കൊച്ചി നാവിക സേന വിമാനത്താവളം സ്വകാര്യ വിമാനങ്ങള്‍ക്കായി തുറക്കുന്നു

കൊച്ചി നാവിക സേന വിമാനത്താവളത്തില്‍ നിന്നും 20 മുതല്‍ വിമാന സര്‍വീസ് ആരംഭിക്കും. 70 സീറ്റുകളുള്ള വിമാനങ്ങളാണ് സര്‍വീസ് നടത്തുക. രാവിലെ ആറിനും പത്തിനും ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്കും 8.10നും 12.10നും തിരിച്ച്്ബംഗളൂരുവിലേക്കും വിമാനം സര്‍വീസ് നടത്തും. ഉച്ചയ്ക്ക് 2.10ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന വിമാനം 5.10ന് കോയമ്പത്തൂരിലെത്തിയ ശേഷം കൊച്ചിയിലേക്ക് തിരിക്കും.

4.25ന് വിമാനം കൊച്ചിയിലെത്തും. കൊച്ചിയില്‍ നിന്ന് 5.10ന് പുറപ്പെടുന്ന വിമാനം കോയമ്പത്തൂര്‍ വഴി 7.30ന് ബംഗളൂരുവിലെത്തും. ഈ വിമാനം 6.30നാണ് കോയമ്പത്തൂരിലെത്തുന്നത്. നെടുമ്പാശേരിയില്‍ നിന്നും വിമാന സര്‍വീസുകള്‍ അനന്തമായി നിര്‍ത്തിയതോടെയാണ് നാവിക സേന വിമാനത്താവളം ഇപ്പോള്‍ തുറന്ന് നല്‍കിയിരിക്കുന്നത്.

വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചതിനാല്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ എല്ലാ സര്‍വീസുകളും തിരുവനന്തപുരത്ത് നിന്ന് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.