കാട്ടിലായിരുന്ന മോഹൻലാൽ റേഞ്ച് കിട്ടുന്ന സ്ഥലം എത്തിയപ്പോൾ എന്നെ വിളിച്ചു, ഞാൻ ഞെട്ടിപ്പോയി

മിനി സ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയും പ്രേക്ഷകരുടെ ഹൃദയം കവർന്ന് പിന്നീട് ഒരുപാട്‌ നല്ല കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് കവിത നായർ.അവതാരിക,അഭിനയത്രി,എഴുത്തുകാരി,മോഡൽ എന്നിങ്ങനെ നിരവധി മേഖലകളിൽ സജീവമാണ് താരം.പുതിയ ഫോട്ടോ ഷൂട്ടുകൾ,യാത്ര വിവരണ ചിത്രങ്ങൾ എന്നിവ ഷെയർ ചെയ്യുന്നതിലൂടെ ആളുകളുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് കവിത നായർ.തന്റേതായ വ്യത്യസ്ത ശൈലിയിലുള്ള ഫോട്ടോകളിലൂടെ സോഷ്യൽ മീഡിയയിൽ ആരാധകരെ നേടിയിരിക്കുകയാണ് കവിത

2004ൽ പുറത്തിറങ്ങിയ മോഹൻലാൽ നായകനായ മാമ്പഴക്കാലം എന്ന ചിത്രത്തിലൂടെയാണ് കവിത അഭിനയരംഗത്തേക്ക് കടന്നുവന്നത്.അവതാരിക അഭിനേത്രി എന്ന നിലയിൽ തിളങ്ങിയ താരമാണ് കവിതനായർ.2014ലായിരുന്നു വിപിനുമായി താരത്തിന്റെ വിവാഹം നടക്കുന്നത്.വിവാഹശേഷം ഭർത്താവിന്റെ നാടായ ബംഗളൂരുവിലേക്ക് മാറി.കഴിഞ്ഞ ദിവസം സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് കവിതാ നായരാണ്.അമൃത ടിവിയിലെ തോന്ന്യാക്ഷരങ്ങൾ എന്ന പരമ്പരയിലെ പ്രകടനത്തിനാണ് നടിക്ക് പുരസ്‌കാരം ലഭിച്ചത്.ആൻസി വർഗീസ് എന്ന കഥാപാത്രത്തെയായിരുന്നു സീരിയലിൽ കവിത അവതരിപ്പിച്ചത്

കവിയത്രിയും ചെറുകഥാകൃത്തും കൂടെയായ കവിത തന്റെ ചെറുകഥകൾ ചേർത്ത് ഒരു പുസ്തകമായി അടുത്തിടെ പ്രസീദീകരിച്ചിരുന്നു.സുന്ദരപതനങ്ങൾ എന്നായിരുന്നു പുസ്തകത്തിന്റെ പേര്.ഇരുപതു ചെറുകഥകൾ അടങ്ങിയ പുസ്തകത്തിന് ആമുഖം എഴുതിയത് സൂപ്പർതാരം മോഹൻലാൽ ആയിരുന്നു.അതിനു കാരണം പുലിമുരുകൻ എന്ന സിനിമയായിരുന്നു എന്നാണ് കവിത പറയുന്നത്

കവിത അതേക്കുറിച്ചു പറയുന്നതിങ്ങനെ ഞാൻ ബാംഗ്ലൂരിൽ നിന്നു നാട്ടിൽ വരുന്ന സമയം എഴുതിയത് എല്ലാം കൂടെ ഒരു ഫയലിൽ സെറ്റ് ചെയ്തു എടുത്തു.എറണാകുളത്തു എനിക്ക് ഒരു ഷൂട്ട്‌ ഉണ്ടായിരുന്നു.പുലിമുരുകന്റെ ഷൂട്ട്‌ അപ്പോൾ ഫോർട്ട് കൊച്ചി നടക്കുകയായിരുന്നു.ഞാൻ അവിടെ ചെന്നു ലാലേട്ടനെ ഒന്ന് കാണാമെന്നു വിചാരിച്ചു.എന്റെ ആദ്യ സിനിമകളിൽ ഒന്നാണ് ലാലേട്ടൻ.അന്ന് ആ സെറ്റിൽ പുസ്തകങ്ങളെ കുറിച് അദ്ദേഹം ഒരുപാട് സംസാരിക്കുമായിരുന്നു.അത് കൊണ്ടാണ് അദ്ദേഹത്തിന് ഞാൻ എഴുതിയ കൊടുക്കാം എന്ന് വിചാരിച്ചത്.അദ്ദേഹം അത് വായിക്കാം എന്ന് പറഞ്ഞു വാങ്ങി വച്ചു.പിന്നീട് പുലിമുരുകൻ അടുത്ത ഷെഡ്യൂളിൽ ഏതോ ഒരു കാട്ടിൽ ആയിരുന്നു ലൊക്കേഷൻ.അവിടെയാണെങ്കിൽ മൊബൈൽ നെറ്റ് വർക്കുമില്ല.അതുകൊണ്ടാകും ലാലേട്ടൻ ഞാൻ എഴുതിയത് വായിച്ചു.മൊബൈലിൽ റെയ്ഞ്ച് കിട്ടുന്ന സ്ഥലം എത്തിയപ്പോൾ എന്നെ വിളിച്ചു അഭിനനന്ദിച്ചു.ഞാൻ ഞെട്ടിപ്പോയി.ഒപ്പം ഈ പുസ്തകത്തിന് ഒരു ആമുഖം ഞാൻ എഴുതിക്കോട്ടെ എന്ന് എന്നോട് ചോദിച്ചു