അരി കൊമ്പനെ കേരളം കൈയ്യൊഴിഞ്ഞു, മയക്ക് വെടി വെക്കാൻ ഉത്തരവിട്ട് തമിഴ്നാട്

കേരളത്തിന് പിറകെ, തമിഴ്നാട്ടിൽ ശല്യക്കാരനായി മാറിയിരിക്കുന്ന അരിക്കൊമ്പനെ കൈയ്യൊഴിഞ്ഞു കേരളം. ചിന്നക്കനാലിൽ ഭീതി പരത്തിയ അരിക്കൊമ്പനെ പിടികൂടി പെരിയാർ കടുവ സങ്കേതത്തിലെത്തിച്ച് തുറന്നുവിടുമ്പോൾ തമിഴ്നാട്ടിലാണ് അത് വിഹരിച്ചിരുന്നത്.

ചിന്നക്കനാലിൽ ഭീതി ഉണ്ടാക്കിയ സാഹചര്യത്തിലാണ് അരിക്കൊമ്പനെ പിടികൂടി കാട് കടത്തുന്നത്. തുടർന്ന് ആനയുടെ കഴുത്തിൽ ഘടിപ്പിച്ച റേഡിയോ കോളർ വഴി നിരീക്ഷണം നടത്തി വരുകയായിരുന്നു വനംവകുപ്പ്. നിലവിൽ അരികൊമ്പൻ തമിഴ്നാടിന്റെ നിയന്ത്രണത്തിലാണ് ഉള്ളതെന്നും ഇനി ഉചിതമായ തീരുമാനം എടുക്കേണ്ടത് തമിഴ്നാട് സർക്കാ‍ർ ആണെന്നുമായിരുന്നു വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞിരുന്നത്.

‘കേരള വനം വകുപ്പുമായി തമിഴ്നാട് സർക്കാർ ആശയവിനിമയം നടത്തുന്നുണ്ട്. ഹൈക്കോടതി നിയോഗിച്ച കമ്മീഷൻ്റെ ഉപദേശം ആവശ്യമാണ്. ഉൾവനത്തിലേക്ക് അയച്ചത് വനം വകുപ്പിൻ്റെ ആശയമായിരുന്നില്ലെന്നും അത് ആനപ്രേമികൾ ഹൈക്കോടതിയെ സമീപിച്ചതുകൊണ്ട് ഉണ്ടായ പ്രശ്നമാണ്. നിലവിൽ ആന തമിഴ്നാട്ടിലായതിനാൽ തീരുമാനം തമിഴ്നാട് സർക്കാരിന്റേതാണ്’ – മന്ത്രി പറഞ്ഞിരുന്നു.