നടിയും ബിജെപി നേതാവുമായ ഖുശ്ബുവിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

ചെന്നൈ: നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദറിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. മൂന്ന് ദിവസം മുമ്ബാണ് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പട്ടതെന്ന് ഖുശ്ബു പ്രസ്താവനയില്‍ പറഞ്ഞു.

നിരവധി ട്വീറ്റുകള്‍ ഇല്ലാതാക്കുകയും നടിയുടെ പ്രൊഫൈല്‍ ചിത്രം നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. ആറ് മണിക്കൂര്‍ മുമ്ബ് വരെ ഹാക്കര്‍ ഈ അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ ഈ അക്കൗണ്ടില്‍ നിന്ന് വന്ന ട്വീറ്റുകളില്‍ തനിക്ക് ബന്ധമില്ലെന്നും അവര്‍ അറിയിച്ചു.

ട്വിറ്റര്‍ അധികൃതരുമായി ബന്ധപ്പെട്ട് അക്കൗണ്ട് പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങളിലാണെന്ന് ഖുശ്ബു പറഞ്ഞു.