കേരളത്തിന്റെ കടം 3,32,291 കോടി രൂപ, ഒരു മലയാളിയുടെ കടം 88,235 രൂപ

കേരളത്തിന്റെ കടം 3,32,291 കോടി രൂപ എന്ന് സർക്കാർ അറിയിച്ചു. കേരളത്തിലെ സർക്കാരിന്റെ കടം എന്നാൽ സർക്കാർ ഭരിക്കുന്ന മന്ത്രിമാരുടേയും മുഖ്യമന്ത്രിയുടേയും കടം അല്ല. CPM എന്ന പാർട്ടിയുടെ പേരിലും ഈ ബാധ്യത വരില്ല. കേരളത്തിലെ മുഴുവൻ ജനങ്ങളും ഈ കട ബാധ്യതയുടെ നിയമ പരമായുള്ള ബാധ്യതക്കാരാണ്‌. ഈ കടത്തിനു കേരളത്തിന്റെ സർവ്വ വസ്തു വകകളും സർക്കാർ മുതലുകളും ആസ്തിയും ഒക്കെ ജാമ്യമോ ബാധ്യതയിലോ വരും. ഈ കടം തിരിച്ച് കൊടുക്കാൻ നിലവിലെ സർക്കാരോ മറ്റോ അല്ല ഉത്തരവാദി. കേരള സംസ്ഥാനവും അവിടുത്തേ ജനങ്ങളും ആയിരിക്കും.

കേരളത്തിൽ 3.4 കോടി ജനങ്ങൾ ഉണ്ട് എന്നാണ്‌ സ്ഥിരീകരിച്ച് റിപോർട്ടുകൾ. അതായത് ആകെ കടം മൂന്ന് ലക്ഷത്തി മുപ്പത്തി രണ്ടായിരത്തി ഇരുനൂറ്റി തൊണ്ണൂറ്റി ഒന്ന് രൂപയാണ്‌. ഇത് മൊത്തമായി എഴുതിയാൽ ഇത്ര വലിയ കണക്കാണ്‌ കിട്ടുക. ഈ തുകയേ കേരളത്തിന്റെ മൊത്തം ജന സഖ്യ കൊണ്ട് ഹരിച്ചാൽ അതായത് 3.4 കോടിയുമായി ഹരിച്ചാൽ കേരളത്തിലെ ഒരാളുടെ കടം കിട്ടും. അങ്ങിനെ കൂട്ടിയാൽ 88,235രൂപ 29 പൈസ വരും. കേരളത്തിലെ ഓരോ പൗരനും ഇത്രയും കടം ഉണ്ട് എന്ന് മാത്രമല്ല ജനിച്ച് വീഴുന്ന് ഒരു കുട്ടിക്കും ഈ കടം തലയിൽ ഉണ്ടാകും. ജനിച്ച് വീഴുന്ന മലയാളി കുട്ടികൾക്ക് പോലും ഇത്രയും കടം ഉണ്ട്. പിണറായി സർക്കാർ അധികാരത്തിൽ വരുന്ന 6 കൊല്ലം മുമ്പ് കേരളത്തിന്റെ മൊത്തം കടം 750000 കോടിയായിരുന്നു. ഇത് കേരളം സ്വാതന്ത്ര്യം ലഭിച്ച ശേഷം ഭരിച്ച് മുഴുവൻ സർക്കാരുകളും ഉണ്ടാക്കി വയ്ച്ച കടം ആണ്‌. എന്നാൽ 6 കൊല്ലം കൊണ്ട് ഇതിന്റെ 5 ഇരട്ടി കടമാണ്‌ പിണറായി സർക്കാർ മാത്രം ഉണ്ടാക്കിയത്

സംസ്ഥാനത്തിന്റെ കടബാധ്യതയെക്കുറിച്ച് നിയമസഭയിൽ രേഖാമൂലം മറുപടി നൽകി യ മറുപടിയിലാണ്‌ കറ്റത്തേ കുറിച്ചു ഭയപ്പെടുത്തുന്ന വിവരങ്ങൾ. നിലവിൽ സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ 38- 40 ശതമാനം വരും കടം. മന്ത്രിമാരുടെ ധൂർത്തും അനാവശ്യമായ സ്റ്റാഫ് പാറ്റേണും മുഖ്യമന്ത്രി അടക്കം ഉള്ളവരുടെ ധൂർത്തും പ്രളയം കൈകാര്യം ചെയ്തതിലെ വീഴ്ച്ചയും അഴിമതിയും എല്ലാം കടത്തിന്റെ അഘാതം കൂട്ടി

സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധവളപത്രം പുറപ്പെടുവിക്കാൻ തയ്യാറല്ലെന്നും സർക്കാർ നിയമസഭയിൽ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ അനുവദനീയമായ കടമെടുപ്പ് പരിധിക്കുള്ളിൽ നിന്നാണ് മുഴുവൻ കടവുമെടുത്ത് പോരുന്നത്. സാമ്പത്തിക പ്രവർത്തനങ്ങൾ മന്ദീഭവിച്ചതിന്റെ ഫലമായി ഉത്പാദനം കുറഞ്ഞു. അതുവഴി ധനകമ്മി വർധിച്ചുവെന്നും വരുമാനം ഇടിഞ്ഞുവെന്നും സർക്കാർ പറയുന്നു.2010-11 സാമ്പത്തിക വർഷത്തേക്കാൾ ഇരട്ടിയിലേറെ കടം വർധിച്ചതായും സർക്കാർ സാക്ഷ്യപ്പെടുത്തി. 3.32 കോടി രൂപ കടബാധ്യതയുണ്ടെങ്കിലും സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനെ ഇതൊന്നും ബാധിക്കുകയില്ലെന്നാണ് സർക്കാരിന്റെ വാദം. ധനമന്ത്രിക്ക് വേണ്ടി നിയമസഭയിൽ ഹാജരായ മന്ത്രി കെ. രാധാകൃഷ്ണനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പദ്ധതിയിൽനിന്ന് പിന്നോട്ടില്ലെന്നും മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. കേരളത്തിന്റെ അവസ്ഥ ശ്രീലങ്കയ്ക്ക് സമാനമെന്നായിരുന്നു പ്രതിപക്ഷ ആരോപണം. കേരളം ശ്രീലങ്കക്കു തുല്യമാകും എന്ന് സാമ്പത്തിക കാര്യത്തിൽ റിസർവ് ബാങ്ക് മുന്നറിയിപ്പ് ഉണ്ട്.

പ്രതിസന്ധിയിൽനിന്നു പ്രതിസന്ധിയിലേക്കുള്ള പ്രയാണത്തിലാണ് കേരളം. സർക്കാരിന്റെ നേരിട്ടുള്ള കടമെടുപ്പ് ഒരു വശത്ത്. ബജറ്റിനു പുറത്ത് കിഫ്ബി പോലെ പല ഊടുവഴികൾ കണ്ടെത്തി കടമെടുത്തു ചെലവുകൾ നിർവഹിക്കുന്ന പുതിയരീതി മറുവശത്ത്. അമിതമായ കടമെടുപ്പ് കേരളത്തിന്റെയും മറ്റു ചില സംസ്ഥാനങ്ങളുടെയും വഴിമുട്ടിക്കുമെന്ന് റിസർവ് ബാങ്ക് പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് മുന്നറിയിപ്പു നൽകുന്നു.

 കേരളം അതിസങ്കീർണമായ സാമ്പത്തിക പ്രതിസന്ധിയിലേക്കു പോകുന്നെന്ന് കുറെക്കാലമായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ(സിഎജി) റിപ്പോർട്ടുകളും സാമ്പത്തിക വിദഗ്ധരും ഒക്കെ മുന്നറിയിപ്പു നൽകിയിട്ടും ആവശ്യമായ പരിഹാര നടപടികൾ സംസ്ഥാനം കൈക്കൊണ്ടില്ല. സംസ്ഥാനങ്ങളുടെ പൊതു ധനകാര്യസ്ഥിതിയുടെ നടത്തിപ്പിനെപ്പറ്റിയുള്ള പഠനത്തിൽ കേരളം അടക്കം 10 സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമാണെന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നു. ഇവയിൽ ഏറ്റവും സമ്മർദം നേരിടുന്നത് കേരളം, ബിഹാർ, പഞ്ചാബ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളാണെന്നും റിസർവ് ബാങ്ക് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ എടുത്തുപറയുന്നു.  

സാമ്പത്തികമായി പ്രതിസന്ധിയിൽനിന്നു പ്രതിസന്ധിയിലേക്കുള്ള പ്രയാണത്തിലാണ് കേരളം. സർക്കാരിന്റെ നേരിട്ടുള്ള കടമെടുപ്പ് ഒരു വശത്ത്. ബജറ്റിനു പുറത്ത് കിഫ്ബി പോലെ പല ഊടുവഴികൾ കണ്ടെത്തി എങ്ങനെയും കടമെടുത്തു ചെലവുകൾ നിർവഹിക്കുകയെന്ന പുതിയരീതിക്കും സർക്കാർ തുടക്കമിട്ടിരിക്കുന്നു.