ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ശക്തമാക്കി

സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ശക്തമാക്കാൻ സർക്കാർ. ഈ ദിവസങ്ങളിൽ ഹോട്ടലുകളിൽ പാഴ്സൽ, ടേക്ക് എവേ സർവീസുകൾ അനുവദിക്കില്ല. ഹോം ഡിലിവറി മാത്രമാണ് അനുവദിക്കുക. മൊബൈൽ റിപ്പയറിംഗ് കടകൾ തുറക്കാൻ അനുമതിയുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ കൊവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് 12, 13 തീയതികളിൽ നടത്താം. ഇതിനായി അതത് പ്രദേശങ്ങളിലെ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് അനുമതി വാങ്ങണം.

വെള്ളിയാഴ്ച മൊബൈൽ ഫോൺ റിപ്പയർ ചെയ്യുന്ന കടകൾക്ക് തുറന്നു പ്രവർത്തിക്കാൻ അനുമതിയുണ്ട്. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴുവരെ അവശ്യസേവനങ്ങൾ നൽകുന്ന കടകൾക്കൊപ്പം വസ്ത്രങ്ങൾ, സ്റ്റേഷനറി, ആഭരണം, കണ്ണടകൾ, ശ്രവണ സഹായികൾ, പാദരക്ഷകൾ, പുസ്തകങ്ങൾ, ഫർണിച്ചർ എന്നിവ വിപണനംചെയ്യുന്ന കടകൾക്ക് വളരെ കുറച്ച് ജീവനക്കാരെ ഉപയോഗിച്ച് തുറന്ന് പ്രവർത്തിക്കാമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. വാഹന ഷോറൂമുകളിൽ സൂക്ഷിച്ചിട്ടുള്ള വാഹനങ്ങളുടെ അത്യാവശ്യ പരിപാലനത്തിനായി രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ പ്രവർത്തിക്കാനും അനുമതിയുണ്ട്.

സംസ്ഥാനത്ത് കോവിഡ് വ്യാപനം പ്രതീക്ഷിച്ച തോതിൽ കുറയാത്ത സാഹചര്യത്തിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ ജൂൺ 16 വരെ നീട്ടിയിരുന്നു.