കാവ്യ മാധവന്റെ നാരായണി ടീച്ചർക്ക് വീടൊരുങ്ങുന്നു

മലയാളികളുടെ പ്രിയപ്പെട്ട താരമായ കാവ്യാ മാധവൻ വിവാഹ ശേഷമാണ് സിനിമകളിൽ നിന്നും വിട്ട് നിൽക്കാൻ തുടങ്ങിയത്. 2016 ൽ പുറത്തിറങ്ങിയ പിന്നേയും എന്ന ചിത്രമാണ് കാവ്യയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രത്തിൽ ദിലീപായിരുന്നു നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. അഭിനയിക്കുന്നതിനെക്കുറിച്ച് കാവ്യ തന്നെയാണ് തീരുമാനമെടുക്കേണ്ടതെന്നും തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നുമായിരുന്നു കാവ്യയുടെ തിരിച്ച് വരവിനെ കുറിച്ച് ചോദിച്ചപ്പോൾ നേരത്തെ ദിലീപ് പ്രതികരിച്ചത്.

കാവ്യാ മാധവന്റെ ഗുരുനാഥ കൂടിയായ നാരായണി ടീച്ചർക്ക് സ്വന്തമായി വീട് ഉണ്ടായിരുന്നില്ല. ഭർത്താവിന് സുഖമില്ലാതെ കിടക്കുകയാണ് എന്നും ഭയങ്കര കഷ്ടത്തിൽ ആണെന്നും നാരായണി ടീച്ചർ അടുത്തിടെ പറഞ്ഞിരുന്നു. മസ്‌കറ്റിലെ ടവൽ എൻജിനിയറിങ് ഗ്രൂപ്പിന്റെ സ്ഥാപക സി.ഇ.ഒ.യും മാനേജിങ് ഡയറക്ടറുമായ ബാലാജി ശ്രീനിവാസൻ ആണ് ടീച്ചറെ സഹായിക്കാനെത്തിയത്. തത്ക്കാലം ടീച്ചറെയും കുടുംബത്തെയും വാടക വീട്ടിലേക്ക് മാറ്റിക്കൊണ്ട് പുതിയ വീട് നിർമിച്ചുകൊടുക്കാൻ ആണ് ബാലാജി പദ്ധതിയിടുന്നത്.

കുറേക്കാലം മുൻപ് വരെ കാവ്യ തന്നെ നിരന്തരം വിളിക്കാറുണ്ടായിരുന്നുവെന്നും എന്നാൽ ദിലീപിന്റെ വിഷയങ്ങൾ വന്ന ശേഷം അവൾ ഇപ്പൊ എന്നെ വിളിക്കാറില്ല എന്നും ടീച്ചർ അടുത്തിടെ പറഞ്ഞിരുന്നു. തനിക്ക് കാവ്യയെ ഒരുപാട് ഇഷ്ടം ആണെന്നും ഇപ്പോഴും പഴനിയിൽ അവൾക്കായി പാലഭിഷേകം കഴിക്കാറുണ്ട്.

ദിലീപുമായുളള വിവാഹത്തിനു ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് കാവ്യ മാധവൻ. 2018 ഒക്ടോബർ 19ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു കാവ്യാ മാധവൻ കുഞ്ഞിന് ജന്മം നൽകിയത്. ദിലീപും കാവ്യ മാധവനും 2016 നവംബർ 25നായിരുന്നു വിവാഹിതരായത്.