തോമസ് ഐസക് ഇ.ഡിക്ക് മുന്നിൽ എത്തുമ്പോൾ നെഞ്ചിടിപ്പ് പിണറായിക്ക്

തോമസ് ഐസക് ഇ.ഡിക്ക് മുന്നിൽ ഹാജരാകാൻ വൈകുന്നത് മുഖ്യമന്ത്രി പിണറായി വിജയനെ കുരുക്കാൻ എന്ന് സി.പി.എം പാർട്ടി വൃത്തങ്ങൾ സംശയിക്കുന്നു. പല തവണ ഇ ഡി നോട്ടീസ് അയച്ചിട്ടും ഹാജരാകാതിരിക്കുന്ന മുൻ ധനമന്ത്രിക്ക് വീണ്ടും ഓഗസ്റ്റ് 11നു ഹാജരാകണം എന്ന് കാണിച്ച് ഇ ഡി നോട്ടീസ് അയച്ചിരിക്ക്കുകയാണ്‌. ഈ അവസരത്തിലാണ്‌ ഡോ തോമസ് ഐസക് ഇ .ഡിക്ക് മുന്നിലേക്ക് എത്താൻ വൈകുന്നതിന്റെ കാരണം പാർട്ടിക്ക് ഉള്ളിലും ചർച്ചയാകുന്നത്. ഇ ഡി ചോദ്യം ചെയ്യുമ്പോൾ ഡോ തോമസ് ഐസക്കിനു പലതുയ്ം പറയാനും വെളിപ്പെടുത്താനും ഉണ്ടാകും. ഓർക്കണം എന്തിനാണ്‌ ഇദ്ദേഹത്തേ ഇ ഡി വിളിപ്പിച്ചിരിക്കുന്നത് എന്ന്. കിഫ്ബി വഴി കള്ളപണം വെളുപ്പിച്ചു എന്നാണ്‌ ഇ ഡിക്ക് മുന്നിലുള്ള ഗുരുതരമായ ആരോപണം. ഈ ആരോപണത്തിനു ഡോ ടി എം തോമസ് ഐസക് ഇ ഡിക്ക് മുന്നിൽ മൊഴി നല്കുമ്പോൾ ചങ്കിടിപ്പോടെ കഴിയുന്ന ഒരാളുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ. തോമസ് ഐസക്കിനും ചില പ്രതികാരങ്ങൾ എണ്ണി എണ്ണി തീർക്കാനുണ്ട്.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ താൻ മുഖ്യമന്ത്രി പദത്തിലേക്ക് വരുന്നത് തടയുവാൻ പിണറായി വിജയൻ ഒരുക്കിയ പദ്ധതി തോമസ് ഐസക്ക് മറന്നിട്ടില്ല. തന്നെ ഔട്ടാക്കാൻ പിണറായി തിരഞ്ഞെടുപ്പിൽ കൊണ്ടുവന്ന ഫോർമുലയായിരുന്നു കൂടുതൽ തവന മൽസരിച്ചവരെ തിരഞ്ഞെടുപ്പിൽ നിന്നും ഒഴിവാക്കിയതും മറ്റും. ഡോ തോമസ് ഐസകും പിണറായി വിജയനും തമ്മിലുള്ള അടി പാർട്ടിക്കുള്ളിൽ പണ്ടേ പ്രസിദ്ധമാണ്‌.

ടി.എം തോമസ് ഐസക് ഇ ഡിക്ക് മുന്നിൽ എന്തുകൊണ്ട് എത്തുന്നില്ല എന്നതുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ ആണ്‌ എതിരാളികൾ നടത്തുന്നത്. എന്നാൽ ഇവിടെ കാണാതെ പോകുന്ന കാര്യമാണ്‌ തോമസ് ഐസക് മൊഴിയാൻ പോകുന്ന കാര്യങ്ങൾ പിണറായി വിജയന്റെ പതനത്തിലേക്ക് വരെ കാര്യങ്ങൾ എത്തിയേക്കാം. കള്ള പണം കിഫിബി വഴി വെളുപ്പിച്ചു എന്ന് പറയുമ്പോൾ ആരുടെ കള്ളപണം എന്ന് തോമസ് ഐസക് പറയേണ്ടീ വരും. വിദേശ കമ്പിനികളിൽ നിന്നും കിഫി വൻ തോതിൽ പണം സ്വീകരിച്ചിട്ടുണ്ട്. ഈ വിദേശ കമ്പിനികൾ ആരുടേതാണ്‌. കേരളത്തിലെ സി.പി.എം നേതാക്കൾക്ക് കിഫ്ബി പണം സ്വീകരിച്ച വിദേശ കമ്പിനികളുമായി ബന്ധം ഉണ്ടോ? കേരളത്തിലെ ആയിര കണക്കിനു കോടികളുടെ അഴിമതി തുക വിദേസത്തേ കമ്പിനികളിലേക്ക് പമ്പ് ചെയ്ത് അത് റീസൈക്കിൾ ചെയ്ത് വീണ്ടും കേരളത്തിലേക്ക് എത്തിക്കാനുള്ള ഒരു ചാലകമാണോ കിഫിബി. ഇതിനെല്ലാം ഉത്തരം എണ്ണി എണ്ണി പറയുമ്പോൾ സർക്കാർ തലപ്പത്ത് ഉള്ളവർ കുടുങ്ങും. ഡോ തോമസ് ഐസക്കിനു ഭയപ്പെടാൻ ഒന്നും ഇല്ലെന്നാണ്‌ വിദഗ്ദർ പറയുന്നത്. കാരണം എല്ലാം മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ്‌ ചെയ്തത്

