പിണറായി ഉറങ്ങിക്കോ, പാഞ്ഞ് വരുന്നത് റോകറ്റ് വരെ, എന്‍.ഐ.എ വെളിപ്പെടുത്തല്‍

കേരള അതിര്‍ത്തിയില്‍ ഇസ്ലാമിക ഭീകര്‍ അത്യുഗ്ര ശേഷിയുള്ള സ്‌ഫോടന പരീക്ഷണങ്ങള്‍ നടത്തി എന്നും റോക്കറ്റ് ലോഞ്ചര്‍ വരെ പരീക്ഷിച്ചു എന്നും ഉള്ള വിവരങ്ങള്‍ പുറത്ത് വന്നിട്ടും ഇതേ പറ്റി ഒരക്ഷരം ഉരിയാടാതെ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം തുടരുന്നു. ഏതൊരു മലയാളിയേയും ശരിക്കും ഞെട്ടിപ്പിക്കുകയും അസ്വസ്ഥമാക്കുകയും ചെയ്യുന്ന ഈ വിവരങ്ങള്‍ കേരള സര്‍ക്കാര്‍ അറിയാഞ്ഞിട്ടല്ല. ഇതെല്ലാം കൃത്യമായി തുറന്നടിച്ച് വ്യക്തമാക്കിയത് എന്‍.ഐ.എയാണ്. അതും കേരളാ പോലീസ് ഡി.ജി.പി ലോക്‌നാഥ ബെഹ്‌റയുടെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ മുഖത്ത് നോക്കി തന്നെയായിരുന്നു ഇതെല്ലാം വിവരിച്ചത്.

വളരെ ഗൗരവമുള്ള രാജ്യ സുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ പറയാന്‍ കേരളാ ഡി.ജി.പിയെ ദില്ലിയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ മുന്‍കൈയ്യെടുത്ത് വിളിച്ച് വരുത്തുകയായിരുന്നു. എന്‍.ഐ.എ. തിങ്കളാഴ്ച ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലായിരുന്നു ഓരോ മലയാളിയേയും ശരിക്കും ഭയപ്പെടുത്തുന്ന വിവരങ്ങള്‍. ഈ യോഗത്തിലായിരുന്നു കേരളാ ഡി.ജി.പി ലോക്‌നാഥ് ബഹറയെയും പങ്കെടുപ്പിച്ചത്. എന്‍.ഐ.എ. തിങ്കളാഴ്ച ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത ഭീകരവിരുദ്ധ സ്‌ക്വാഡ് തലവന്മാരുടെ യോഗത്തില്‍ ഡയറക്ടര്‍ ജനറല്‍ യോഗേഷ് ചന്ദ് മോദിയും ഐ.ജി. അലോക് മിത്തലുമാണ് കേരളത്തില്‍ നടക്കുന്ന ഭീകര വാദം അക്കമിട്ട് നിരത്തി അവതരിപ്പിച്ചത്. ഇതെല്ലാം ഡി.ജി.പി നേരിട്ട് മനസിലാക്കുകയും ചെയ്തു. ഇനി കേരളാ മുഖ്യമന്ത്രി എന്തെല്ലാം ഇക്കാര്യത്തില്‍ ചെയ്യുന്നു എന്നാണ് ഉറ്റു നോക്കുന്നത്. മലയാളികള്‍ക്ക് ഇപ്പോള്‍ എങ്കിലും മനസിലായി കാണും എന്തുകൊണ്ടാണ് പിണറായി വിജയനു കമാന്റോ വലയവും, മൂന്ന് ലെയര്‍ ആയുള്ള സുരക്ഷാ കവചവും എന്നൊക്കെ. മുഖ്യമന്ത്രിക്ക് മാത്രം സുരക്ഷാ കവചം പോരാ എന്നും കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കും സുരക്ഷ വേണം എന്നും പോലീസും അന്വേഷണ സംവിധാനവും മനസിലാക്കണം.

