ശശി തരൂർ അടുത്ത മുഖ്യമന്ത്രി, പ്രഖ്യാപനം പാലായിൽ

ശശി തരൂർ, കേരളത്തിലെ എല്ലാ പരമ്പരാഗത രാഷ്ട്രീയക്കാരും ഇന്ന് ഭയക്കുന്ന പേരാണ്‌. ശശി തരൂർ ആയിരിക്കും കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി എന്ന് തുറന്ന് പ്രഖ്യാപനം. പാലായിൽ ശശി തരൂരിനെ വേദിയിലിരുത്തി എം.ജി. സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് ഇങ്ങനെ പറഞ്ഞപ്പോൾ സദസ്സിൽനിന്ന് കൈയടി ഉയർന്നു. ശശി തരൂരിനു ഇത്ര ജന സ്വാധീനം പെട്ടെന്ന് കിട്ടാൻ കാരണം അദ്ദേഹം കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി ആകും എന്ന സൂചനകൾ തന്നെ. അഴിമതിയും ഒരു ശരാശരി രാഷ്ട്രീയ നേതാവിന്റെ തട്ടിപ്പും അവസരവാദവും ഒന്നും ഇല്ല. അബദ്ധങ്ങൾ പറ്റില്ല. ജനങ്ങളേ പറ്റിക്കില്ല. അറിവും വിവേകവും. പിണറായിയിൽ നിന്നും ശശി തരൂരിലേക്ക് ഒരു അധികാര കൈമാറ്റം ഉണ്ടാകണം എന്നാണ്‌ കേരളത്തിന്റെ യുവ ജനങ്ങളും ആഗ്രഹിക്കുന്നത്.

ഒരു മാറ്റം കേരളത്തിൽ വരണം. സ്കൂൾ വിദ്യാഭ്യാസം പൊലും ഇല്ലാത്തവർ മന്ത്രിമാരായി നമുക്കറിയാം ഡാമുകൾ വരെ തുറന്ന് വിട്ട് കേരളത്തിൽ 450 പേരേ കൊന്നത്. പറയുന്നത് എന്തെന്ന് പൊലും അറിയാത്ത വിഢിത്തരങ്ങൾ പറയുന്ന വിദ്യാഭ്യാസ മന്ത്രി മുതൽ മുൻ കായിക മന്ത്രി വരെ… അറിവും വിവേകവും അല്ല മന്ത്രിമാരും മുഖ്യമന്ത്രിമാരും ആകാൻ ആവശ്യം എന്നും കൊല കേസുകളും കൊലപാതകങ്ങളുടെ എണ്ണവും, അറിവില്ലായ്മയും എന്ന് വിളിച്ച് പറയുന്ന കാലഘട്ടമാണ്‌ ഇവിടെ ശശി തരൂരിനെ മുഖ്യമന്ത്രി ആക്കണം എന്ന് സ്വമേധയാ ആവശ്യപ്പെടുന്നതിനു പിന്നിലെ വികാരം

ശശി തരൂരിനെ വേദിയിലിരുത്തി എം.ജി. സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് ഇങ്ങനെ… ഇപ്പോഴത്തെ സാഹചര്യത്തിൽ കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ മനസ്സിലുള്ള സ്വപ്ന മുഖ്യമന്ത്രി ശശി തരൂർ ആണ്‌. കേരളത്തിലെ ജനങ്ങൾ തരൂർ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നു. തരൂരിന്റെ മധ്യ കേരളത്തിലെ സന്ദർശനത്തെ അശ്വമേധം എന്നും വിശേഷിപ്പിച്ചു. കേരളത്തിലെ ജനങ്ങളുടെ മനസ്സ്‌ വായിച്ചെടുക്കുന്നതുകൊണ്ടാണ് ഇത് പറയുന്നത്. ഇപ്പോഴത്തെ തരൂർ തരംഗം ഇതിന്റെ സാക്ഷ്യമാണ്. എം.ജി. സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് ഇങ്ങനെ പറയുന്നു എങ്കിൽ ഇത് കേരളത്തിലെ ചിന്തിക്കുന്ന ജനങ്ങളുടെ വികാരമായി വേണം കാണാൻ

