കോതമം​ഗലത്ത് പോലീസ് സ്റ്റേഷനിൽ കയറി പോലീസുകാരേ ഇടിച്ച് വീഴ്ത്തി ഗുണ്ട

കോതമഗലം ഊന്നുകൽ പോലീസ് സ്റ്റേഷനിൽ കയറി പോലീസുകാരേ ക്രൂരമായി മർദ്ദിച്ച് പ്രമുഖ ഗുണ്ട. നിരവധി ക്രിമിനൽ കേസിലെ പ്രതിയും ഗുണ്ടാലിസ്റ്റിൽ പെട്ട ആളുമായ തലക്കോട് സ്വദേശി എം. എക്സ് ബിനു എന്ന കുട്ടായിയാണ്‌ കഴിഞ്ഞ ദിവസം പോലീസുകാരേ സ്റ്റേഷനിൽ കയറി ആക്രമിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന സേവ്യർ ,ജിജോ എന്നീ രണ്ട് പോലീസുകാരെ പ്രതി തല്ലുകയും ഇടിക്കുകയും ചെയ്തു. പോലീസുകാരുടെ യൂണിഫോം വലിച്ച് കീറി. രാത്രി 9 മണിയോടെയായിരുന്നു സംഭവം. കൂടുതൽ പോലീസുകാർ സ്റ്റേഷനിൽ ഉണ്ടായിരുന്നില്ല. ഗുണ്ടാ ലിസ്റ്റിൽ പെട്ടെ വരെ മുവാറ്റുപുഴ ഡി.വൈ.എസ്.പി.യുടെ നിർദ്ദേശാനുസരണം പ്രതികളുടെ സ്റ്റേഷൻ പരിധിയിലുള്ള സ്റ്റേഷനിൽ ഹാജരാകണമെന്ന് നിർദ്ദേശം നൽകിയിരുന്നു.

ഇതിൻ പ്രകാരമാണ് കുട്ടായി എന്നു വിളിക്കുന്ന തലക്കോട് പുത്തൻകുരിശ് സ്വദേശി മറ്റത്തിൽ വീട്ടിൽ ബിനു രാത്രി വൈകി ഊന്നുകൽ സ്റ്റേഷനിലെത്തിയത്. വന്ന വഴി പോലീസുകാരോട് കയർക്കുകയും എന്നെ എന്തിന് വിളിപ്പിച്ചു എന്ന് ചോദിച്ചു കൊണ്ടാണ് പ്രതി ബിനു സ്റ്റേഷൻ ഡൂട്ടിയിലുണ്ടായിരുന്ന സേവ്യർ എന്ന പോലീസുകാരനെ ഇടിക്കുകയുമായിരുന്നു. മർദ്ദനം കണ്ട സമീപത്ത് നിന്ന ജിജോ എന്ന പോലീസുകാരൻ ഓടിയെത്തുകയും പ്രതി അദ്ദേഹത്തിന്റെ ഷർട്ടിൽ പിടുത്തമിടുകയും ഷർട്ട് വലിച്ച് കീറുകയും ആ പോലീസുകാരനേയും ഇടിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്റ്റേഷനിൽ ഗുണ്ടയും 2 പോലീസുകാരും തമ്മിൽ മൽ പിടുത്തമായി. ഏറെ പണിപ്പെട്ട് ഒരു വിധം ഗുണ്ടയേ പോലീസുകാർ കീഴ്പെടുത്തുകയായിരുന്നു. ഗുണ്ടയേ കോതമംഗലം കോടതിയിൽ ഹാജരാക്കുകയും കോടതി പ്രതിയെ റിമാന്റ് ചെയ്ത് കാക്കനാട് ജയിലിലടക്കുകയും ചെയ്തു