ജെ.എം.ബി. നേതാക്കളെന്നു സംശയിക്കുന്ന 125 പേരുടെ വിവരങ്ങള്‍ ശേഖരിച്ച് ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ക്കു കൈമാറിയിട്ടുണ്ടെന്ന് എന്‍.ഐ.എ. മേധാവി യോഗത്തില്‍ പറഞ്ഞു. ജെ.എം.ബി. 2007 മുതല്‍ ഇന്ത്യയിലേക്കു കടന്നുകയറുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശ് കുടിയേറ്റക്കാര്‍ എന്ന വ്യാജേനയാണിത്.ഇവരില്‍ നല്ലൊരു വിഭഗം ആളുകളും അന്യ സംസ്ഥാന തൊഴിലാളികള്‍ എന്ന വിധത്തില്‍ കേരളത്തില്‍ കഴിഞ്ഞു വരുന്നു. കേരളത്തിലെ അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ വക ഫ്‌ളാറ്റും വീടും, റേഷനും, വോട്ട് അവകാശം വരെ കേരളാ സര്‍ക്കാര്‍ നല്കി കഴിഞ്ഞു. എന്നാലിവരില്‍ എത്ര പേര്‍ ഇന്ത്യന്‍ പൗരത്വം ഇല്ലാത്തവരാണ് എന്നൊന്നും യാതൊരു പരിശോധന പോലും നടത്തിയിട്ടില്ല. കേരളത്തില്‍ 15 ലക്ഷത്തോളം അന്യ സംസ്ഥാന തൊഴിലാളികള്‍ ഉണ്ട്. ഇവര്‍ക്കിടയില്‍ തന്നെ ബംഗ്ലാദേശി ഭീകരര്‍ ഉണ്ട്. അവര്‍ അതിര്‍ത്തി നുഴഞ്ഞു കയറി ഇന്ത്യയില്‍ എത്തി കേരളത്തില്‍ കുടിയേറുകയാണ്.

കേരളം അവര്‍ക്ക് വളരാന്‍ സുരക്ഷിത താവളമായി മാറി. കാര്യങ്ങള്‍ കേരളാ പോലീസിന്റെ കൈകളില്‍ നിന്നും വിട്ടു പോയി എന്നു തന്നെയാണ് എന്‍.ഐ.എയുടെ ഏറ്റവും പുതിയ വെളിപ്പെടുത്തല്‍ മനസിലാക്കി തരുന്നത്. കൃഷ്ണഗിരി മലനിരകളിലും തമിഴ്നാട്-കര്‍ണാടക അതിര്‍ത്തികളിലും ഇവര്‍ അത്യുഗ്രസ്‌ഫോടന ശേഷിയുള്ള ഐ.ഇ.ഡി.യും റോക്കറ്റ് ലോഞ്ചറും പരീക്ഷിച്ചു എന്ന്ഭീകരവിരുദ്ധ സ്‌ക്വാഡ് തലവന്മാരുടെ യോഗത്തില്‍ ഡയറക്ടര്‍ ജനറല്‍ യോഗേഷ് ചന്ദ് മോദിയും ഐ.ജി. അലോക് മിത്തലും പറഞ്ഞപ്പോള്‍ ശരിക്കും കേരളം ഭയക്കണം. ഭീകരര്‍ വനത്തില്‍ ഇരുന്ന് ശബരിമല ഭക്തര്‍ക്കിടയിലേക്ക് റോകറ്റ് ലോഞ്ച് ചെയ്യാം. വാഹനത്തിലിരുന്ന് ശ്രീപത്മനാഭ ക്ഷേത്രത്തിലേക്കും ഗുരുവായൂരിലേക്കും തൃശൂര്‍ പൂരത്തിലേക്കും റോകറ്റ് അയക്കാന്‍ ഇനി അധിക നാള്‍ വേണ്ടിവരില്ല. അത്രക്കും അപകടകരമാണ് കാര്യങ്ങള്‍. എങ്ങിനെ ഈ വിധത്തില്‍ കേരളവും അതിന്റെ അയല്‍ പ്രദേശവും വന്നു. കേരളത്തില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ വന്നപ്പോള്‍ അവര്‍ ഏത് രാജ്യക്കാരാണ് എന്നും പാക്കിസ്ഥാന്‍കാര്‍ ആണോ, ബംഗ്‌ളാദേശികള്‍ ആണോ, അഫ്ഗാനികള്‍ ആണോ എന്നൊന്നും അറിയാതെ അവര്‍ക്ക് അഭയം നല്കി. മാത്രമല്ല കേരളത്തില്‍ ഭീകരവാദം വളര്‍ത്തുന്ന പോലീസിനു പോലും കടന്നു ചെല്ലാന്‍ ഇന്നും കഴിയാത്ത ഗൂഢ കേന്ദ്രങ്ങള്‍ ഉണ്ട്. ബിജെപി വിരോധത്തിലും ആര്‍.എസ്.എസ് വിരോധവും ഒരു വശത്ത് മുന്നണികള്‍ കൊഴുപ്പിച്ച് നിര്‍ത്തിയപ്പോള്‍ മറു വശത്ത് വളര്‍ന്നത് ഭീകര വാദികള്‍ ആയിരുന്നു. മാധ്യമങ്ങള്‍ അവ്രെ അവര്‍ക്ക് വളം വച്ചു.

