സെൽഫിയെടുക്കുന്നതിനിടെ ട്രെയിൻ തട്ടി വിദ്യാർത്ഥിനി മരിച്ചു

കോഴിക്കോട്: ഫറോക്ക് റെയിൽവേ പാലത്തിൽ വിദ്യാർത്ഥിനി ട്രെയിൻതട്ടി പുഴയിൽ വീണ് മരിച്ചു. കരുവൻതുരുത്തി സ്വദേശി നഫാത്ത് ഫത്താഹ് (16) ആണ് മരിച്ചത്. റയിൽവേ പാലത്തിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെയാണ് അപകടം.

ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടമുണ്ടായത്. കോയമ്പത്തൂർ-മംഗളൂരു പാസഞ്ചർ ട്രെയിനാണ് ഇടിച്ചത്. പുഴയിലേക്ക് വീണ് ഒഴുക്കിൽപ്പെട്ട വിദ്യാർഥിനിയുടെ മൃതദേഹം ബേപ്പൂർ ഭാഗത്തുനിന്നാണ് കണ്ടെത്തിയത്. അപകടസമയം നഫയുടെ കൂടെ ഉണ്ടായിരുന്ന പെരിങ്ങാവ് സ്വദേശി ഇഷാമിനാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇഷാമിന് കൈയ്ക്കും കാലിനുമാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കോ