ജീവിത ചെലവ് ഉയരും;വാഹനങ്ങൾക്ക് നികുതി കൂടും

സംസ്ഥാന ബജറ്റ് അവതരണം അവസാനിച്ചു. സഭയിൽ പ്രതിപക്ഷ ബഹളം. വിലക്കയറ്റത്തിന് വഴിവയ്ക്കുന്ന ബജറ്റ് എന്ന് പ്രതിപക്ഷം. അധിക വരുമാനത്തിനായി നിരവധി മേഖലകളിൽ നികുതി വർധനവ്. നടുവൊടിക്കുന്ന ബജറ്റ് എന്ന് പ്രതിപക്ഷം. ഭൂമി, ഫ്ലാറ്റ്, മദ്യം, ഡീസൽ-പെട്രോൾ എന്നിവയ്ക്ക് വില വർധിക്കും. സഭയിൽ പ്രതിപക്ഷ ബഹളം. ധനസ്ഥിതി വായിച്ചു തീർക്കട്ടെയെന്ന് സ്പീക്കർ.

മദ്യവില കൂടും. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്തി.ഭൂമിയുടെ ന്യായവില 20 ശതമാനം വർധിപ്പിക്കും. ന്യായവില കൂട്ടേണ്ട മേഖലകൾ കണ്ടെത്തും. ഫ്ലാറ്റ് അപ്പാർട്ട്മെന്റ് മുദ്രപത്രത്തിൻ്റെ വില കൂട്ടി. ഏഴ് ശതമാനമാണ് വർധിപ്പിച്ചത്. അബ്കാരി കുടിശിക തീർക്കുന്നതിന് പുതിയ പദ്ധതി. ഹോർട്ടി വൈൻ ഉത്പാദിപ്പിക്കും. സ്പിരിറ്റ് ഉൽപാദനം സംസ്ഥാനത്തിനകത്ത് നടത്താൻ പ്രോത്സാഹിപ്പിക്കും. മോട്ടോർ വാഹന നികുതി കൂട്ടി. രണ്ട് ലക്ഷം വരെയുള്ള മോട്ടർ വാഹനങ്ങൾക്ക് 2 ശതമാനം നികുതി കൂട്ടി കൂട്ടി. 2 ലക്ഷം വരെ വരുന്ന മോട്ടോർ വാഹനങ്ങളുടെ ഒറ്റതവണ നികുതിയിൽ രണ്ട് ശതമാനം വർധന. മോട്ടോർ വാഹന സെസ് വർധിപ്പിച്ചു. വൈദ്യുത വാഹനങ്ങളുടെ ഒറ്റത്തവണ നികുതി അഞ്ച് ശതമാനമാക്കി കുറച്ചു.

ഒന്നിലധികം കെട്ടിടങ്ങൾ ഉള്ളവർക്ക് പ്രത്യേകം കെട്ടിട നികുതി. വാണിജ്യ- വ്യവസായ മേഖലയിലെ വൈദ്യൂതി തീരുവ അഞ്ച് ശതമാനം കൂട്ടി. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളുടെ നികുതിയും പരിഷ്കരിക്കും. മെഡിസെപ്പിന് 30 കോടിയുടെ കോർപ്പസ് ഫണ്ട്. കിഫ്ബിയുടെ പ്രവർത്തനങ്ങൾക്ക് കേന്ദ്രം കൂച്ചുവിലങ്ങിടുന്നു. ഇതിനോടുള്ളത് കേരളത്തിൻ്റെ പ്രതിഷേധം. സമൂഹ്യക്ഷേമ പെൻഷൻ തകർക്കാനുള്ള നീക്കം കേന്ദ്രം നടത്തുന്നു. എന്നാൽ സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകും. ക്ഷേമ പെൻഷൻ വർധിപ്പിച്ചില്ല. 1700 ആയി തന്നെ നിലനിർത്തും.