70 ലക്ഷം ലോട്ടറി അടിച്ച് ബംഗാളി എന്തു ചെയ്യണം എന്നറിയാതെ പോലീസ് സ്റ്റേഷനിൽ ഹാജരായി

ലോട്ടറി അടിച്ചപ്പോൾ എന്ത് ചെയ്യണം എന്നും ടികറ്റ് എവിടെ കൊടുക്കണം എന്നും അറിയാത്ത അന്യ സംസ്ഥാന തൊഴിലാളി ചെയ്തത് ശ്രദ്ധേയമായി. പലയിടത്തും നടന്ന് മടുത്ത് ഒടുവിൽ രക്ഷക്കായി പോലീസ് സ്റ്റേഷനിൽ എത്തി. പോലീസ് സ്റ്റേഷനിൽ ടികറ്റ് കൊടുക്കുകയായിരുന്നു. ഞായറാഴ്ച നറുക്കെടുത്ത കേരള സംസ്ഥാന പൗർണമി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയാണ് ആർവൈ 360244 നമ്പറിൽ നീലേശ്വരത്ത് താമസിക്കുന്ന ബംഗാൾ സ്വദേശിക്ക് അടിച്ചത്. ലോട്ടറി അടിച്ചതും പുറത്തറിഞ്ഞാൽ ഉള്ള അപകടം യുവാവ്‌ മണത്തു. ടികറ്റ് പോലും ചിലപ്പോൾ മറ്റ് തൊഴിലാളികൾ തട്ടിയെടുത്താലോ. പിന്നെ ആരെ ഏല്പ്പിക്കും, എങ്ങിനെ പണം വാങ്ങും. ഒടുവിലാണ്‌ അമ്പരപ്പോടെ ഓടി നടന്ന ഇതര സംസ്ഥാന തൊഴിലാളിക്ക് നീലേശ്വരം പോലീസ് തുണയാത്.

തുടർന്ന് പോലീസ് സഹായിച്ചു. ടിക്കറ്റിൽ സമ്മാനമുണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷം ടിക്കറ്റ് എസ്ബിഐ നീലേശ്വരം ബ്രാഞ്ചിൽ ഏൽപ്പിച്ചു. പൊലീസിനു നന്ദി പറഞ്ഞാണ് വിജയ് മടങ്ങിയത്.

Loading...
Loading...