പറഞ്ഞ വാക്ക് പാലിച്ച് കെ ബി ഗണേഷ് കുമാർ, അച്ഛന്റെ സ്ഥാനത്ത് നിന്ന് അര്‍ജുന് കൈത്താങ്ങായി, വീടിന്റെ പണി ഉടൻ പൂർത്തിയാകും

മലയാളികള്‍ക്ക് ഏറെ സുപരിചിതനും പ്രിയങ്കരനായ വ്യക്തിയുമാണ് കെബി ഗണേഷ് കുമാര്‍. മലയാള സിനിമാരംഗത്തും രാഷ്ട്രീയ പ്രവര്‍ത്തനത്തിലും തിളങ്ങി നില്‍ക്കുന്ന ഗണേഷ് കുമാര്‍ മിക്കപ്പോഴും മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ് പതിവ്. പത്തനാപുരത്തെ എംഎല്‍എ ആയ ഗണേഷ് കുമാര്‍, കഴിഞ്ഞ കുറച്ച് നാളുകളായി ജനകീയ പ്രസ്താവനകളിലൂടെ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

സാധാരണ പൊതുപ്രവര്‍ത്തകനായ രാഷ്ട്രീയക്കാരൻ നല്‍കുന്ന വാഗ്ദാനം ജനങ്ങള്‍ വലിയ വില കൊടുക്കാറില്ല.എന്തെന്നാൽ പ്രസ്താവന നടത്തുന്ന സ്ഥലത്ത് നിന്ന് മടങ്ങുന്നതോടെ പ്രസ്താവനയും കാറ്റിൽ പരത്തപ്പെടും. ഇക്കാര്യത്തിൽ വിഭിന്നമാണ്‌ ഗണേഷ് കുമാർ എന്ന് തന്നെ പറയണം. താന്‍ നല്‍കിയ വാഗ്ദാനം പാലിച്ച് കാണിച്ച് കൊടുക്കുക കൂടി ചെയ്യുന്നതാണ് ഗണേഷ് കുമാറിന്റെ സ്റ്റൈൽ.

ഏഴാം ക്ലാസ്സുകാരനായ അര്‍ജുന് വീട് വെച്ച് നല്‍കുമെന്ന കൊടുത്ത വാഗ്ദാനമാണ് ഇപ്പോള്‍ ഗണേഷ് കുമാര്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. വീടിന്റെ പണി അവസാന ഘട്ടത്തില്‍ എത്തിയിരിക്കുന്നു. ഭാര്യ ബിന്ദു മേനോനും ഗണേഷ് കുമാറിനെ ഇക്കാര്യത്തിൽ സഹായിക്കുന്നു. നേരത്തെ അർജുനെ കെട്ടിപ്പിടിച്ച് കൊണ്ട് നല്ലൊരു വീട് വെച്ച് നല്‍കുമെന്നും പഠിക്കാനായി ഒരു മുറി മാറ്റിവെക്കുമെന്നും പഠനത്തിനാവശ്യമായ എല്ലാ സാധനങ്ങളും വാങ്ങി നൽകുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. അതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നതാണ്. പറഞ്ഞത് പറഞ്ഞ പോലെ ചെയ്തിരിക്കുകയാണ് ഇപ്പോൾ ഗണേഷ് കുമാർ.