കോതമം​ഗലത്ത് ഒരു ആഴ്ചയിൽ 3 ക്രിസ്ത്യൻ പള്ളികൾ ആക്രമിച്ചു

കേരളത്തിൽ വീണ്ടും ക്രിസ്ത്യൻ പള്ളിക്കെതിരേ ആക്രമണം. ഒരാഴ്ചക്കിടെ നടക്കുന്ന മൂന്നാമത്തെ ആക്രമാണിത്, എല്ലാ ആക്രമണവും കോതമംഗലം കേന്ദ്രീകരിച്ചാണ്‌ നടന്നിട്ടുള്ളത്. കോതമംഗലം രൂപതക്ക് കീഴിൽ കവളങ്ങാട് പുലിയൻ പാറ സെന്റ് ആന്റണിസ് പള്ളി അക്രമിച്ച് ഒരാഴ്ച തികഞ്ഞില്ല അതിനിടയിൽ ഇന്നലെ ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഫെറോന പള്ളി ചാപ്പലിലെ സെന്റ് ആന്റണി പുണ്യളന്റെ തിരുസ്വരൂപത്തിനിട്ട് കല്ലെറിഞ്ഞ് രൂപ കൂടുകൾ തകർത്തു. ഒരു രാത്രി വെളുത്തില്ല വീണ്ടും മറ്റൊരു ആരാധനാലയമായ തലക്കോട് അമ്പികാപുരം സെന്റ് മേരീസ് പള്ളിയുടെ മുകളിൽ സ്ഥാപിച്ചിരുന്ന കന്യാമറിയത്തിന്റെയും ഉണ്ണിയേശുവിന്റെയും രൂപക്കൂടിനു നേരെ അക്രമണം നടന്നിട്ടുള്ളത്.

അന്യഷണം വഴി മുട്ടി പോലീസ് നില്ക്കുമ്പോൾ ക്രിസ്ത്യൻ പള്ളികൾ ആക്രമിക്കുന്നവർ അഴിഞ്ഞാടുകയാണ്‌. അക്രമികൾ അക്രമണം തുടരുന്നു എന്ന് മാത്രന്മല്ല എല്ലാം അറിഞ്ഞിട്ടും ആക്രമണത്തേ അപലപിക്കുക പോലും ചെയ്യാതെ ആഭ്യന്തിര മന്ത്രി കൂടിയായ മുഖ്യമന്ത്രി മൗനം പാലിക്കുന്നു., സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിൽ ആക്രമണം നടന്നപ്പോൾ 15 മിനുട്ട് കൊണ്ട് ഓടി എത്തിയ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഉള്ള കേരളത്തിൽ തന്നെയാണ്‌ ഇപ്പോൾ തുടർച്ചെയായി 3 ക്രിസ്ത്യൻ ദേവാലയങ്ങൾ ആക്രമിക്കപ്പെട്ടത്. പള്ളി ആക്രമണവുമായി ആർ എസ് എസിനും, സംഘപരിവാറിനും ബന്ധമില്ലെന്ന് 100 വട്ടം ഉറപ്പാണ്.