സിപിഎം സെക്രട്ടറിയുടെ കരണകുറ്റി അടിച്ചു പൊട്ടിച്ചാൽ ശൈലജ അഭിനന്ദിക്കുമോ

ഇഷ്ടമുള്ളവർ എന്ത് ചെയ്താലും അതെല്ലാം ശരി. ഭാഗ്യ ലക്ഷ്മിയുടെ അക്രമത്തേ ന്യായീകരിക്കുകയും നിയമം കൈയ്യിലെടുത്തതിനെ ശരി വയ്ക്കുകയും ചെയ്ത ആരോഗ്യ മന്ത്രി കെ.കെ ശൈലജക്കെതിരെ രൂക്ഷമായ വിമർശനവും ചോദ്യവും ഉന്നയിച്ച് ദളിത് യുവതി. കെ.കെ ശൈലജയുടെ സ്വന്തം നാടായ കണ്ണൂരിലെ ദളിത് യുവതി ചിത്രലേഖയാണ്‌ പ്രതികരണം നടത്തിയിരിക്കുന്നത്.തന്നെ വേശ്യയെന്ന് വിളിച്ച സിപിഎം സെക്രട്ടറിയുടെ കരണകുറ്റി അടിച്ചു പൊട്ടിച്ചാൽ ടീച്ചർ അഭിനന്ദിക്കുമോ .ദളിത് യുവതിക്ക് നേരെ സിപിഎം കൊടും ക്രൂരത ക്കെതിരെ എന്തുകൊണ്ട് കെ.കെ ശൈലജ ശബ്ദിച്ചില്ല എന്നും ചോദിക്കുന്നു. സ്വന്തം പാർട്ടിക്കാർ അതിക്രമം കാട്ടിയാൽ അതിനെ ന്യായീകരിക്കുന്നതല്ല മന്ത്രിയുടെ ധർമ്മം.ചിത്രലേഖയാണ്‌ പ്രതികരണത്തിലേക്ക്

സിപിഎം മാർക്കറ്റിങ് കൊള്ളാം ഷൈലജ ടീച്ചറോട് ഒരു ചോദ്യം . എന്നെ വേശ്യ എന്നു വിളിച്ചു പോസ്റ്റർ ഒട്ടിച്ച എടാട്ട് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ജ്യോതിഷിന്റെ പല്ല് ഞാൻ അടിച്ചുകൊഴിച്ചാൽ പിന്തുണ തരുമോ എന്നാണ് ചിത്രലേഖയുടെ പ്രതികരണം. പയ്യന്നൂരിനടുത്ത് എടാട്ട് ഓട്ടോ ഡ്രൈവറായിരുന്നു ചിത്രലേഖ. ഇവിടെ ഓട്ടോസ്റ്റാന്‍ഡില്‍ ഓട്ടോ ഓടിച്ച്‌ കുടുംബം പുലര്‍ത്തിയിരുന്ന യുവതിയെ സി.ഐ.ടി.യു അംഗത്വമെടുക്കുന്നതിനെതിരെ സംസാരിച്ചതിന്റെ പശ്ചാത്തലത്തിൽ സഹപ്രവർത്തകരാണ് ആദ്യം വേട്ടയാടിയത്പയ്യന്നൂരിനടുത്ത് എടാട്ടെ ഓട്ടോ തൊഴിലാളിയായ ചിത്രലേഖ, ഒന്നര പതിറ്റാണ്ടിലധികമായി സി.പി.എം പ്രവര്‍ത്തകരുടെ വേട്ടയാടലിന് വിധേയമായി വരികയാണ്.

സ്വന്തം നാടും വീടും വിട്ട് പലായനം ചെയ്യേണ്ടി വന്നിട്ടും ഈ യുവതിക്കും കുടുംബത്തിനും ഇന്നും സ്വസ്ഥമായി ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. സ്ത്രീ ശാക്തീകരണത്തിനായി വനിതാ മതില്‍ തീര്‍ത്ത സര്‍ക്കാരാണീ ദളിത് യുവതിയെ ഇപ്പോള്‍ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. അടച്ചുറപ്പുള്ള വീടെന്ന സ്വപ്നമാണീ സര്‍ക്കാര്‍ അട്ടിമറിച്ചത്.

