സൈനൈഡ് ജോളിയുടെ കാമുകനായ വൈദീകൻ ആരായിരുന്നു, മൊഴി പൂഴ്ത്തി

കൂടത്തായി കൂട്ട കൊലപാതക കേസിലെ സൈനൈഡ് ജോളിയുമായി ബന്ധം ഉണ്ടായിരുന്ന കാമുകനായ വൈദീകൻ ആരായിരുന്നു. ജോളിയുടെ അറസ്റ്റ് സമയത്ത് ജോളിക്ക് വൈദീകനുമായുള്ള ബന്ധം ചർച്ച ആയി വന്നു എങ്കിലും പിന്നെ അത് തേഞ്ഞ് മാഞ്ഞ് പോവുകയായിരുന്നു. ഈ നിലയിൽ പോലീസ് ചോദ്യങ്ങളും മൊഴിയെടുപ്പും ഉണ്ടായിരുന്നു എങ്കിലും അതും പിന്നീട് കേസിൽ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു.

ആദ്യ ഭർത്താവടക്കം പൊന്നാമറ്റം കുടുംബത്തിലെ ആറുപേർക്കു ഭക്ഷണത്തിൽ സയനൈഡ് കലർത്തി നൽകി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് ജോളി. ജോളിക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്നുള്ള വാർത്തകൾ വന്നിരുന്നു. അതുമായി ബന്ധപ്പെട്ട് ജോളി മൊഴിയും നൽകിയിരുന്നു.

അന്വേഷണത്തിൻ്റെ ആദ്യഘട്ടത്തിൽ ഒരു പുരോഹിതനടക്കം സംശയമുള്ള ഏതാനുംപേരെ ചോദ്യം ചെയ്യുന്നതിനു വടകര റൂറൽ എസ്.പി ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. ഒരു മണിക്കൂറോളം ചോദ്യം ചെയ്യുകയുമുണ്ടായി. വീണ്ടും വിളിപ്പിക്കാമെന്ന വ്യവസ്ഥയിൽ വിട്ടയച്ച ഇവരെ പിന്നീട് വിളിപ്പിച്ചതേയില്ല. കൊലപാതക പരമ്പരയ്ക്ക് സെക്‌സ് റാക്കുറ്റമായി ബന്ധമില്ലെന്ന നിലപാടാണ് പോലീസ് അന്ന് സ്വീകരിച്ചിരുന്നത്.

എൻഐടിയിലെ ജോളിയുടെ ബന്ധത്തിൻ്റെ പേരിൽ ഈ പ്രദേശത്തുള്ള ഏതാനും പേരെ പോലീസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും കുറ്റപത്രത്തിൽ ഇതേക്കുറിച്ച് പരാമർശമില്ല. കൂടത്തായ് വധക്കേസിൽ പ്രതികളാവേണ്ടവരെ സാക്ഷിപട്ടികയിൽ ഉൾപ്പെടുത്തുകയും ചിലരെ ഒഴിവാക്കുകയും ചെയ്തതായും ആരോപണം ഉയർന്നിരുന്നു. ഉന്നത ഉദ്യോഗസ്ഥന്റെ ഇടപെടലിനെത്തുടർന്ന് കുറ്റപത്രത്തിലെ ആറുപേജ് മാറ്റി എഴുതിയായും വിവാദം ഉയർന്നിട്ടുണ്ട്.

വ്യാജ ഒസ്യത്ത് തയാറാക്കാൻ ജോളിക്ക് കൂട്ടുനിന്ന തഹസിൽദാരെ കേസിൽ പ്രതിചേർക്കാത്തതും വിവാദമായിട്ടുണ്ട്. നികുതി അടയ്ക്കുന്നതിനു വില്ലേജ് ഓഫീസിൽ സൗകര്യം ചെയ്തുകൊടുത്തത് ഇവരാണെന്ന് കണ്ടെത്തിയിരുന്നു. ഇവരെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.

സിലി വധക്കേസിൽ ജോളിയുടെ ഇപ്പോഴത്തെ ഭർത്താവ് പൊന്നാമറ്റം ഷാജു, ഷാജുവിന്റെ പിതാവ് സക്കറിയ എന്നിവരെ ആദ്യം പ്രതികളാക്കിയിരുന്നവെങ്കിലും പിന്നീട് സാക്ഷിപട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു. ജോളിയുടെ കട്ടപ്പനയിലെ ബന്ധുക്കളെ കേസിൽ നിന്ന് ഒഴിവാക്കുന്നതിനു ഗൂഢാലോചന നടന്നതായും ആരോപണം ഉയർന്നിട്ടുണ്ട്.