കെഎസ്ആര്‍ടിസി മരണ പാച്ചിലിൽ വളവ് വീശിയെടുടുത്തു ടീച്ചർക്ക് ദാരുണാന്ത്യം, ബസുകളുടെ വാലറ്റം ഇല്ലാതാക്കിയവർ അനേകം

കോട്ടയം: അമിത വേഗത്തിലെത്തിയ കെഎസ്ആര്‍ടിസി ബസ് വളവു വീശിയെടുക്കുന്നതിനിടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ബസുകളുടെ വളവു വീശി എടുക്കലിനും ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിങ്ങിനും ഒരും റോഡ് യാത്രക്കാരി രക്തസാക്ഷിയായി.കോട്ടയം കോതനല്ലൂരിലെ സ്‌കൂള്‍ അധ്യാപിക പ്ലാത്തോട്ടത്തില്‍ ബിജിമോളാണ് സ്‌കൂട്ടറില്‍ ബസ് ഇടിച്ച് മരിച്ചത്.പച്ച മലയാളത്തിൽ പറഞ്ഞാൽ എവിടെ നോക്കിയാടാ വണ്ടി ഓടിക്കുന്നത് . എന്നാൽ ഒരു ടീച്ചറേ ഇടിപ്പിച്ച് കൊന്ന ഈ ആന വണ്ടി ഡ്രൈവറോട് അങ്ങിനെ ചോദിച്ചാൽ കുറഞ്ഞ് പോകും. കോട്ടയം കോതനല്ലൂര്‍ തൂവാനിസ ജംക്ഷനില്‍ പെട്രോള്‍ പമ്പിനു മുന്നില്‍ ശനിയാഴ്ച രാത്രി 8.30 നു ഉണ്ടായ അപകടം നാട്ടുകാരെ കണ്ണീരിലാഴ്ത്തി. അപകടത്തില്‍ ഒരു ജീവന്‍ പൊലിഞ്ഞതിന്റെ ഞെട്ടലില്‍നിന്നു നാട്ടുകാര്‍ ഇതുവരെ മോചിതരായിട്ടില്ല.  കെ.എസ്.ആർ.ടി.സി ബസ് അമിത വേഗത്തിലായിരുന്നു. വളവു തിരിഞ്ഞപ്പോൾ ഡ്രൈവർ വേഗത കുറയ്ക്കുകയോ ബ്രേക്ക് ചവിട്ടുകയോ ചെയ്തില്ലെന്ന് ബസിലേ യാത്രക്കാരും പറയുന്നു. അല്ലേലും കേരളം മുഴുവൻ ബസുകാരുടെ സ്ഥിരം പരിപാടിയാണ്‌ വളവു വീശി എടുക്കലും ചെറിയ വാഹനങ്ങളാണ്‌ എതിരേ വരുന്നത് എങ്കിൽ എതിർ വശത്തേ ട്രാക്കിലും കൂടി കയറ്റി ഓടിക്കലും. ഇതൊന്നും നിയന്ത്രിക്കാനും പിടിക്കാനും ഒരു നിയമവും ഇല്ല. എത്ര പേർ മരിച്ചാലും നിയമം നടപ്പാകില്ല.

ബിജിമോളുടെ ഭര്‍ത്താവ് ജോമോനാണു സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്.
രണ്ടര വയസ്സുള്ള മകളുമായി ബിജിമോള്‍ പിന്‍സീറ്റിലായിരുന്നു. ഇരുവരും ഹെല്‍മറ്റ് ധരിച്ചിരുന്നു. തൂവാനിസ ജംക്ഷനിലെ വളവില്‍ സ്‌കൂട്ടറിനെ മറികടക്കുന്നതിനിടെ ബസ് സ്‌കൂട്ടറിന്റെ ഹാന്‍ഡിലിലാണ് ഇടിച്ചത്. റോഡിലേക്കു വീണ ബിജിമോളുടെ കാലുകളിലൂടെ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങി. സാരമായി പരുക്കേറ്റ ബിജിമോള്‍ക്ക് നാട്ടുകാര്‍ സമീപത്തെ കടയില്‍ നിന്നു വെള്ളം നല്‍കി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു

എന്ത് പദ്ധതി ഉണ്ടായാലും നടപ്പാക്കിയാലും എത്ര നല്ല റോഡ് നിർമ്മിച്ചാലും വലിയ വാഹനങ്ങളുടെ ചെറിയ വാഹനങ്ങൾക്ക് നേരേയുള്ള പരാക്രമം നിർത്താതെ ഒന്നും ശരിയാകില്ല. പ്രത്യേകിച്ച് ടിപ്പർ ലോറിക്കാരുടേയും ബസുകാരുടേയും. നിയമ വിരുദ്ധമായി എതിർവശത്തേ ട്രാക്കിൽ വാഹനങ്ങൾ വരുമ്പോൾ തന്നെ ബസുകൾ ഓണടിച്ചും ഹെഡ് ലൈറ്റ് അടിച്ച് കാട്ടിയും നിയമ വിരുദ്ധമായ ഓവർ ടേക്കിങ്ങ് നടത്തുന്നത് അടിയന്തിരമായി തടയണം. എതിർ വശത്തേ ട്രാക്കിൽ ഒരു ബൈക്ക് ആണേൽ പോലും അവിടെ അതിക്രമിച്ച് കടക്കരുത്. സുരക്ഷിതമായ ഓവർ ടേക്കിങ്ങിനല്ലാതെ എതിർ വശത്തേ ട്രാക്കിൽ വാഹങ്ങളുടെ ടയർ കയറാനേ പാടില്ല. ഇത് നടപ്പാക്കിയാൽ തന്നെ കേരലത്തിലെ മിക്ക അപകടവും റോഡിലെ അരും കൊലകളും അവസാനിക്കും