കിഫ്ബിയിൽ പണം എത്തിയ വഴികളും കമ്പിനികളും എല്ലാം ഇ ഡി കണ്ടെത്തിയിട്ടുണ്ട്. ഇനി ഇതെല്ലാം ആരുടെ കമ്പിനികൾ എന്നും ഇത്തരത്തിൽ കമ്പിനികളുമായി ആരാണ്‌ ബന്ധപ്പെട്റ്റത് എന്നും ഒക്കെ വിവരങ്ങൾ പുറത്ത് വരണം. മുൻ ധനമന്ത്രിയും കേരളാ മുഖ്യമന്ത്രിയും ഒന്നും ഇ.ഡിക്ക് മുന്നിൽ ഒന്നും അല്ല. രാജ്യത്തേ മന്ത്രിമാരേയും ബംഗാൾ കടുവ എന്ന് പറയുന്ന മമത ബാനർജിയേയും അഴിമതിക്കെതിരേ എന്ന് പ്രചരിപ്പിച്ച് പ്രവർത്തിക്കുന്ന ആം ആദ്മിയുടെ മന്ത്രിമാരേയും ഒക്കെ പുഷ്പം പോലെ എടുത്ത് ജയിലിലേക്ക് ഇടുന്ന് ഇ.ഡിയുടെ സർവ്വ സംഹാരത്തിനും വൻ അധികാരത്തിനും മുന്നിൽ മുഖ്യമന്ത്രിയും മുൻ ധനമന്ത്രിയും ഒക്കെ ചെറിയ ആളുകളാണ്‌.

എന്തായാലും ഇ.,ഡിക്ക് മുന്നിലേക്ക് ഡോ തോമസ് ഐസക് നല്കാൻ പോകുന്ന മൊഴികൾ പിണറായി വിജയനു അള്ള് വയ്ക്കുന്നതായിരിക്കും. ഡോ തോമസ് ഐസക്ക് കുടുങ്ങി എന്നും അദ്ദേഹം ഇ ഡിയുടെ വലയത്തിൽ എന്നും പറയാൻ വയ്യ. കാരണം ഈ കളിയിൽ പന്ത് തോമസ് ഐസക്കിന്റെ കോർട്ടിലാണ്‌. വിയർക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ ആയിരിക്കും. തിരഞ്ഞെടുപ്പിൽ തന്നെ തെറുപ്പിച്ചതും അടുത്ത മുഖ്യമന്ത്രി ആകുവാൻ തനിക്കുള്ള അർ ഹതയും മറ്റും ഇല്ലാതാക്കിയതും എല്ലാം പിനറായി ആനെന്നും ഐസക്കിനറിയാം. പാർട്ടിയിൽ ഒരു മധുര പ്രതികാരം ചെയ്യാൻ ഡോ തോമസ് ഐസക്കിനു ഇത് സുവർൺന അവസരമായിരിക്കും. അങ്ങിനെ വന്നാൽ പിണറായിയേ ഇ.ഡി തൂക്കി എടുക്കും എന്ന് മാത്രമല്ല കസേരയും തെറിക്കും. പാർട്ടിയിൽ തന്നെ ഇത് വലിയ മാറ്റങ്ങൾ വരുത്തും. ഐസക്കിനോട് ഓഗസ്റ്റ് 11ന് ഇഡിയുടെ കൊച്ചി ഓഫിസിൽ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടാണ്‌ ഇ ഡിയുടെ നോട്ടീസ്.ഒന്നാം പിണറായി വിജയൻ സർക്കാരിൽ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന്, കിഫ്ബിയുടെ വൈസ് ചെയർമാൻ എന്ന നിലയിലാണ് ചോദ്യം ചെയ്യലിനായി ഇഡി നോട്ടിസ് നൽകിയത്.
ഇത് രണ്ടാം തവണയാണ് ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി തോമസ് ഐസക്കിന് നോട്ടിസ് അയയ്ക്കുന്നത്. ഇതിനു മുൻപ് ജൂലൈ 19ന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് അയച്ചിരുന്നെങ്കിലും ഇഎംഎസ് പഠനകേന്ദ്രത്തിൽ ക്ലാസെടുക്കാനുണ്ടെന്നു ചൂണ്ടിക്കാട്ടി അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകൾ നിയമവിരുദ്ധമാണെന്ന് ആരോപിച്ചിരുന്നു.