താലിമാല പോലും വില്‍ക്കേണ്ടി വന്ന അവസ്ഥ, ഭരതന്റെ ചിത്രങ്ങള്‍ പരാജയപ്പെട്ടു, കെപിഎസി ലളിത പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കെപിഎസി ലളിത. കെപിഎസിയുടെ നാടകങ്ങളിലൂടെ തന്റെ അഭിനയ ജീവിതം ആരംഭിച്ച നടി പിന്നീട് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്തു. നിരവധി ചിത്രങ്ങളില്‍ താരം നായികയായും സഹനടിയായും അമ്മയായും ഒക്കെ തിളങ്ങി. സംവിധായകന്‍ ഭരതനാണ് കെപിഎസി ലളിതയെ വിവാഹം ചെയ്തത്.

സംവിധായകന്‍ എന്ന നിലയില്‍ ഭരതന്‍ വലിയ വിജയം ആയിരുന്നെങ്കിലും നിര്‍മ്മാതാവ് എന്ന നിലയില്‍ പരാജയമായിരുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വാണിജ്യപരമായി നഷ്ടമായിരുന്നു. ബോക്‌സ് ഓഫീസില്‍ അക്കാലത്ത് ക്ലാസ് ചിത്രത്തിനൊപ്പം വാണിജ്യ വിജയത്തിനും പ്രാധാന്യം നല്‍കി കൊണ്ട് ഭരതന്‍ നിര്‍മ്മിച്ച മൂന്ന് ചിത്രങ്ങളാണ് വലിയ പരാജയം നേരിട്ടതെന്നാണ് കെപിഎസി ലളിത പറയുന്നത്.

‘ആരവ’വും, ‘ചാട്ട’യും ‘ദേവരാഗ’വും ശുഭാപ്തി വിശ്വാസത്തോടെ ചെയ്ത സിനിമകള്‍ ആയിരുന്നു എന്നാല്‍ വലിയ പരാജയം സൃഷ്ടിച്ചത് സാമ്പത്തികമായി പോലും തങ്ങളെ ഉലച്ച് കളഞ്ഞെന്നും കെപിഎസി ലളിത പറയുന്നു. താലിമാല പോലും വില്‍ക്കേണ്ടി വന്ന അവസ്ഥയായിരുന്നു അതെന്നും കെപിഎസി ലളിത ഓര്‍മ്മിക്കുന്നു.

‘സിനിമകള്‍ നിര്‍മ്മിച്ചത് സാമ്ബത്തിക അച്ചടക്കമില്ലായ്മയോടെ ഒന്നും അല്ലായിരുന്നു. വളരെ ലോ ബജറ്റില്‍ തന്നെയാണ് സിനിമകള്‍ നിര്‍മ്മിച്ചത്, ഹിറ്റാകും എന്ന് പറഞ്ഞു ചെയ്ത സിനിമകള്‍ തന്നെയായിരുന്നു. ആ വിശ്വാസം അത്രത്തോളം ഉറപ്പിച്ചിരുന്നു, അത് ആരവത്തിന് ഉണ്ടായിരുന്നു ചാട്ടയ്ക്ക് ഉണ്ടായിരുന്നു, അത് പോലെ ദേവരാഗവും ഹിറ്റ് ആകുമെന്ന് കരുതിയിരുന്നു, ഇത് മൂന്നും വലിയ പരാജയമായി, സാമ്ബത്തികമായി ഇത് വല്ലാതെ ബാധിച്ചുതാലിമാല വരെ വില്‍ക്കുകയും ചെയ്തു’.- കെപിഎസി ലളിത പറയുന്നു.