ജോസ് കെ. മാണി വിഭാ​ഗത്തെ യു.ഡി.എഫിൽ നിന്നു പുറത്താക്കി; മുന്നണിയിൽ തുടരാൻ അർഹതയില്ലെന്ന് ബെന്നി ബഹനാൻ

കേരളാ കോൺ​ഗ്രസ് ജോസ് കെ. മാണി വിഭാ​ഗത്തെ യു.ഡി.എഫിൽ നിന്ന് പുറത്താക്കി. ‌‌‌കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കാൻ ജോസ് വിഭാഗം തയ്യാറാകാതിരുന്നതിനെ തുടർന്നാണ് യുഡിഎഫ് കടുത്ത നടപടിയിലേക്ക് നീങ്ങിയത്.

യുഡിഎഫ് നേതൃത്വം എല്ലാ മാന്യതയും നൽകി പല തവണ ചർച്ചകൾ നടത്തിയിട്ടും ജോസ് വിഭാഗം ധാരണ പാലിച്ചില്ലെന്നും യുഡിഎഫ് കൺവീനൽ ബെന്നി ബെഹന്നാൻ പത്രസമ്മേളത്തിൽ വ്യക്തമാക്കി. ജോസ് വിഭാഗത്തിന് ഇനി മുന്നണിയിൽ തുടരാൻ അർഹതയില്ലെന്നും ബെന്നി ബെഹന്നാൻ വ്യക്തമാക്കി.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം ഒഴിയാൻ പല തവണ പറഞ്ഞിട്ടും അത് ചെയ്തില്ല, ധാർമ്മികമായ സഹകരണം ഉണ്ടായില്ല, പല തവണ സമവായചർച്ച നടത്തിയിട്ടും വഴങ്ങാൻ തയ്യാറായില്ല എന്നെല്ലാമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജോസ് കെ. മാണി വിഭാഗത്തെ പുറത്താക്കിയത്.

അതേസമയം തീരുമാനം ഏകപക്ഷീയമാണെന്നാണ് ജോസ് വിഭാഗത്തിന്റെ പ്രതികരണം. ജോസഫ് വിഭാഗത്തിന്റെ സമ്മർദ്ദത്തിലാണ് യുഡിഎഫിന്റെ തീരുമാനമെന്നും ജോസ് വിഭാഗം വ്യക്തമാക്കി.