30 കോല്ലം ​ഗൾഫിൽ കഷ്ടപ്പെട്ട പ്രവാസി വന്നപ്പോൾ ഭാര്യ വീടുപൂട്ടി സ്ഥലം വിട്ടു

നാടുക്കാരെയും വീട്ടുകാരെയും ഉപേക്ഷിച്ച് അവരുടെ സുഖ സൗകര്യത്തിനായി പ്രാവാസ നാടുകളിൽ പോയി ചോര നീരാക്കി പണിയെടുക്കുന്ന എല്ലാ പ്രവാസികളും കാണേണ്ട വാർത്തയാണ് കർമന്യൂസ് പങ്കുവെക്കുന്നത്. പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കുവന്ന തിരുവനന്തപുരം കല്ലമ്പലം മോഹനവിലാസത്തിൽ മോഹനൻ എന്ന ​ഗൃഹനാഥന്റെ കരളയിക്കുന്ന കഥയാണിത്. 33 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കെത്തിയപ്പോൾ ഭാര്യയും മക്കളും വീടുപൂട്ടി മറ്റൊരു സ്ഥലത്തേക്ക് മാറിയിരിക്കുന്നു. എന്ത് ചെയ്യണമെന്നറിയാതെ വീടിന്റെ ​ഗേറ്റിനു മുന്നിൽ പകച്ച് ഇരിക്കുകയാണ് ആ അച്ഛൻ

അദ്ദേഹത്തിന്റെ കഷ്ടപ്പാടിന്റെ ഫലമായിരുന്നു ആ വീടെന്നും ഭാര്യയെയും മക്കളെയും പൊന്നുപോലെയാണ് അയാൾ നോക്കിയിരുന്നതെന്നും നാട്ടുകാർ പറഞ്ഞു. 43 വയസ്സുകാരിയായ മിനി മോളാണ് ഇദ്ദേഹത്തിന്റെ ഭാര്യ. രണ്ട് മക്കളാണിവർക്കുള്ളത്. കിട്ടിയ പണം മുഴുവൻ ഭാര്യക്കും മക്കൾക്കുമായി അയച്ചുകൊടുത്തു, ഭാര്യയും മക്കളും സുരക്ഷിതരായിരിക്കാനും മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകുവാനും വേണ്ടിയാണ് പണം മുഴുവൻ ചിലവാക്കിയത്. എന്റെ പണം എല്ലാം തീർന്ന് നാട്ടിലേക്ക് തിരിച്ചു വരികെയാണെന്നറിഞ്ഞപ്പോൾ അവർക്കെന്നെ വേണ്ടാതാവുകയായിരുന്നെന്ന് മോഹന്ന‍ കർമ ന്യൂസിനോട് പറഞ്ഞു.

വീഡിയോ