നടി ഖുശ്ബുവിനെ പോലീസ് അറസ്റ്റ് ചെയ്തു

നടി ഖുശ്ബുവിനെ അറസ്റ്റ് ചെയ്തു.ചിദംബരത്ത് പ്രതിഷേധത്തില്‍ പങ്കെടുക്കാനായി പോയപ്പോഴാണ് ഖുശ്ബുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.മുട്ടുക്കാട് എന്ന് സ്ഥലത്ത് വെച്ച് ഖുശ്ബുവിനെ പോലീസ് സംഖം അറസ്റ്റ് ചെയ്യുകയായിരുന്നു.വിസികെ നേതാവിന്റെ മനുസ്മൃതി പരാമര്‍ശത്തിനെതിരെ ബിജെപിയുടെ നേതൃത്വതത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരത്തില്‍ പങ്കെടുക്കാനായിരുന്നു ഖുശ്ബു പുറപ്പെട്ടത്.സമരത്തിന് സര്‍ക്കാര്‍ അനുമചി നിഷേധിച്ചിരുന്നു.ഇത് വകവയ്ക്കാതെയാണ് ഖുശ്ബുവും സംഘവും സമരത്തില്‍ പങ്കെടുക്കാനായി ചിദംബരത്തെക്ക് പുറപ്പെട്ടത്.ഖുശ്ബുവിനെയും പ്രവര്‍ത്തകരെയും പാതിവഴിയില്‍ തടഞ്ഞ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സ്ത്രീകളുടെ അഭിമാനം കാക്കാന്‍ അവസാനശ്വാസം വരെ പോരാടുമെന്നു ഖുശ്ബു ട്വിറ്ററില്‍ കുറിച്ചു.പൊലീസ് വാനില്‍ അനുയായികള്‍ക്കൊപ്പം ഇരിക്കുന്ന ചിത്രവും ഖുശ്ബു ട്വീറ്റ് ചെയ്തു.സ്ത്രീസുരക്ഷയെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴും പറയുമെന്നും അദ്ദേഹത്തിന്റെ പാതയില്‍ സഞ്ചരിക്കാനാണ് ശ്രമിക്കുന്നതെന്നും ഖുശ്ബു പറഞ്ഞു.

അടുത്തിടെയാണ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നത്.ബിജെപി പ്രവേശനത്തിന് പിന്നാലെ കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി.മാനസിക വളര്‍ച്ചയില്ലാത്ത പാര്‍ട്ടിയില്‍ നിന്നും പുറത്തു കടന്നു എന്ന് ഖുശ്ബു പ്രതികരിച്ചു.ഡല്‍ഹിയില്‍ നിന്നും ചെന്നൈയില്‍ മടങ്ങി എത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഖുശ്ബുവിന്റെ പ്രതികരണം.കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പാര്‍ട്ടി വിടില്ലെന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു എഐസിസി വക്താവായിരുന്ന ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നത്.ഡല്‍ഹിയില്‍ നിന്നും മടങ്ങി എത്തിയ നടിക്ക് ബിജെപിയുടെ നേതൃത്വത്തില്‍ വലിയ സ്വീകരണമാണ് ചെന്നൈയില്‍ ഒരുക്കിയത്.’ഞാന്‍ ആറുവര്‍ഷം കോണ്‍ഗ്രസിലുണ്ടായിരുന്നു.പാര്‍ട്ടിക്കുവേണ്ടി വളരെ കഠിനാധ്വാനം ചെയ്തു.മാനസിക വളര്‍ച്ചയില്ലാത്ത പാര്‍ട്ടിയില്‍നിന്നു പുറത്തുകടന്നുവെന്ന്,കോണ്‍ഗ്രസ് വിട്ടതിനുശേഷം മനസ്സിലായി.’ഖുഷ്ബു പറഞ്ഞു.ബിജെപി ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി സി.ടി.രവിയില്‍ നിന്നാണു ഖുഷ്ബു അംഗത്വം സ്വീകരിച്ചത്.