കടം കയറി കിടപ്പാടം വിറ്റു, ഒടുവില്‍ ഭാഗ്യദേവ കടന്നെത്തിയത് വാടക വീട്ടിലേക്ക്

കട്ടപ്പന: ഭാഗ്യ ദേവത ചിലപ്പോഴൊക്കെ അര്‍ഹതയുള്ളവരെ തന്നെ തേടിയെത്തും.അങ്ങനെ തന്നെയാണ് ഇക്കുറി കാരുണ്യ ലോട്ടറിയുടെ ഫലം പുറത്തെത്തിയപ്പോഴും എല്ലാവരും പറഞ്ഞത്.അര്‍ഹതയുള്ളവനെ തന്നെ തേടിയെത്തി.കടബാധ്യതയെ തുടര്‍ന്ന് കിടപ്പാടം വരെ വിറ്റ് വാടകവീട്ടില്‍ കഴിയുന്ന കുടുംബത്തിലേക്കാണ് സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം സമ്മാനമായ 80 ലക്ഷം എത്തിയത്.അണക്കര ആഞ്ഞിലിമൂട്ടില്‍ എഎസ് മോഹനന്‍-ലീലാമണി ദമ്പതികളുടെ മകന്‍ ധനൂപ് എ മോഹനെനായാണ് ഭാഗ്യ ദേവത കടാക്ഷിച്ചത്.

അണക്കര ദുര്‍ഗ ലോട്ടറി ഏജന്‍സിയിലെ ബേബി ജോസഫിന്റെ പക്കല്‍ നിന്നുമാണ് ധനൂപ് ലോട്ടറി എടുത്തത്.അണക്കര മോണ്ട് ഫോര്‍ട് സ്‌കൂളിലെ ഓഫീസ് ജീവനക്കരനായ ധനൂപ് പതിവായി ലോട്ടറി ടിക്കറ്റ് എടുത്തിരുന്നു.ഇതുവരെ കാര്യമായി ലോട്ടറി സമ്മാനങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല.മറ്റുള്ളവയ്‌ക്കൊപ്പം ഈ രീതിയിലും കടബാധ്യത ഏറി.എന്നാല്‍ പ്രതീക്ഷ കൈവിടാന്‍ ധനൂപ് തയ്യാറായിരുന്നില്ല.കൂലിപ്പണിക്കാരനായിരുന്ന മോഹനന്‍ ഇപ്പോള്‍ രോഗബാധിതനാണ്.അങ്കണവാടി അധ്യാപികയായിരുന്ന ലീലാമണി വിരമിച്ചു