പയ്യന്നൂരിനടുത്ത് എടാട്ട് ഓട്ടോ ഡ്രൈവറായിരുന്നു ചിത്രലേഖ. ഇവിടെ ഓട്ടോസ്റ്റാന്‍ഡില്‍ ഓട്ടോ ഓടിച്ച് കുടുംബം പുലര്‍ത്തിയിരുന്ന യുവതിയെ സഹപ്രവര്‍ത്തകരാണ് ആദ്യം വേട്ടയാടിയത്. സി.ഐ.ടി.യു അംഗത്വമെടുക്കുന്നതിനെതിരെ സംസാരിച്ചതായിരുന്നു ഇവര്‍ ചെയ്ത കുറ്റം. ഇത് അധിക്ഷേപത്തിലും കൈയ്യേറ്റത്തിലും കലാശിച്ചതോടെ യുവതി പ്രതികരിക്കാന്‍ തുടങ്ങി. ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ദേഹത്തേക്ക് ഓട്ടോ ഓടിച്ചു കയറ്റിയതിനെത്തുടര്‍ന്ന് കാലിന് പരിക്കേറ്റ യുവതി പോലീസില്‍ പരാതി നല്‍കി. സി.പി.എം ശക്തി കേന്ദ്രമായ ഇവിടെ ജീവനോപാധിയായ ഓട്ടോ തീവെച്ചു നശിപ്പിച്ചാണ് ഇതിന് പ്രതികാരം ചെയ്തത്.
സാമൂഹ്യ പ്രവര്‍ത്തകയായ അജിതയും സി.ആര്‍.നീലകണ്ഠനും ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ട് പുതിയ ഓട്ടോ വാങ്ങി നല്‍കിയെങ്കിലും ഇതും തകര്‍ത്തു. യുവതിയുടെ വീടാക്രമിക്കുകയും ഭര്‍ത്താവിനെ അടിച്ചു പരിക്കേല്‍പ്പിക്കുകയും പിന്നീട് കള്ളക്കേസില്‍ കുടുക്കുകയും ചെയ്തു. പാര്‍ട്ടി ഗ്രാമത്തില്‍ ജീവിക്കാനാവാത്ത അവസ്ഥ വന്നതോടെ ഇവര്‍ കണ്ണൂര്‍ നഗരത്തിനടുത്തെ വാടക വീട്ടിലേക്ക് മാറി. വായ്പയെടുത്ത് വാങ്ങിയ ഓട്ടോ ഓടിക്കാന്‍ എവിടെയും അനുവദിക്കാത്തതിനെത്തുടര്‍ന്ന് യുവതി ഓട്ടോയുമായി കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നില്‍ 30 ദിവസത്തോളം സത്യാഗ്രഹം അനുഷ്ടിച്ചു. ബി.ജെ.പി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്‍തുണ നല്‍കാനെത്തുകയും ചെയ്തു

സമാധാനമായി തൊഴിലെടുത്ത് ജീവിക്കാന്‍ അനുവദിക്കണമെന്നും, അടച്ചുറപ്പുള്ള വീട് നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി പ്രശ്‌നത്തില്‍ ഇടപ്പെടുകയും കണ്ണൂര്‍ കാട്ടാമ്പള്ളിയില്‍ 5 സെന്റ് ഭൂമി വീട് നിര്‍മാണത്തിനനുവദിക്കുകയും ചെയ്തു. ഓട്ടോ ഓടിക്കാനുള്ള സൗകര്യവും ചെയ്തു. ഉദാരമതികളുടെ സഹായത്തോടെ ഇവിടെ വീട് നിര്‍മാണം ആരംഭിക്കകയും ചെയ്തു. ഇതിനിടയില്‍ ഭരണം മാറി. ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ ആദ്യം ചെയ്തത് മുന്‍ സര്‍ക്കാര്‍ ചിത്രലേഖക്കനുവദിച്ച ഭൂമി തിരിച്ചുപിടിക്കാന്‍ നടപടിയെടുക്കുകയായിരുന്നു. നിസ്സാര സാങ്കേതിക കാരണം പറഞ്ഞാണ് സ്ഥലമനുവദിച്ച നടപടി റദ്ദുചെയ്തത്. എന്നാല്‍ പാതി പണിത വീട്ടില്‍ നിന്ന് ഇറങ്ങാന്‍ ചിത്രലേഖ തയ്യാറായില്ല. ഭരണകൂടത്തിനെതിരെ ഈ ദളിത് യുവതിയുടെ പോരാട്ടം ഇപ്പോഴും തുടരുകയാണ്