കേരള പോലീസിൻ്റെ ക്രൂരത, അർബുദ രോഗിയെ തല്ലി ചതച്ചു

കൊല്ലം : അർബുദ രോഗിയായ ഓട്ടോ ഡ്രൈവർക്ക് പൊലീസിന്റെ ക്രൂരമർദ്ദനം. അഞ്ചൽ കരുകോൺ സ്വദേശിയായ രാജേഷിന് നേരെയാണ് പോലീസിൻ്റെ കൊടും ക്രൂരത. തോളെല്ലിന് ഗുരുതരമായി പരിക്കേറ്റു. ശരീരമാസകലം ചതവുകളുമുണ്ട്.

ശനിയാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. വാഹന പരിശോധനയ്ക്കിടെ ഓട്ടോ നിർത്തിയില്ലെന്നാരോപിച്ചായിരുന്നു മർദ്ദനം. പരിശോധനയ്ക്കായി നിന്ന പൊലീസുകാരൻ ഓട്ടോയിൽ ചാടിക്കയറി ഹാൻഡിലിൽ പിടിച്ച് വാഹനം നിർത്താൻ ശ്രമിക്കുകയും , താക്കോൽ ഊരിയെടുക്കുകയുമായിരുന്നു .

താൻ ക്യാൻസർ രോഗിയാണെന്ന അപേക്ഷ പോലും ചെവിക്കൊള്ളാതെയാണ് പൊലീസുകാർ മർദ്ദിച്ചതെന്നും രാജേഷ് പറഞ്ഞു.