കൊച്ചി ലുലുമാളിന് ഉള്ളത് പെട്ടിക്കട ലൈസൻസ്, വിവരാവകാശ രേഖകൾ പുറത്ത്

കൊച്ചി ലുലുമാളിൽ പാർക്കിങ് ഫീസ് വാങ്ങുന്നതിനെതിരെ പൊതു പ്രവർത്തകൻ ബോസ്ക്കോ കളമശ്ശേരി രം​ഗത്തെത്തിയിരുന്നു. കഴിഞ്ഞ മാസം പതിനഞ്ചാം തീയതി ഇതുമായി ബന്ധപ്പെട്ട് ജനുവരി 14ന് മുമ്പ് ലൈസൻസ് ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ മറ്റൊരു ലൈസൻസാണ് ഇവർ കോടതിയിൽ ഹാജരാക്കിയത്. വിവരാവകാശ നിയമ പ്രകാരം ബോസ്കോ കളമശ്ശേരി സർക്കാരിൽ‌ നിന്ന് വിഷയത്തിൽ ഡോക്യുമെന്റ് വാങ്ങിയിട്ടുണ്ട്. അതിൽ വ്യക്തമായി പറയുന്നുണ്ട് കളമശ്ശേരി മുപ്പത്തിനാലം വാർഡിൽ പ്രവർത്തിക്കുന്ന ലുലുമാളിൽ നിന്ന് പാർക്കിം​ഗ് ഫീസ് ഈടാക്കാൻ പാടില്ലെന്ന്. എന്നിട്ടും എല്ലാവരിൽ നിന്നും ഫീസ് ഈടാക്കുകയാണ്.

കോടതി ഉത്തരവിട്ടും ലൈസൻസ് സമർപ്പിച്ചിട്ടില്ലെങ്കിൽ കോടതിയെ കബളിപ്പിച്ചതായി കാണിച്ച് കോടതിക്ക് ശിക്ഷ വിധിക്കാം. പെട്ടിക്കടകൾക്ക് നൽകുന്ന ലൈസൻസാണ് കോടതിയിൽ ഹാജരാക്കിയത്. അതു പ്രകാരം തെറ്റായ ലൈസൻസ് നൽകിയതിന് മാനേജിംങ് ഡയറക്ടർക്കെതിരെ ഏഴു വർഷം ജയിൽ ശിക്ഷ ലഭിക്കാം.

വീഡിയോ റിപ്പോർട്ട്