ഉള്ളി സുര വിളി ഏറെ വേദനിപ്പിച്ചു, ട്രോളുകളിൽ പ്രതികരിച്ച് കെ.സുരേന്ദ്രൻ

തന്നെ ഏറ്റവും അധികം വേദനിപ്പിച്ചത് ഉള്ളി..ഉള്ളി എന്ന വിളിയും ഉള്ളി സുരയും ആണെന്നും ബിജെപി നേതാവ്‌ കെ.സുരേന്ദ്രൻ. താൻ ബീഫ് കഴിക്കുമോ എന്ന കൃത്യമായ ബോധ്യം തനിക്കുണ്ട്.ബീഫ് കഴിക്കുന്നത് കൊണ്ടു കുഴപ്പമുണ്ടെന്നു കരുതുന്ന വ്യക്തിയുമല്ല ഞാന്‍. ഇന്ന് ഫോട്ടോഷോപ്പ് ഉപയോഗിച്ച് ആരേയും എന്തും ചെയ്യാം എന്ന ഒരു അവസ്ഥ വന്നിട്ടുണ്ട്. കുമ്മനം രാജേട്ടനെ തന്നെ സൊമാലിയ പരാമര്‍ശത്തില്‍ എത്ര മ്ലേച്ഛമായാണ് അപമാനിച്ചത്. എല്ലാവരും സ്വയം ഒരു കണ്ണാടിക്കുട്ടിലാണെന്ന ബോധ്യം ഉണ്ടാവണം‘ സുരേന്ദ്രന്‍ പറഞ്ഞു.

ആരോടും അസഹ്ഷ്ണുത കാണിക്കാറില്ലെന്നും അപവാദ പ്രചാരണം നടത്തുന്നവരെ ബ്ലോക്ക് ചെയ്യാറുമില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.തന്റെ ഫേസ്ബുക്കിൽ പേജിൽ ആരുടെ കമന്റും ഡിലീറ്റും ചെയ്യാറില്ല.നിത്യേന ട്രോളുകള്‍ വരാരുണ്ട്. കൂടുതലും വരുന്നത് ഇരട്ട പേരുകളാണ്. ശത്രുകളാണെങ്കിലും അവരുടെ ഹാസ്യാത്മകതയെ അംഗീകരിക്കാറും ആസ്വദിക്കാറും ഉണ്ടെന്നു പറഞ്ഞ സുരേന്ദ്രന്‍ തന്നെ ഏറ്റവും വിഷമിപ്പിച്ച ട്രോള്‍ ഏതാണെന്ന ചോദ്യത്തിനാണ് ‘ഉള്ളി ഉള്ളി’ എന്ന വിളിയാണെന്ന് മറുപടി നല്‍കിയത്. ഏറ്റവു ക്ലിക്കായ ട്രോളും അതുതന്നെയാണ്. ഞാന്‍ ബിഫ് കഴിക്കുമോ ഇല്ലയോ എന്ന് എനിക്ക് കൃത്യമായ ബോധ്യമുണ്ട്അദ്ദേഹം പറഞ്ഞു

Loading...
Loading...