ബൈക്ക് ഓടിക്കുന്ന ആൾ ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ മാത്രം നിയമത്തിന്‌ മുന്നിൽ പിഴയൊടുക്കേണ്ട വിചിത്ര സ്‌ഥിതിയാണ്‌ നമ്മുടെ നാട്ടിലുള്ളത്‌. റോഡപകടങ്ങളില്‍ രാജ്യത്ത് ഓരോ മണിക്കൂറിലും മരിക്കുന്നത് 17 പേര്‍. കേന്ദ്ര സര്‍ക്കാര്‍ ഏറ്റവും ഒടുവില്‍ പുറത്തുവിട്ട റോഡപകടങ്ങളുടെ കണക്കുകള്‍ ഞെട്ടിക്കുന്നത്. അതീവ അപകടമേഖലയായി കണ്ടെത്തിയ 789 കേന്ദ്രങ്ങളിലാണ് മിക്ക അപകടങ്ങളും. അപകടമുണ്ടാക്കുന്ന ഡ്രൈവര്‍മാരില്‍ ഒമ്പതുശതമാനത്തോളംപേര്‍ക്ക് ഡ്രൈവിങ് ലൈസന്‍സില്ല. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നുശതമാനത്തോളം റോഡപകടങ്ങള്‍വഴി നഷ്ടമാവുന്നതായാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നിഗമനം. അമിതവേഗത വാഹനാപകടത്തിന് മറ്റൊരു കാരണമാണ്. ഇരുചക്രവാഹനങ്ങളില്‍ കുതിച്ചോടുന്ന ഫ്രീക്കന്‍മാര്‍ റോഡുകളിലെ നിത്യക്കാഴ്ചയാണ്. മദ്യപിച്ചും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുമൊക്കെ വാഹനമോടിക്കുന്നതും അപകട കാരണമാവുന്നു. മറണത്തിന്റെ കണക്കുകള്‍ ദിനംപ്രതി കൂടുന്നതല്ലാതെ അത് കുറയ്ക്കുന്നതിനുള്ള നടപടികള്‍ പ്രാവര്‍ത്തികമാകുന്നില്ല.

ഓരോ വര്‍ഷവും റോഡപകടങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത് വരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മോട്ടോര്‍ വാഹന നിയമങ്ങളും പുതുക്കിയ പിഴകളും ഒരു പരിധിവരെ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് സഹായകമായിട്ടുണ്ട്. എന്നാല്‍ കേരളം ആ നിമങ്ങളില്‍ ഇളവ് അനുവദിച്ചത് കേരളത്തില്‍ റോഡപകടങ്ങളുടെ എണ്ണം ഗണ്യമായി കൂടുന്നതിന് വഴിവെച്ചിരിക്കുകയാണ്. 2018-ല്‍മാത്രം 4,67,044 അപകടങ്ങളിലായി കൊല്ലപ്പെട്ടത് 1,51,417 പേരാണ്. വാഹനമിടിച്ച് 22,656 കാല്‍നടയാത്രക്കാരും റോഡിലെ കുഴി കാരണം അപകടത്തില്‍പ്പെട്ട് 2015 പേരും മരിച്ചു. കേരളത്തില്‍ 2016, 2017, 2018 വര്‍ഷങ്ങളിലായി യഥാക്രമം 1246, 1332, 1250 കാല്‍നടയാത്രക്കാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഈ കാലയളവില്‍ കുഴിയില്‍വീണ് 536, 522, 63 എന്നിങ്ങനെ മരണങ്ങളും സംസ്ഥാനത്തുണ്ടായി.

789 അതീവ അപകടമേഖലകളില്‍ 660 സ്ഥലങ്ങള്‍ ദേശീയപാതയിലും 129 ഇടങ്ങള്‍ സംസ്ഥാനസര്‍ക്കാരിന്റെ കീഴിലുള്ള റോഡുകളിലുമാണ്. 2019 ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍പ്രകാരം ഇതില്‍ ദേശീയപാതയിലുള്ള 395 കേന്ദ്രങ്ങളില്‍ അപകടം കുറയ്ക്കുന്നതിനുള്ള നവീകരണം നടത്തി. 215 സ്ഥലങ്ങള്‍ നവീകരിക്കാനുള്ള നടപടികളും നടക്കുന്നു. ലോകബാങ്കിന്റെ സഹായത്തോടെ ഇത്തരം കൂടുതല്‍ കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ട്.