മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദർശനം ​ഗുണം ചെയ്തു- ധനമന്ത്രി

ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നു. രാവിലെ ഒമ്പത് മണിക്കാണ് ബജറ്റ് അവതരണം ആരംഭിച്ചത്. സംസ്ഥാനത്ത് ധന പ്രതിസന്ധി തുടർന്നേക്കുമെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്ന സാഹചര്യത്തിൽ ഇത് മറികടക്കാൻ എന്തെല്ലാം നിർദ്ദേശങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് ഉറ്റുനോക്കുന്നത്.

വർക്ക് ഫ്രം ഹോമിന് സമാനമായ പദ്ധതി ടൂറിസം മേഖലയിലും തയാറെടുപ്പുകൾക്കായി 10 കോടി വകയിരുത്തി. ഐടി റിമോർട്ട് വർക്ക് കേന്ദ്രങ്ങൾ, വർക്ക് നിയർ ഹോം കോമൺ ഫസിലിറ്റി സെൻററുകൾ എന്നിവ ഒരുക്കാനായി 50 കോടി അനുവദിച്ചു. ടൂറിസം ഇടനാഴി വികസനത്തിന് 50 കോടി രൂപയും ബജറ്റിൽ മാറ്റി വച്ചു. മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദർശനം ഗുണം ചെയ്തെന്നും വ്യവസായം മുതൽ വിദ്യാഭ്യാസം വരെ സമഗ്ര മേഖലയിൽ ഉണർവ്വ് ഉണ്ടാക്കിയെന്നും ധനമന്ത്രി പറഞ്ഞു.