സംശയ രോഗം, ദുബായില്‍ ഭാര്യയേ കൊലപ്പെടുത്തി, മലയാളിയേ ശിക്ഷ

കൊല്ലപ്പെട്ട വിദ്യയും ഭര്‍ത്താവ് യുഗേഷും

ദുബായ്: ദുബായില്‍ മലയാളി യുവതിയുടെ അരും കൊലയില്‍ ഒടുവില്‍ ഭര്‍ത്താവിന് ശിക്ഷ വിധിച്ചു. ജീവപര്യന്തം തടവും ശേഷം നാടുകടത്തലുമാണ് കോടതി വിധിച്ചിരിക്കുന്ന ശിക്ഷ. കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയില്‍ ചന്ദ്രശേഖരന്‍ നായരുടെ മകള്‍ സി. വിദ്യാ ചന്ദ്രനാ(40)ണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് വിദ്യയുടെ ഭര്‍ത്താവ് തിരുവനന്തപുരം നേമം സ്വദേശി യുഗേഷ് പിടിയിലായിരുന്നു. ഇപ്പോള്‍ യുഗേഷിയെ ശിക്ഷിച്ചതായി തങ്ങള്‍ക്ക് വിവരം ലഭിച്ചുവെന്ന് വിദ്യയുടെ സഹോദരന്‍ വിനയന്‍ പറഞ്ഞു.

പോയവര്‍ഷം സെപ്തംബര്‍ ഒമ്പതിനാണ് ക്രൂര കൊലപാതകം നടക്കുന്നത്. നാട്ടിലേക്ക് ഓണം ആഘോഷിക്കാനായി വിദ്യ പുറപ്പെടാന്‍ ഇരിക്കുകയായിരുന്നു..സംഭവ ദിവസം രാവിലെ വിദ്യ ജോലി ചെയ്യുന്ന അല്‍ഖൂസിലെ കമ്പനി ഓഫീസില്‍ എത്തിയ യുഗേഷ് വിദ്യയെ പാര്‍ക്കിങ്ങിലേക്ക് വിളിച്ചു വരുത്തി. അവിടെ വെച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ട്യി. മാനേജരുടെ മുന്നില്‍ വെച്ച് വിദ്യയെ യുഗേഷ് ആലിംഗനം ചെയ്തത് സംബന്ധിച്ചായിരുന്നു തര്‍ക്കമുണ്ടായത്. ഒടുവില്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചിരുന്ന കത്തി എടുത്ത് യുഗേഷ് വിദ്യയെ കുത്തി. മൂന്ന് പ്രാവശ്യം കുത്തേറ്റ വിദ്യ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. തുടര്‍ന്ന് അവിടെ നിന്നും കടന്നു കളഞ്ഞ പ്രതിയെ മണിക്കൂറുകള്‍ക്കകം ജബല്‍ അലിയില്‍ വെച്ച് പോലീസ് പിടികൂടി.

16 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇരുവരും വിവാഹിതരാകുന്നത്. ദാമ്പത്യ ജീവിതത്തിന്റെ തുടക്കം മുതല്‍ സ്വരച്ചേര്‍ച്ച ഉണ്ടായിരുന്നില്ല. യുഗേഷ് വിദ്യയെ നിത്യവും പല കാര്യങ്ങള്‍ പറഞ്ഞ് മാനസികവും ശാരീരികവുമായി പീഡിപ്പിക്കുമായിരുന്നു. വിദ്യയെ യുഗേഷിന് സംശയം ആയിരുന്നു. യുഗേഷിന്റെ ഈ സംശയമാണ് കൊലപാതകത്തില്‍ എത്തിച്ചത്. കൊല്ലപ്പെടുന്നതിന് 11 മാസങ്ങള്‍ക്ക് മുമ്പാണ് ജോലി ലഭിച്ച് വിദ്യ യുഎഇയില്‍ എത്തിയത്.

വിദ്യയും മക്കളും

ഭര്‍ത്താവിന്റെ പിന്തുണയോ സഹായമോ വിദ്യക്ക് ഉണ്ടായിരുന്നില്ല. അതിനാല്‍ നാട്ടിലെ ബാങ്കില്‍ നിന്നും എടുത്ത 10 ലക്ഷം രൂപ തിരിച്ചടയ്ക്കാനുള്ള വഴി തേടിയാണ് വിദ്യ ദുബായില്‍ ജോലിക്ക് ശ്രമിച്ചത്. ജോലി ലഭിച്ച് അവധി കിട്ടിയപ്പോള്‍ ഒരു മാസം വിദ്യ നാട്ടില്‍ എത്തി. മക്കളയാ ശ്രദ്ധയുടെയും വരദയുടെയും സ്‌കൂള്‍ സംബന്ധിച്ച കാര്യങ്ങള്‍ക്കാണ് വിദ്യ നാട്ടിലേക്ക് പോന്നത്. കൊല നടക്കുന്നതിന് ഒരു മാസം മുമ്പാണ് യുഗേഷ് ദുബായില്‍ എത്തുന്നത്. പലപ്പോഴും വിദ്യയെ തേടി വിദ്യ ജോലി ചെയ്തിരുന്ന സ്ഥലത്ത് യുഗേഷ് എത്തിയിരുന്നു. വിദ്യ ജോലി ചെയ്തിരുന്ന കമ്പനി ഉടമയായ തമിഴ്‌നാട്ടുകാരനായിരുന്നു കേസിലെ ഒന്നാം സാക്ഷി. ഇദ്ദേഹത്തെ കോടതി വിസ്തരിച്ചിരുന്നു. ഫെബ്രുവരി 13നായിരുന്നു വിചാരണ ആരംഭിച്ചത്. രണ്ട് അന്വേഷണ ഉദ്യോഗസ്ഥരെയും വിസ്തരിച്ചു.

വിദ്യയുടെ മൂത്ത മകള്‍ ശ്രദ്ധ പ്ലസ്ടു പാസായി നില്‍ക്കുകയാണ്. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയായിരുന്നു ശ്രദ്ധ പ്ലസ് ടു പാസായത്. ഇളയമകള്‍ വരദ രണ്ടാം ക്ലാസിലാണ് പഠിക്കുന്നത്. ഇരുവരും വിദ്യയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് ഇപ്പോള്‍ കഴിയുന്നത്.