കോഴിക്കോട് ഹോട്ടൽമുറികൾ കേന്ദ്രീകരിച്ച് എംഡിഎംഎ വില്പന, യുവതി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ എംഡിഎംഎ വേട്ട. 49 ഗ്രാം എംഡിഎംഎയുമായി പതിനെട്ടുകാരി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ. നല്ലളം സ്വദേശി ഷംജാദ്, കർണാടക സ്വദേശിനി സഞ്ജന എന്നിവരാണ് അറസ്റ്റിലായത്.

കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപത്തെ ലോഡ്ജിൽ നിന്ന് മെഡിക്കൽ കോളജ് പൊലീസും നാർകോട്ടിക് ഷാഡോ സംഘവുമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കർണ്ണാടകയിലാണ് ഷംജാദ് ജോലി ചെയ്യുന്നത്.

കർണാടകയിൽ നിന്ന് എംഡിഎംഎ കോഴിക്കോടെത്തിച്ച് ചില്ലറ വിൽപന നടത്തുന്നതാണ് ഇവരുടെ രീതി. ഹോട്ടൽ മുറികൾ കേന്ദ്രീകരിച്ചായിരുന്നു വിൽപന.