കേരളം അസ്വസ്ഥമാകുന്നു, ഭീകര സാന്നിധ്യം, ക്യാമ്പുകള്‍, റോകറ്റ് ലോഞ്ചര്‍ വരെ

കേരളത്തില്‍ വന്‍ വിനാശം ഉണ്ടാക്കുന്ന വിധത്തില്‍ മുസ്ലീം ഭീകര സംഘടന പ്രവര്‍ത്തിക്കുന്നതായി വിവരം ദേശീയ അന്വേഷണ ഏജന്‍സി പുറത്തു വിട്ടിരിക്കുന്നു. കേരളത്തില്‍ അന്യ സംസ്ഥാന തൊഴിലാളികളുടെ മറവില്‍ വന്‍ തോതില്‍ ബംഗ്ലാദേശി പൗരന്മാര്‍ നുഴഞ്ഞു കയറിയതായും ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ഏത് സമയത്തും പൊട്ടി തെറിക്കാവുന്ന ഒരു അഗ്‌നി പര്‍വ്വതം പോലെ കേരളത്തിന്റെ അടിത്തട്ടില്‍ അസ്വസ്ഥ്തകള്‍ ഉരുണ്ടു കൂടുന്നു എന്ന വിവരങ്ങള്‍ തന്നെയാണ് പുറത്ത് വരുന്നത്. എന്‍.ഐ.എയുടെ വെളിപ്പെടുത്തല്‍ അതീവ ഗൗരവത്തോടെ ദേശീയ സുരക്ഷാ സമിതി ചര്‍ച്ച ചെയ്തിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അജിത് ഡോവല്‍ അടക്കം ഉള്ള ഉന്നത ഉദ്യോഗസ്ഥര്‍ കേരലത്തിലേക്ക് ഉടന്‍ തന്നെ എത്തും എന്നും ഉള്ള വിവരങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്.

കേരളമുള്‍പ്പെടെ ആറു സംസ്ഥാനങ്ങളില്‍ ബംഗ്ലാദേശ് ഭീകരസംഘടനയായ ജമാ അത്തുല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ സാന്നിധ്യം വന്‍ തോതിലാണ്. ജമാ അത്തുല്‍ സംഘടനയ്ക്ക് കേരളത്തില്‍ വന്‍ താവളം ലഭിക്കുകയാണ്. കേരലത്തിലെ ചില എഴുത്തുകാരും, മാധ്യമങ്ങളും വരെ ഇവരുടെ ആശയങ്ങള്‍ അടിത്തട്ടില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു. 2 മാധ്യമങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് കര്‍ശന നിരീക്ഷണത്തിലാണ്. ഇതില്‍ അച്ചടി മാധ്യമം വരെ ഉണ്ടെന്നാണ് ലഭ്യമായ വിവരങ്ങള്‍.

മുമ്പ് പാലസ്തീന്‍ ഭീകര സംഘടനയായ ഹമാസിനു വേണ്ടി എഡിറ്റോറിയല്‍ എതുതിയതും തുടര്‍ന്ന് വിവാദമായപ്പോള്‍ അത് നീക്കം ചെയ്ത് രാജ്യത്തേ തന്നെ ഞെട്ടിപ്പിക്കുകയും ചെയ്ത് മാധ്യമങ്ങള്‍ വരെ കേരളത്തില്‍ ഉണ്ട് എന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഏതായാലും കേരളത്തില്‍ ഒരു വന്‍ അന്വേഷണത്തിനാണ് തുടക്കം ഇടുന്നത്. ഇടത് വലത് സംഘടനകളുടെ തണലിലും മല്‍സരത്തിലും തീവ്ര വിഭാഗ ഗ്രൂപ്പുകള്‍ക്ക് കേരളത്തില്‍ വളരാന്‍ അവസരം ഒരുങ്ങുകയായിരുന്നു. കേരളത്തിലെ ഇവരുടെ താവളങ്ങള്‍ പോലും അതീവ രഹസ്യമാണ്. ഭീകരര്‍ക്ക് ബെംഗളൂരുവില്‍ 22 താവളങ്ങളുണ്ടെന്നും ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തി കഴിഞ്ഞിരിക്കുന്നു. ബംഗ്ലാദേശികുടിയേറ്റക്കാര്‍ എന്ന വ്യാജേന ഇവര്‍ കേരളം, കര്‍ണാടകം, തമിഴ്നാട്, മഹാരാഷ്ട്ര, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്. കൃഷ്ണഗിരി മലനിരകളിലും തമിഴ്നാട്-കര്‍ണാടക അതിര്‍ത്തികളിലും ഇവര്‍ അത്യുഗ്രസ്‌ഫോടന ശേഷിയുള്ള ഐ.ഇ.ഡി.യും റോക്കറ്റ് ലോഞ്ചറും പരീക്ഷിച്ചു. എന്‍.ഐ.എ. തിങ്കളാഴ്ച ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത ഭീകരവിരുദ്ധ സ്‌ക്വാഡ് തലവന്മാരുടെ യോഗത്തില്‍ ഡയറക്ടര്‍ ജനറല്‍ യോഗേഷ് ചന്ദ് മോദിയും ഐ.ജി. അലോക് മിത്തലുമാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

