലാന്റ് മാർക്കുകൾ ആണ്‌

ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ വനത്തിൽ 4 ദിവസമായി വലിയ പോരാട്ടം നടത്തുന്ന പട്ടാളക്കാർ ഒരേ ഗ്രൂപ്പ് തന്നെയാണ്‌. കാരണം മുമ്പ് പറഞ്ഞത് പോലെ വന്ന് പോയി യുദ്ധം ചെയ്യാവുന്ന ഭൂപ്രദേശം അല്ല അവിടം. അതിനാൽ തന്നെ വിശ്രമവും ഉറക്കവും , ആഹാരവും പ്രാഥമിക കൃത്യവും എല്ലാം ആ യുദ്ധ ഭൂമിയിലെ ആവേശത്തിൽ മാറ്റി വയ്ക്കുകയോ ക്രമീകരിക്കുകയോ ചെയ്യുന്നു. ഇവർ സാറ്റലൈറ്റ് ഫോണുകളും ആയുധങ്ങളും ടെന്റുകളും പുതപ്പും തീ കത്തിക്കാനുള്ള സാമഗ്രികൾ, വെള്ളം എന്നിവ തുടങ്ങി എല്ലാ സാധനങ്ങലും ശരീരത്ത് കെട്ടി വയ്ച്ചാണ്‌ ഓരോ അടിയും മുന്നോട്ട് നീങ്ങുന്നത്

3 സൈനീകർ ഇതുവരെ ഈ ദൗത്യത്തിൽ നഷ്ടപ്പെട്ടു. എന്നാൽ 3ഓളം ഭീകര താവളങ്ങൾ ഡ്രോൺ ഉപയോഗിച്ച് കണ്ടെത്തി തകർത്തി. ഇവിടെ ഡസനിലധികം ഭീകരന്മാർ കൊല്ലപ്പെട്ടു എന്ന് കണക്കാക്കുന്നു എങ്കിലും യുദ്ധം കഴിഞ്ഞേ അവരുടെ ജഢങ്ങൾ ശേഖരിക്കൂ. അതുവരെ ഭീകരന്മാരുടെ ജഢങ്ങൾ അവിടെ കിടന്ന് നശിക്കും. അത്ര ബഹുമാനമേ ആ ജഢങ്ങൾക്ക് ഭാരതം നല്കുന്ന വിലയും ഉള്ളു

ഇപ്പോൾ അവശേഷിക്കുന്ന തീവ്രവാദികൾ കുന്നിൻ മുകളിലുള്ള ഒരു ഗുഹയിൽ തമ്പടിച്ചിരിക്കുകയാണ്‌. ന്നതിനാൽ, അതിലേക്കുള്ളതായ പാതകൾ ഒന്നും ഇല്ല. ഒരു വശത്ത് ഡ്രോപ്പ് ഉള്ള ഇടുങ്ങിയ ഭൂമിയും മറുവശത്ത് കൊക്കയും.ഉയർന്ന് ഭൂമിയിൽ ശത്രുവും താഴ്ന്ന ഭൂമിയിൽ സൈനീകരും ആണ്‌. അപ്പോൾ തന്നെ അപകടത്തിന്റെ ആഴം വ്യക്തമാണ്‌.കേണൽ മൻപ്രീത് സിംഗ്, മേജർ ആഷിഷ് ധോഞ്ചക്, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഹിമയൂൺ ഭട്ട് എന്നിവരുടെ ജീവൻ നഷ്ടപ്പെടുത്തിയത് ഈ പാതയും ഗുഹയിലെ ഭീകരന്മാരുടെ സാമിപ്യവും ആയിരുന്നു.ചൊവ്വാഴ്ച രാത്രിയാണ് കൊക്കർനാഗിലെ ഗാദുൽ വനമേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് ആദ്യം രഹസ്യവിവരം ലഭിച്ചത്. തിരച്ചിൽ ആരംഭിച്ചെങ്കിലും ഭീകരരെ കണ്ടെത്താനായില്ല. തുടർന്ന് സൈന്യത്തിന്റെയും പോലീസിന്റെയും സംയുക്ത സംഘത്തിന് ഭീകരർ ഒരു കുന്നിൻ മുകളിൽ ഉണ്ടെന്ന വിവരം ലഭിച്ചു.

തുടർന്ന് ആക്രമണം തുടങ്ങുകയായിരുന്നു.ബുധനാഴ്ച പുലർച്ചെയാണ് ഭീകരരെ ആക്രമിക്കാൻ സൈന്യം തീരുമാനിച്ചത്. “കുന്നുമുകളിലെത്താൻ സൈന്യം സ്വീകരിക്കേണ്ട പാത തികച്ചും വെല്ലുവിളി നിറഞ്ഞതാണ്. ഇത് വളരെ ഇടുങ്ങിയതും ഒരു വശത്ത് മലകളും ഇടതൂർന്ന വനവും മറുവശത്ത് അഗാധമായ കിടങ്ങുമാണ്. ഉദ്യോഗസ്ഥർ കയറ്റം ആരംഭിച്ചു എങ്കിലും തണുപ്പും ഇരുട്ടും കൂടുതൽ വഷളാക്കി.സൈന്യം ഗുഹയ്ക്ക് സമീപം ഒരിക്കൽ എത്തിയപ്പോൾ ഭീകരർ വെടി ഉതിർത്തു. തുടർന്നാണ്‌ ഭീകരർ അനേകം പേർ ഉണ്ട് എന്ന് വ്യക്തമാകുന്നത്. തുടർന്ന് സൈന്യം സുരക്ഷിത സ്ഥാനത്തേക്ക് മാറി. കൂടുതൽ ആയുധങ്ങൾ സൈനീകർ എന്നിവ എത്തുവാൻ സൈന്യം വെയിറ്റ് ചെയ്തു.ഇപ്പോൾ 4 ദിവസമായി തല ചയ്ക്കാൻ ഒരിടമില്ലാതെ..കിടക്കാനും തമ്പടിക്കാനും ഒരു ക്യാമ്പോ ഷീറ്റോ പൊലും ഇല്ലാതെ ഇവിടെ സൈനീകർ രാജ്യത്ത്നായി മഹാ ത്യാഗം നടത്തുകയാണ്‌.

