രാഹുൽ ​ഗാന്ധി കുമിളക്കുള്ളിൽ,ഇനിയെങ്കിലും ഉണരണം-ഖുശ്ബു

രാഹുൽ ​ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി നടിയും ബിജെപി നേതാവുമായ ഖുശ്ബു.അടുത്തിടെയാണ് കോൺ​ഗ്രസിൽ നിന്നും രാജിവെച്ച് ഖുശ്ബു ബിജെപിയിൽ ചേർന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിച്ചതിനു പിന്നാലെയാണ് കോൺ​ഗ്രസ് അം​ഗത്വം രാജിവെച്ച് ബിജെപിയിൽ ചേർന്നത്.

ഖുശ്ബുവിന്റെ വാക്കുകൾ ഇങ്ങനെ,

രാഹുൽ ​ഗാന്ധി കുമിളക്കുള്ളിലാണ്.അതിനെ ചുറ്റിയുള്ള സംഘത്തിന് നടുവിലാണ്, ഇനിയെങ്കിലും രാഹുൽ ഉണരണമെന്നും, പാർട്ടിയിൽ വർധിച്ചു വരുന്ന അസംതൃപ്തിയെക്കുറിച്ച് മനസ്സിലാക്കുമെന്നുമാണ് താൻ വിചാരിക്കുന്നത്.കോൺഗ്രസിൽ പ്രീതിപ്പെടുത്തൽ രാഷ്ട്രീയമാണ് നടക്കുന്നത്. രാഹുലിനെ ചുറ്റിപ്പറ്റിയുള്ള കുമിള ഒട്ടും സുതാര്യമല്ല. പാർട്ടിയിൽ എല്ലാം ഭദ്രമെന്ന് ചുറ്റുമുള്ള വൃന്ദം രാഹുലിനെ ധരിപ്പിക്കുന്നു. കോൺഗ്രസിൽ നിന്നും രാജിവെച്ചുകൊണ്ടുള്ള രാജിക്കത്ത് ഫെബ്രുവരിയിൽ തന്നെ തയ്യാറാക്കിയിരുന്നു.

എന്നാൽ സോണിയാഗാന്ധിയെ നേരിൽ കാണാൻ സാധിക്കാത്തതിനാൽ കൈമാറിയില്ല. താൻ മാത്രമല്ല, തന്നെപ്പോലെ നിരവധി അസംതൃപ്തർ കോൺഗ്രസിലുണ്ട്. ഒതുക്കപ്പെട്ട ഇവർ തുറന്നുപറയാനുള്ള ധൈര്യമില്ലാതെ കഴിയുകയാണ്. രാജിവെച്ച തന്നെ അഭിനന്ദിച്ച് നിരവധി കോൺഗ്രസുകാരാണ് വിളിച്ചതെന്നും ഖുശ്ബു പറഞ്ഞു.തിരിഞ്ഞു നോക്കുമ്പോൾ കോൺ​ഗ്രസിലായിരുന്നു എന്നതിൽ ലജ്ജ തോന്നുന്നു