Home health കോവിഡ് സംസാരത്തിലൂടെയും പകരും, വായുവിൽ 20 മിനുട്ട് വൈറസ് സഞ്ചരിക്കും- ജപ്പാൻ കണ്ടുപിടിച്ചത്

കോവിഡ് സംസാരത്തിലൂടെയും പകരും, വായുവിൽ 20 മിനുട്ട് വൈറസ് സഞ്ചരിക്കും- ജപ്പാൻ കണ്ടുപിടിച്ചത്

കോവിഡ് 19 വൈറസുമായി ബന്ധപ്പെട്ട് ജപ്പാൻ നിർൺനായകമായ പഠന റിപോർട്ട് പുറത്ത് വിട്ടു. ഒരു പക്ഷേ ഇത് നിങ്ങളേയും ലോകത്തിലെ ഒരുപാട് പേരേയും രക്ഷിച്ചേക്കാം. കോവിഡ് 19 പകരുന്നത് എങ്ങിനെ എന്ന് ഇതുവരെ ലോകത്തേ ഒരു ശാസ്ത്രഞ്ജരും കണ്ടുപിടിക്കാത്ത കാര്യങ്ങളാണ്‌ ജപ്പാനിലേ ശാസ്ത്രഞ്ജർ പുറത്ത് വിട്ടിരിക്കുന്നത് .മൈക്രോ ഡ്രോപ്പ് ലെറ്റ് ഇൻഫക്ഷൻ എന്ന മറ്റൊരു റൂട്ടാണ്‌ ജപ്പാനിലേ ശാസ്ത്രഞ്ജർ കണ്ടുപിടിച്ചത്. മാത്രമല്ല 20 മിനുട്ട് വരെ വായുവിൽ ഇതിനു സഞ്ചരിക്കാനും ജീവിക്കാനും സാധിക്കും എന്നും അവർ തെളിയിച്ചു. കോവിഡ്-19 വൈറസ് സഞ്ചരിക്കുന്നത് വീഡിയോ വഴി പകർത്തിയാണ്‌ ഇത് തെളിയിച്ചത്.

മൈക്രോ ഡ്രോപ്ലെറ്റ് ഇൻഫക്ഷൻ എന്നാണ്‌ കോവിഡ് പടരുന്ന പുതിയ റൂട്ടിന്റെ പേർ. ഇത് ജപ്പാനിലേ ശാസ്ത്രഞ്ജന്മാർ ശക്തിയേറിയ ക്യാമറയിലൂടെ ചിത്രീകരിക്കുകയായിരുന്നു. ഒരു രോഗിയേ അടച്ചിട്ട ഒരു മുറിയിൽ നിർത്തി തുമ്മിക്കുന്നു. തുടർന്ന് അത് ചില്ലു കൂടിനകത്തിരുന്ന് ശാസ്ത്രഞ്ജന്മാർ ക്യാമറിയിലൂടെ വീക്ഷിക്കുന്നു. ശക്തിയേറിയ മൈക്രോ സ്കോപ്പ് ക്യാമറയിൽ കോവിഡ് വൈറസ് തുടർന്ന് ആ മുറിയിൽ എങ്ങിനെ പ്രവർത്തിക്കുന്നു എന്ന് ജപ്പാനിലേ ശാസ്ത്രഞ്ജർ പകർത്തി എടുത്തു. ലഭിച്ച ദൃശ്യങ്ങൾ ആരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു ഇതിനായി ശാസ്ത്രഞ്ജർ തിരഞ്ഞെടുത്തത് ഒരു വലിയ സ്കൂൾ ക്ളാസ് മുറിയുടെ വലിപ്പം ഉള്ള റൂം ആയിരുന്നു. ഇതിൽ 10 മരുൻഷ്യ പ്രതിമകളേയും നിർത്തി. ഏകദേശം 2.5 മീറ്റർ അകലത്തിൽ.

ആദ്യ 5 മിനുട്ട് കൊണ്ട് മൈക്രോ ഡ്രോപ്പ് ലെറ്റ് ആ ക്ളാസ് മുറിയുടെ പകുതി നിറഞ്ഞു. 15 മുനുട്ട് കൊണ്ട് 80% ഭാഗത്തും നിറഞ്ഞു. 20 മിനുട്ട് കൊണ്ട് ആ വലിയ ക്ളാസ് മുറിയുടെ മുഴുവൻ ഭാഗത്തും മൈക്രോ ഡ്രോപ്പ് ലെറ്റുകൾ നിറഞ്ഞു. 20 മിനുട്ട് കൊണ്ട് ഒരു വലിയ ക്ലാസ് മുറി നിറയെ ഒരാൾ തുമ്മിയാലോ ചുമച്ചാലോ കോവിഡ് 19 നിറഞ്ഞിരിക്കും.   7 മീറ്റർ വരെ ചുറ്റളവിൽ അതിനു പകരാൻ 20 മിനുട്ട് കൊണ്ട് സാധിക്കും. ഈ കണ്ട് പിടുത്തത്തിൽ ഏറ്റവും പ്രധാനം 20 മിനുട്ട് വരെ കോവിഡ് 19 വൈറസ് വായുവിൽ നിലനില്ക്കാൻ ആകും. അതേ 20 മിനുട്ട് നേരം അന്തരീക്ഷത്തിൽ ഇതിനു നിലനില്ക്കാൻ സാധിക്കും.

മൈക്രോ ഡ്രോപ്പ് ലെറ്റ് ഇൻഫക്ഷൻ എന്ന റൂട്ട് സംസാരിക്കുമ്പോൾ വായുവിലൂടെയും വരാം. ഇതും ജപ്പാനിലേ ശാസ്ത്രഞ്ജർ പരീക്ഷിച്ച് കണ്ടുപിടിച്ചിരിക്കുന്നു. 2 പേരേ മുഖാ മുഖം ഇരുത്തി ഒരു മീറ്റർ അകലെ ഇരുത്തി സംസാരിപ്പിച്ചു. അവരുടെ വായിലെ മൈക്രോ ഡ്രോപ്പ് ലെറ്റ് ക്യാമറകൾ ഒപ്പിയെടുത്തു. ഇതും ആ മുറി നിറയെ 20 മിനുട്ട് കൊണ്ട് പരക്കുന്നു. അതായത് വായുവിലൂടെ ഇത് പകരുന്നു എന്ന വലിയ കണ്ടുപിടുത്തം തന്നെയാണ്‌ ജപ്പാനിൽ നിന്നും വരുന്നത്. ഉച്ചത്തിൽ സംസാരിച്ചാലോ, കൂടുതൽ സക്തി കൊടുത്ത് സംസാരിച്ചാലോ മൈക്രോ ഡ്രോപ്പ് ലെറ്റ് ഇൻഫക്ഷൻ വരാം.  ഈ പുതിയ കണ്ടുപിടുത്തവും അറിവും മറ്റുള്ളവരിലേക്ക് എത്രയും വേഗം പങ്കുവയ്ക്കുക