പോലീസിനെ അടിമകളാക്കി; വിര്‍ശിച്ചാല്‍ പീഡനക്കേസ്-ജസ്റ്റിസ് കെമാല്‍ പാഷ

എതിര്‍ക്കുന്നവരെ പീഡനക്കേസില്‍ കുടുക്കുന്ന രാഷ്ട്രീയമാണ് ഇപ്പോള്‍ നടക്കുന്ന തെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. പിസി ജോര്‍ജിന്റെ അറസ്റ്റില്‍ അസ്വാഭാവികത യുണ്ടെന്നും അദ്ദേഹത്തിന് ജാമ്യം അനുവദിച്ചതോടെ ജുഡീഷ്യറിയുടെ അന്തസ് ഉയരുകയാണ് ചെയ്തതെന്ന് കെമാല്‍ പാഷ പറഞ്ഞു.

പോലീസിനെ അടിമകളാക്കി മാറ്റിയിരിക്കുകയാണ്. പോലീസ് സേനയ്ക്ക് അന്തസ്സാ യി ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്നും സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു. ജനാധിപത്യ പ്രക്രിയയില്‍ ഒരു പൗരനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അവകാശം വിമര്‍ശനമാണെന്നും കെമാല്‍ പാഷ പറഞ്ഞു.

എന്നാല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ കാണുവാന്‍ കഴിയുന്നത് വിമര്‍ശിക്കുവാ നോ പ്രതിഷേധിക്കുവാനോ അവകാശമില്ല എന്നമട്ടിലാണ്. ഓടയല്‍ നിന്ന് എടുക്കുന്ന വെള്ളം പ്രതിഷേധക്കാര്‍ക്ക് നേരെ പ്രയോഗിക്കുകയാണ് പോലീസെന്നും അദ്ദേഹം പറഞ്ഞു.