ബി ജെ പി നേതൃനിരയിൽ സമ്പൂർണ്ണ മാറ്റം വരുന്നു

എല്ലാ സ്ഥാനങ്ങളിലും അഴിച്ചുപണി. വിവിധ മോർച്ചകളുടെ തലപ്പത്തും പുതിയ മുഖങ്ങളെത്തും.
പാർട്ടി വക്താക്കൾക്കും സ്ഥാനചലനമുണ്ടാകും. പാർട്ടി വക്താക്കളുടെ പ്രകടനം അതിദയനീയം എന്ന് വിലയിരുത്തൽ.

അധ്യക്ഷനെ നിശ്ചയിക്കാൻ തിരക്ക് കൂട്ടേണ്ടന്ന് അമിത് ഷാ. കുമ്മനത്തെ ഗവർണറാക്കിയത് അദ്ദേഹത്തോടുള്ള ആദരവാണ്.
ഉചിത സമയത്ത് പാർട്ടി പുനഃ സംഘടന ഉണ്ടാകും. വ്യക്തികളെ കേന്ദ്രികരിച്ചല്ല പാർട്ടിയുടെ നിലനിൽപ്പ്. കാരിരുമ്പിന്റെ ശക്തിയുള്ള പ്രവർത്തകരും നേതൃത്വവും കൂട്ടായി മുന്നോട്ടുപോകും. വലിയതോതിലുള്ള അഴിച്ചുപണി അമിത് ഷായുടെ ലക്‌ഷ്യം.

സംസ്ഥാന ഘടകത്തിലെ ഭിന്നത ഗൗരവമുള്ളത്. ഭിന്നതയിൽ കടുത്ത അമർഷം അമിത് ഷാ രേഖപ്പെടുത്തി. സംസ്ഥാന ബി ജെ പിയിൽ ഉപരിഘടകമായി നിരീക്ഷണ സമിതി വരും.