ഒമർലുലു മലയാളികൾക്ക് ശാപം,പാട്ട് പാടിച്ചിട്ട് കാശ് കൊടുക്കാത്ത സോഷ്യൽ മീഡിയ പുഴു

ഒമർലുലു ഇപ്പോൾ ബിഗ് ബോസിൽ എത്തിയിരിക്കുകയാണ്‌. പണ്ടൊക്കെ ബിഗ് ബോസിൽ വലിയ പ്രതിഫലം ആണ്‌ കിട്ടുന്നത് എങ്കിൽ ഇപ്പോൾ വെറും 5000 രൂപയോ 10000 രൂപയോ ഒക്കെയാണ്‌. പണി ചെയ്യാതെ കാശ് പ്രതീക്ഷിക്കുന്നവർ അല്ലെങ്കിൽ പണി ഇല്ലാതെ പെട്ട് കിടക്കുന്നവർ ഒക്കെയാണ്‌ ഇപ്പോൾ ഈ ഷോയിൽ എത്തുക. ഇപ്പോൾ ഒമർലുലു ബിഗ് ബോസിൽ എത്തിയതിനേ കുറിച്ച് പ്രതികരിക്കുകയാണ്‌ പിന്നണി ഗായകൻ കൗശിക് മേനോൻ. പാടിയ പാട്ടിന്റെ കാശ് തരാതെ മുങ്ങിയ മാന്യനാണ്‌ ഇയാൾ എന്നും അങ്ങിനെ ഉള്ള ഇയാളാണ്‌ സ്വന്തം മതത്തേ പോലും കുറ്റം പറഞ്ഞ് നറ്റക്കുന്നത് എന്നും കൗശിക് പറയുന്നു. ഒമർ ലുലു മലയാളികൾക്ക് ശാപം ആണ്‌. സോഷ്യൽ മീഡിയയിലെ വെറും മീഡിയ പുഴുവാണ്‌. ഉടായിപ്പു ഒമർ ലുലു,മലയാളികളെയും തള്ളി പറഞ്ഞു വലുതാവാൻ ശ്രമിക്കുന്ന ഇമ്മാതിരി മനുഷ്യൻ എന്നൊക്കെയാണ്‌ ഒമർലുലുവിനെ കുറിച്ച് കൗശിക് പങ്കുവയ്ക്കുന്നത്.എപ്പോഴും മറ്റുള്ളവരെ കല്ലെറിയുന്ന ഒമർലുലു ഇപ്പോൾ കൗശിക് മേനോന്റെ കല്ലേറു കൊള്ളുകയാണ്‌. കൗശികിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം

ഒമർലുലു ബിഗ്‌ബോസ് house കേറുന്നതിനു മുന്ന് ഏഷ്യാനെറ്റ് upload ചെയ്ത വീഡിയോ യൂട്യൂബിൽ കാണാനിടയായി . അതിൽ അദ്ദേഹം എടുത്തു പറയുന്ന കാര്യം മലയാളികൾ മൊത്തത്തിൽ fake ആണ് എന്നാണ് . മലയാളികൾ മാത്രമല്ല എല്ലാവരിലും ഉണ്ട് നല്ലവരും മോശപെട്ടവരും അല്ലെ?

പക്ഷെ ഞാൻ കണ്ടതിൽ ഏറ്റവും മോശപ്പെട്ട വ്യക്തിത്വത്തിനുടമ ഒമർ ലുലു ആണ് .. അത് സംസ്കാരം ആണെങ്കിലും ,professional കാര്യങ്ങൾ ആയാലും ഇദ്യേഹത്തെ പോലെയൊരു ഉടായിപ്പു വേറെ ഇല്ലന്ന് തന്നെ പറയാം , ഇയാൾ controversy ഉണ്ടാക്കി ശ്രദ്ധപിടിച്ചു പറ്റാൻ വളരെ മിടുക്കനാ അതും സ്വന്തം മതത്തെയും പുണ്യ റമദാൻ നോമ്പിനെയും ഒരു ഉന്നക്കാ വച്ചു പൊട്ടത്തരം വിളിച്ചു കൂവിയ ഈ മലയാളിയാണ് ഒന്നടങ്കം മലയാളികളെ ശരിയല്ല എന്നു പറയുന്നത് , ഇപ്പോൾ അദ്യേഹം മലയാളം ബിഗ്‌ബോസിലേക്കല്ലേ പോയിരിക്കുന്നെ ? അതു കാണുന്നതും മലയാളികൾ ..എന്തിനു omarlulu മലയാള സിനിമയെടുക്കുന്നു ? അതു കാണാൻ മലയാളികൾ വേണ്ടേ ? എന്ന പിന്നെ ബിഗ്‌ബോസിൽ നിന്ന് പുറത്തു ഇറങ്ങുമ്പോൾ നേരെ വേറെ ഏതെങ്കിലും സംസഥാനത്തു പോയി settle ആവുന്നതല്ലേ നല്ലതു ?

മലയാളികൾ പൊതുവേ കാപട്യം നിറഞ്ഞതാണ് പോലും , മലയാളികളുടെ പൊതു പ്രവണത അത്ര നല്ലതല്ല എന്നു മൊത്തം മലയാളികളെയും അടച്ചാക്ഷേപിക്കുന്ന omarlulu മലയാളികൾക്കിടയിൽ ഒരു ശാപമാണ് ..ഇനി എന്റെ ഒരു bad experience കുറിച്ച് പറയട്ടെ ഈ ഒറിജിനൽ ഉടായിപ്പു ഒമർ ലുലുവിനെ കുറിച്ചു ?
അതെ ഏതൊരു ഗായകനും opportunity വന്നാൽ സന്തോഷോടെ ആ പാട്ടു പാടി കൊടുക്കും .