19 രാഷ്ട്രീയ റൈഫിൾസിന്റെ കമാൻഡിംഗ് ഓഫീസറായിരുന്ന കേണൽ സിംഗ്, കമ്പനി കമാൻഡർ മേജർ ധോഞ്ചക് ഡെപ്യൂട്ടി എസ്പി ഭട്ട് എന്നിവർക്ക് വെടിവെപ്പിൽ പരിക്കേറ്റു.ഇവരെ തിരികെ താഴ്വാരത്ത് എത്തിക്കാനും പണിപ്പെട്ടു. ഹെലികോപ്റ്റർ ഉപയോഗിച്ച് എയർ ലിഫ്റ്റിങ്ങ് നടത്തിയാൽ ഭീകരാക്രമണം ഉണ്ടാകും.ഇതിൽ വെടിയേറ്റ കമ്പനി കമാൻഡർ മേജർ ധോഞ്ചക് ഭീകര പോരാട്ടങ്ങൾക്ക് പേരുകേട്ട ആളാണ്‌. ധീരതക്ക് സേണാ മെഡലും കിട്ടിയ ആളാണ്‌.പർവതവും മലഞ്ചെരിവും കോട മഞ്ഞും മൂലം ഹെലികോപ്റ്റർ ഓപ്പറേഷനും എയർ ലിഫിങ്ങും പറ്റാതെ വന്നു. കര യുദ്ധം അല്ലാതെ മറ്റ് ഒരു വഴിയും ഇവിടെ ഇല്ല.

ഇപ്പോൾ സൈനീക വൃത്തങ്ങൾ നല്കുന്ന അപ്ഡേഷൻ ഇങ്ങിനെ… ഏറ്റുമുട്ടൽ ആരംഭിച്ച് ഏകദേശം 72 മണിക്കൂർ കഴിഞ്ഞു..സൈന്യം കുന്ന് വളഞ്ഞിരിക്കുന്നു. ഡ്രോണുകൾ ഉപയോഗിച്ച് സ്‌ഫോടകവസ്തുക്കൾ ഗുഹയിലേക്ക് ഇടുന്നത് തുടരുന്നു. റോക്കറ്റ് ലോഞ്ചറുകൾ ഉപയോഗിക്കുന്നു, ഉദ്യോഗസ്ഥർ വെടിയുതിർക്കുന്നു, എന്നാൽ വെല്ലുവിളി നിറഞ്ഞ ഭൂമിശാസ്ത്രം കാരണം സൈന്യത്തിന് ഇപ്പോഴും പ്രദേശത്തിന്റെ ആധിപത്യം നേടാൻ കഴിഞ്ഞിട്ടില്ല, വൃത്തങ്ങൾ പറഞ്ഞു.ഗുഹയിൽ നിന്നും ഭീകരർ താവളം മാറ്റി എന്നും കരുതുന്നു. അങ്ങിനെ വന്നാൽ പോരാട്ടം നീണ്ടു നില്ക്കും. അവസാന ഭീകരനെ പോലും കൊന്നിട്ടേ സൈന്യം പർവ്വതം ഇറങ്ങൂ..

തീവ്രവാദികളുടെ എണ്ണം കൂടുതലായിരിക്കുമെന്ന് വൃത്തങ്ങൾ പറയുന്നു. ഇവരിൽ കഴിഞ്ഞ വർഷം ലഷ്‌കറെ ത്വയ്ബയിൽ ചേർന്ന ഉസൈർ ഖാനും ഇവരിൽ ഉൾപ്പെടുന്നു.സാധാരണ തീവ്രവാദികൾക്ക് ഇത്രയും കാലം ഒരു ഏറ്റുമുട്ടൽ നീട്ടാൻ കഴിയില്ല. അവർക്ക് നല്ല പരിശീലനം ലഭിച്ചവരും മികച്ച ആയുധങ്ങളുമുണ്ട്. അസാധാരണമായ സൈനീക നീക്കം പോലെയാണ്‌ തീവ്രവാദികളിൽ നിന്നും ഉണ്ടാകുന്നത്. പാക്കിസ്ഥാനിലോ ചൈനയിലേ പരിശീലനം ലഭിച്ചവർ ആകാം ഈ തീവ്രവാദികൾ എന്നും കരുതുന്നു.ഒരു സൈനികനെ ഇപ്പോഴും കാണാതായിട്ടുണ്ട്, കുറഞ്ഞത് രണ്ട് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്..എന്തായാലും അസാധാരണമായ രൂക്ഷ യുദ്ധം ആണ്‌ ഭീകരന്മാരുമായി നടക്കുന്നത്. പോരാട്ടം 4മത് ദിവസത്തിലേക്ക് നീങ്ങുമ്പോൾ ധീര യുദ്ധം രാജ്യത്തിനയി നയിക്കുന്നവർക്ക് അഭിവാദ്യം അർപ്പിക്കാം