മകളേ ആശുപത്രിയിൽ ഡ്യൂട്ടിക്ക് കൊണ്ടുപോയി വിട്ട പിതാവിനു ലാത്തിയടി

ലോക്ക് ഡൗൺ കാലത്ത് കുരങ്ങന്റെ കൈയ്യിൽ പൂമാല കിട്ടയ മട്ടാണ്‌ ചില പോലീസുകാർക്ക് ലാത്തി എന്ന ആയുധം. കാണുന്നവരെ ഒന്നും ചോദിക്കാതെ കേറി അടിക്കും. അരിശം തീർക്കും വരെയും യുവാക്കളായ പോലീസുകാർ അവരുടെ സർവ്വ ആരോഗ്യവും ലാത്തിയിലേക്ക് ആവാഹിച്ച് കൊടുക്കുന്ന അടിയുടെ ഭീകരത ഒന്ന് ഓർത്ത് നോക്കിയാൽ മതി. തെറ്റു ചെയ്യുന്നവരെ അടിക്കണം. എന്നാൽ നിയമ പ്രകാരം പോകുന്നവരെയും ഒക്കെ പല പോലീസുകാരും അവസരം മുതലാക്കി തല്ലി പഠിക്കുകയാണ്‌

ലോക് ഡൗൺ പരിശോധനയുടെ പേരിൽ കുടപ്പനക്കുന്ന് സ്വദേശിക്ക് ലാത്തി അടി കിട്ടിയത് ആരോഗ്യ പ്രവർത്തകയായ മകളേ ആശുപത്രിയിൽ ഡ്യൂട്ടിക്ക് കൊണ്ടുപോയി വിട്ടപ്പോൾ. ആശുപത്രിയിൽ പോകാതെ മകളേ വീട്ടിൽ ഇരുത്താനായിരുന്നു പിതാവിനിഷ്ടം. എന്നാൽ ഈ പ്രത്യേക ദ്സാഹചര്യത്തിൽ ആശുപത്രിയിൽ ജീവ് കൊടുക്കില്ല. അതിനാൽ മകളേ എല്ലാ ദിവസവും കൊണ്ടുപോകുന്നതും കൂട്ടി വരുന്നതും പിതാവായിരുന്നു.

സ്വകാര്യ ആശുപത്രിയിൽ ജോലി നോക്കുന്ന മകളുമായി ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പുലയനാർകോട്ടയ്ക്കു സമീപം ഇന്നലെ വൈകിട്ടാണ് ലാത്തിയടി കിട്ടിയത്. കൈ കാണിച്ച് നിർത്തുകയും ഒരു പോലീസുകാരൻ ഓടി വന്ന് ഒന്നും ചോദിക്കാതെ തല്ല്ലുകയും ആയിരുന്നു. വാഹനങ്ങൾ നിരത്തിലിറക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുള്ള പൊലീസ് പരിശോധനയ്ക്കിടെയാണ് പൊലീസിന്റെ ക്രൂരത. കണ്ടു നിന്ന എസ്ഐ ഉ‍ടൻ പ്രശ്നത്തിൽ ഇടപെട്ടു. അതോടേ കൂടുതൽ തല്ല് കിട്ടാതെ ഈ ബൈക്ക് യാത്രക്കാരൻ രക്ഷപെടുകയായിരുന്നു.