ജെ.എം.ബി. നേതാക്കളെന്നു സംശയിക്കുന്ന 125 പേരുടെ വിവരങ്ങള്‍ ശേഖരിച്ച് ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ക്കു കൈമാറിയിട്ടുണ്ടെന്ന് എന്‍.ഐ.എ. മേധാവി യോഗത്തില്‍ പറഞ്ഞു. ജെ.എം.ബി. 2007 മുതല്‍ ഇന്ത്യയിലേക്കു കടന്നുകയറുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശ് കുടിയേറ്റക്കാര്‍ എന്ന വ്യാജേനയാണിത്. ബംഗാള്‍, അസം സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്യല്‍, മതതീവ്രവാദ പരിശീലനം, ഭീകരവാദ പ്രവര്‍ത്തനപരിശീലനം എന്നിവ നടത്തുന്നുണ്ട്.

2014-ല്‍ ബംഗാളിലെ ബര്‍ദ്വാനിലുണ്ടായ സ്‌ഫോടനത്തില്‍ ചില ഭീകരരെ അറസ്റ്റു ചെയ്തപ്പോഴാണ് ജെ.എം.ബി. യുടെ സാന്നിധ്യം കണ്ടെത്തിയത്. ബിഹാറിലെ ബോധ്ഗയയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ടവരെ അറസ്റ്റു ചെയ്തപ്പോഴും ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടു. ബര്‍ദ്വാന്‍ സ്‌ഫോടനത്തിനുശേഷം കുറച്ചു ഭീകരര്‍ ആദ്യം ജാര്‍ഖണ്ഡിലേക്കും പിന്നീട് ബെംഗളൂരുവിലേക്കും കടന്നു. തുടര്‍ന്ന് രാജ്യത്ത് പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ശ്രമം തുടങ്ങി.

ഈ ഭീകരസംഘം ബെംഗളൂരുവില്‍ ഇരുപത്തിരണ്ടോളം ഒളിത്താവളങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് ഐ.ജി. അലോക് മിത്തല്‍ പറഞ്ഞു. മൂന്നുപ്രാവശ്യമെങ്കിലും അവര്‍ റോക്കറ്റ് ലോഞ്ചര്‍ പരീക്ഷിച്ചു. 2014-നും ’18-നും ഇടയിലാണ് ബെംഗളൂരുവില്‍ ഒളിത്താവളങ്ങള്‍ ഉണ്ടാക്കിയത്. കേരളത്തിലെ ചില പ്രദേശങ്ങള്‍, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, തമിഴ്നാട്ടിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇവര്‍ ക്യാമ്പുകളും യോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. സംശയാസ്പദമായ സാഹചര്യത്തില്‍ 130 പേര്‍ ജെ.എം.ബി. നേതൃത്വവുമായി നിരന്തരം ബന്ധപ്പെടുന്നതിന്റെ തെളിവു ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍, വിചാരണ ചെയ്യാവുന്ന തരത്തിലുള്ളവയല്ലിതെന്നും ഐ.ജി. അറിയിച്ചു. എങ്കിലും ഈ ഭീകരരുടെ ഗൂഢപദ്ധതികള്‍ പൊളിക്കാനുള്ള നടപടികള്‍ എന്‍.ഐ.ഐ. കൈക്കൊണ്ടതായി അദ്ദേഹം പറഞ്ഞു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തി.