കെ.എം ബഷീറിന്റെ കുടുംബത്തെ സഹായിക്കും; വി മുരളീധരന്‍

കെ എം ബഷീറിന്റെ കുടുംബത്തെ സഹായിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. കേന്ദ്ര ജേണലിസ്റ്റ് വെല്‍ഫെയര്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തിയാണ് ബഷീറിന്റെ കുടുംബത്തെ സഹായിക്കുകയെന്നും മുരളീധരന്‍ പറഞ്ഞു.

കോട്ടയം ഗസ്റ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തിനിടെ ഉയര്‍ന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. അപേക്ഷ ലഭിക്കുന്നത് അനുസരിച്ച് ഈ സ്‌കീമില്‍ ലഭ്യമാകുന്ന പരമാവധി സഹായം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ പ്രളയകാലത്ത് മുണ്ടാറില്‍ മുങ്ങിമരിച്ച മാധ്യമ പ്രവര്‍ത്തകരുടെ കുടുംബത്തിന്റെ അപേക്ഷയിലുള്ള തീരുമാനം വേഗത്തിലാക്കാനും ഇടപെടാമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

ഇക്കഴിഞ്ഞ ആഗസ്ത് മൂന്നിന് അര്‍ധരാത്രിയോടെയാണ് ബഷീറിന്റെ ജീവനെടുത്ത അപകടം നടന്നത്.അപകടത്തിനുശേഷം കേസില്‍ പ്രതിയായ ശ്രീറാമിനെ രക്ഷിക്കാന്‍ പോലീസുകാര്‍ ശ്രമിച്ചെന്ന ആരോപണവും ശക്തമാണ്.