ഇ പി ജയരാജൻ ആ പ്രതിയേ കാണിച്ച് കൊടുത്ത് പോലീസിനെ നാണക്കേടിൽ നിന്നും രക്ഷിക്കൂ

ഇ പി ജയരാജൻ, ഇനിയെങ്കിലും ആ പ്രതിയെ ഒന്ന് ചൂണ്ടി കാണിച്ചു പോലീസിനെ നാണക്കേടിൽ നിന്ന് രക്ഷിച്ചു കൂടെ?, 17 ഉദ്യോഗസ്ഥർ അടങ്ങുന്ന വൻ പോലീസ് സംഘം അന്വേഷിച്ചിട്ടും പ്രതിയേ കിട്ടാത്തതിനെ പരിഹസിച്ച് രംഗത്ത് വന്നത് രാഷ്ട്രീയ നിരീക്ഷകൻ കെ എം ഷാജഹാനാണ്‌.

എ.കെ.ജി സെന്റർ സ്ഫോടക വസ്തുക്കളുമായി ആക്രമിച്ച പ്രതിയേ ഇനിയും പിടികൂടിയിട്ടില്ല. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ ആസ്ഥാനം തകർക്കാൻ ശ്രമിച്ച ബോംബ് ധാരിയെ പിടി കൂടാൻ ആകാത്ത സാഹചര്യത്തിൽ കേരളത്തിലെ വീടുകൾക്കും ജനങ്ങൾക്കും പോലും എന്ത് സുരക്ഷ. മാത്രമല്ല പ്രതിയുടെ സി സി ടി വി ദൃശ്യങ്ങൾ ഉണ്ട്. ആക്രമി ഒരാൾ മാത്രമാണ്‌. എന്നിട്ടും പിടിക്കാൻ പറ്റുന്നില്ല.

കെ എം ഷാജഹാന്റെ കുറിപ്പിലേക്ക്

വ്യാഴാഴ്ച രാത്രിയും കഴിഞ്ഞു, വെള്ളിയാഴ്ച രാത്രിയും കഴിഞ്ഞു,ശനിയാഴ്ച രാത്രിയും കഴിഞ്ഞു,ഞായറാഴ്ച രാത്രിയും കഴിഞ്ഞു,തിങ്കളാഴ്ചയായി….എ ഡി ജി പിയും, കമ്മിഷണറും,4 ഡി വൈ എസ് പി മാരും അടക്കം 17 പേരടങ്ങുന്ന സംഘം എല്ലാ സാങ്കേതിക വിദ്യകളും ഉപയോഗിച്ച് അന്വേഷിച്ചിട്ടും, പ്രതി അഞാതനായി തുടരുന്നു.ഇ പി ജയരാജൻ, ഇനിയെങ്കിലും ആ പ്രതിയെ ഒന്ന് ചൂണ്ടി കാണിച്ചു പോലീസിനെ നാണക്കേടിൽ നിന്ന് രക്ഷിച്ചു കൂടെ?

———————

എ.കെ.ജി സെന്റെറിനു ബോംബിട്ട ആളേ പിടികൂടിയില്ലെന്ന് മാത്രമല്ല കിട്ടിയ ഒരാളേ വിട്ടയക്കുകയും ചെയ്തു.എകെജി സെന്‍ററിന് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടയാൾക്ക് ജാമ്യം. അന്തിയൂർക്കോണം സ്വദേശി റിജു സച്ചുവിനെയാണ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്. സംഭവത്തില്‍ ഇയാള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് കണ്ടെത്തിയതോടെയാണ് മറ്റ് വഴികളില്ലാതെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ട് പോലീസ് തടിയൂരിയത്. എകെജി സെന്‍ററിന് കല്ലെറിയുമെന്ന് അഞ്ച് ദിവസം മുമ്പ് പോസ്റ്റിട്ട റിജുവിനെ കലാപാഹ്വാനമുൾപ്പെടെ ജാമ്യമില്ലാത്ത വകുപ്പുകൾ ചേർത്താണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്തെങ്കിലും സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ ഇയാൾക്ക് ഒരു പങ്കും ഉള്ളതായി കണ്ടെത്താന്‍ കഴിഞ്ഞില്ല. അതേസമയം യഥാർത്ഥ പ്രതിയെ പിടികൂടാതെ പോലീസ് ഇരുട്ടില്‍ തപ്പുന്നത് വലിയ ആക്ഷേപങ്ങള്‍ക്കും പരിഹാസത്തിനും വഴിയൊരുക്കിക്കഴിഞ്ഞു.ആദ്യം തന്നെ അന്വേഷണം സ്വയം ഏറ്റെടുത്ത് ‘പ്രതികളെയും പ്രഖ്യാപിച്ച’ എല്‍ഡിഎഫ് കണ്‍വീനറുടെ അത്രപോലും പിടിപ്പില്ലേ കേരള പോലീസിനെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന പരിഹാസം.