ബംഗ്ലാദേശ് ഭീകരസംഘടനയായ ജമാ അത്തുല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ ശക്തമായ സാന്നിധ്യം കേരളം ഉള്‍പ്പെടെ അതിര്‍ത്തി സംസ്ഥാനത്തും ഉണ്ട് എന്ന് പറയുമ്പോള്‍ മലയാളിക്ക് എങ്ങനെ സമാധാനമായി ഉറങ്ങാന്‍ ആകും. ഇവിടം ഭരിച്ച് ഈ വിധം ആക്കിയവര്‍ ഇതിനെല്ലാം സമാധാനം പറയണം. കേരളം പെട്ടെന്ന് രക്ഷപെടാന്‍ ആവാത്ത അവസ്ഥയില്‍ തന്നെയാണിപ്പോള്‍. അടിത്തട്ടില്‍ വന്‍ വിഷയങ്ങളും അപകടവും ഉറങ്ങുമ്പോള്‍ ഉപരി തലത്തില്‍ ഭരണക്കാരും രാഷ്ട്രീയക്കാരും അനാവശ്യ ചര്‍ച്ചയും അഴിമതിയും നടത്തി വിഷയങ്ങള്‍ വഴിമാറ്റുന്നു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള 127 പേരെ ഇതുവരെ രാജ്യത്ത് അറസ്റ്റുചെയ്തതായി ഐ.ജി. അലോക് മിത്തല്‍ പറയുന്നു.ഇതില്‍ 17 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്.

സംശയമുള്ളവരുടെ പേരുകള്‍ ബന്ധപ്പെട്ട അന്വേഷണ ഏജന്‍സികള്‍ക്കു കൈമാറിയിട്ടുണ്ട്. ഏറെപേരും സക്കീര്‍ നായിക്കിന്റെ പ്രസംഗത്തിലും ശ്രീലങ്കയിലെ ഈസ്റ്റര്‍ സ്‌ഫോടനപരമ്പര ആസൂത്രണം ചെയ്ത മൗലവി സഹ്റാന്‍ ഹാഷ്മിയുടെ പ്രസംഗത്തിലും ആകൃഷ്ടരായാണ് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ സക്കീര്‍ നായിക്കിന്റെ താവളങ്ങള്‍ പൊലും ഇപ്പോഴും സജീവമാണെന്നും അദ്ദേഹത്തിന്റെ അനുയായികള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നും എന്‍.ഐ.എ യോഗം വിലയിരുത്തി