അതെ pandemic ഒന്ന് അടങ്ങി വരുന്ന സമയത്താണ് ഒമർ ലുലു എന്നെ contact ചെയ്തു അദ്ദ്യേഹം ആദ്യമായി ചെയ്യുന്ന മ്യൂസിക് ആൽബത്തിൽ എന്നെ പാടാൻ പറ്റുമോ എന്നു ചോദിക്കുന്നത് , ഞാൻ സമ്മതം മൂളി .കുറച്ചു സമയത്തിന് ശേഷം എന്റെ ഇൻസ്റ്റാഗ്രാം തുറന്നു നോക്കിയപ്പോൾ ഒമർ ലുലു follow ചെയ്യുന്നതായി കണ്ട ഉടനെ ഞാൻ തിരിച്ചു follow ചെയ്തു അങ്ങനെ പാടേണ്ട song അയച്ചു തന്നു ഇടയ്ക്കിടെ ഫോൺ വിളിയായി , പാട്ടെല്ലാം പഠിച്ച ശേഷം ഒമർ പറഞ്ഞു കൗശിക് തന്നെ ഒരു സ്റ്റുഡിയോവിൽ പോയി പാടി അയച്ചു തരുവെന്നും ,mix & mastered അടക്കം ഞാൻ തന്നെ ഏറ്റെടുത്തു ചെയ്യാനും പറഞ്ഞു .ഒരുപാട് അവസരങ്ങളൊന്നും ഇല്ലാത്ത ഞാൻ ചാൻസ് മിസ്സ്‌ചെയ്യേണ്ട എന്നു കരുതി എല്ലാം ചെയ്തു കൊടുത്തു പാട്ടു വിറ്റു ഒമർ ക്യാഷ് ആക്കുകയും ചെയ്തു , പിന്നീട് അദ്യേഹം എനിക്ക് studio,song mixing ,പാടിയതിനോ ഒന്നിനും ക്യാഷ് തന്നില്ല ഇതുവരെ,,അദ്ദ്യേഹം ഒരു ചാൻസ് തരുന്നെങ്കിൽ നമ്മൾ അടിമ പോലെ behave ചെയ്യണം എന്നാണ് വകുപ്പ് .ക്യാഷ് ചോദിച്ചാൽ പിന്നെ മഹാ അപരാധം . ഒരാളെ misuse ചെയ്യാൻ omar മിടുക്കനാണ്

ശരി ക്യാഷ് തന്നിലേലും സാരമില്ല വേറെ ചെറിയ moral സപ്പോർട്ട് കിട്ടുമെന്ന് കരുതി വിളിച്ചപ്പോ മൊത്തത്തിൽ സെൽഫിഷ് മോഡ് , അദ്യേഹം സംസാരിക്കുന്നപോലെ ഏതൊരു നന്ദിയുള്ള മലയാളിയും സംസാരിക്കില്ല എന്നതാണ് സത്യം . ഇതിൽ അദ്ദേഹം ഏറ്റവും cheap ആയി ചെയ്ത കാര്യം എന്താണെന്ന് അറിഞ്ഞാൽ ശരിക്കും കോമഡി ആണ്.. ഞാൻ പാടിയ ഔട്ട് ഇയാൾക്ക് അയച്ചു കൊടുത്തതും ഇയാൾ ഇൻസ്റ്റാഗ്രാമിൽ എന്നെ unfollow ചെയ്തു .. ഒരു ചെറിയ action മതി ഒരാളുടെ ശരിക്കുള്ള സ്വഭാവം അറിയാൻ .. ഇയാളാണോ ബിഗ്‌ബോസ്സ് entry വിഡിയോവിൽ ഒറിജിനൽ ആയി കളിയ്ക്കാൻ പോകുന്നു എന്നു പറയുന്നേ ?

എന്തിനും ഏതിനും തോന്ന്യവാസം പറയുന്ന സംസ്കാരത്തെ കാർന്നു തിന്നുന്ന ഇതുപോലെയുള്ള സോഷ്യൽ മീഡിയ പുഴുക്കളെ എന്തിനു encourage ചെയ്യണം ?എന്തുകൊണ്ടാണ് ഒരുപാടു കഴിവുള്ള പുതുമുഖ directors ഉണ്ടായിട്ടും ഇങ്ങനെയുള്ളവരെ വിശ്വസിച്ചു സിനിമയിൽ invest ചെയ്തു പൈസ കളയുന്നേ ?
സ്വന്തം മതത്തെയും മലയാളികളെയും തള്ളി പറഞ്ഞു വലുതാവാൻ ശ്രമിക്കുന്ന ഇമ്മാതിരി മനുഷ്യവർഗത്തെ വളർത്തിവലുതാക്കണോ ?സ്വന്തം മതത്തെയും സ്വന്തം നാടിനെയും മലയാളികളെയും തള്ളി പറഞ്ഞു വലുതാവാൻ ശ്രമിക്കുന്ന ഇതുപോലെയുള്ള ഒരാളെ വളർത്തിവലുതാക്കണോ ?