യു ഡി എഫ് ജയിക്കുമോ ഇല്ലയോ എന്നതൊന്നും വരുന്ന തിരഞ്ഞെടുപ്പിൽ ഇപ്പോൾ വിഷയമല്ല. എന്നാൽ ഡോ ശശി തരൂരിലേക്ക് കേരളത്തിന്റെ അധികാര പകർച്ച ഉണ്ടാകണം എന്ന് വലിയ തരംഗം ആകുന്നു. കേരളത്തേ തട്ടിപ്പ് രാഷ്ട്രീയക്കാരിൽ നിന്നും മോചിപ്പിക്കണം. ഇതിനായി അറിവും വിവേകവും ഉള്ള ഒരാൾ കേരളത്തേ നയിക്കണം. അറിവില്ലാത്ത മന്ത്രിമാർ ചെയ്ത തെറ്റുകൾ തിരുത്തിൽ കേരളത്തേ മുന്നോട്ട് നയിക്കാൻ അറിവും കഴിവും ഉള്ള ഡോ ശശി തരൂരിനു സാധിക്കും എന്നും യുവാക്കളും വലിയ ജന വിഭാഗവും കരുതുന്നു. ശശി തരൂരിന്റെ ഈ തരംഗത്തിനു പിന്നിൽ കോൺഗ്രസും യു ഡി എഫും മാത്രമല്ല കേരളത്തിലെ നിക്ഷ്പക്ഷരായ ജന വിഭാഗം എല്ലാം ഉണ്ട്. രാഷ്ട്രീയമില്ലാത്ത രാഷ്ട്രീയം മടുത്ത യുവാക്കളും ഈ തരംഗത്തിനു പിന്നിൽ ഉണ്ട്. എങ്ങിനെ പിണറായിക്ക് ഒരു ബദൽ കൊണ്ടുവരാൻ എന്ന് പലരും ആലോചിച്ചപ്പോൾ ആ ചിന്ത ഇപ്പോൾ വളരെ വ്യക്തമായും ശശി തരൂരിലേക്ക് നീങ്ങുന്നതിൽ ഒരു അത്ഭുതവും ഇല്ല

കേരളത്തിലെ നീറുന്ന വിഷയമായ വിഴിഞ്ഞം പദ്ധതിയേ കുറിച്ച് ഇത്ര ക്ളീൻ കൃത്യമായി മറുപടി പറയാൻ പ്രതിപക്ഷ നേതാവിനു പോലും ആയിട്ടില്ല. വിഴിഞ്ഞത്തിന്റെ എം.പി കൂടിയായ സശി തരൂർ ഉറപ്പിച്ചും തറപ്പിച്ചും പറയുന്നു.. വിഴിഞ്ഞം തുറമുഖം നടപ്പാക്കിയേ പറ്റൂ. അതിൽ നിന്നും പിന്നോട്ടില്ല. ഇവിടെയാണ്‌ നിലപാടുകളിൽ നിന്നും കേരളത്തിന്റെ ഭാവിക്കൊപ്പം നില്ക്കുന്നതിൽ നിന്നും ശശി തരൂരിനെ വ്യത്യസ്തനാക്കുന്നതും.

ശശി തരൂർ പാലായിലോ പൂഞ്ഞാറിലോ മൽസരിക്കണം എന്നാണ്‌ പാലായിൽ ചേർന്ന കെ.എം.ചാണ്ടി ഫൗണ്ടേഷൻ യോഗത്തിൽ ഡോ. സിറിയക് തോമസ് വ്യക്തമാക്കിയത്. മുഖ്യ മന്ത്രി പദം ഉറപ്പാണ്‌ എന്നും പറയുന്നു. കോട്ടയത്ത് നിന്നും ആണേൽ പ്രധാനമന്ത്രി വരെ ആകാനും യോഗ്യത ഉണ്ട് എന്നും പറഞ്ഞു.കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ മനസ്സിലുള്ളസ്വപ്നമുഖ്യമന്ത്രിയെന്ന് ഡോ. സിറിയക് തോമസ് പരാമർശിച്ചപ്പോൾ, ഡോ. ശശി തരൂർ പുഞ്ചിരിയോടെ ഇരുകൈകളുംകൊണ്ട് സ്വന്തം കണ്ണുകൾ തൊട്ടുതൊഴുതു.എന്റെ സന്ദർശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ എന്തിനെന്ന് മനസ്സിലാകുന്നില്ല. ഞാൻ കോൺഗ്രസ് എം.പി.യാണ്. മുമ്പും പല സ്ഥലങ്ങളിലും പോയിരുന്നു. അന്നൊന്നും വിവാദമുണ്ടായിട്ടില്ല. ഇത്തവണ എന്തുകൊണ്ടാണ് വിവാദമുണ്ടാക്കുന്നതെന്ന് അവരോടാണ് ചോദിക്കേണ്ടത്. ഞാൻ ആർക്കുമെതിരേ ഒന്നും സംസാരിക്കുന്നില്ല. ഇതുവരെ പാർട്ടിക്ക് എതിരായോ, കോൺഗ്രസിന്റെ ലൈൻവിട്ടോ ഒന്നും പറഞ്ഞിട്ടില്ല. എന്നെ പേടിക്കുന്നതിന്റെ കാരണവും മനസ്സിലാകുന്നില്ല. എല്ലാ കാര്യങ്ങളും പാർട്ടി ആവശ്യപ്പെട്ടിട്ട് ചെയ്യുന്നതാണ്. പാർട്ടിയുടെ പ്രധാനപ്പെട്ട ഭാഗമാണ് യൂത്ത് കോൺഗ്രസ്. അവരെ പ്രോത്സാഹിപ്പിക്കാൻ ഇഷ്ടമാണ്. അവർ ക്ഷണിക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നത് എങ്ങനെ സംഘടനയ്ക്ക് വിരുദ്ധമാകും. താത്പര്യമുള്ളവർ കേൾക്കട്ടെ, ഇഷ്ടക്കേടുള്ളവർ മാറിനിൽക്കട്ടെ,’-ശശി തരൂർ പറഞ്ഞു.