പ്രണയ വിവാഹമായിരുന്നോ എന്ന ചോദ്യത്തിന് മറുപടിയുമായി കൃഷ്ണകുമാർ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാർ.സോഷ്യൽ മീഡിയകളിലും നടൻ സജീവമാണ്.നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടന്റെ മൂത്ത മകൾ അഹാന കൃഷ്ണകുമാറും തന്റെ ജീവിതം അഭിനയത്തിലൂടെയാണെന്ന് തെളിയിച്ച് കഴിഞ്ഞു.താരകുടുംബം ഒന്നടങ്കം മലയാളി പ്രേക്ഷകർക്ക് സുപരിചിതരാണ്.യൂട്യൂബിൽ നിറഞ്ഞ് നിൽക്കുന്ന കുടുംബമാണ് കൃഷ്ണകുമാറിന്റേത്.കൃഷ്ണകുമാറും നാല് പെൺമക്കളും ഭാര്യയും യൂട്യൂബിൽ നിറ സാന്നിധ്യമാണ്.ഇപ്പോഴിതാ കൃഷ്ണകുമാർ പങ്കുവെച്ച ഒരു പഴയചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്

ഇരുപത്തിയഞ്ച് വർഷം മുൻപുള്ള ചിത്രമാണ് കൃഷ്ണകുമാർ പങ്കുവെച്ചത്. ചിത്രത്തിന് നിരവധി ആരാധകരാണ് കമൻ്റുകളുമായി എത്തിയിരിക്കുന്നത്. കമൻ്റുകൾക്കെല്ലാം മറുപടി നൽകാനും കൃഷ്ണ കുമാർ സമയം മാറ്റിവെക്കാറുണ്ട്. മഹി ശർമ്മ എന്ന ഒരു ആരാധകൻ്റെ കമൻ്റും അതിന് കൃഷ്ണ കുമാർ നൽകിയ മറുപടിയും വൈറലായിമാറിയിരിക്കുകയാണ്. ആശംസകൾ. നിങ്ങളുടേത്‌ പ്രണയ വിവാഹമായിരുന്നോ ചേട്ടാ..?’ എന്നായുരുന്നു കമന്റ്.അതെ എന്നർത്ഥത്തിൽ ഒരു തംസ് അപ്പ് നൽകിക്കൊണ്ടാണ് കൃഷ്ണകുമാർ മറുപടി നൽകിയത്.

കാശ്മീരം എന്ന സിനിമയിലൂടെയാണ് കൃഷ്ണകുമാർ അഭിനയത്തിലേക്കെത്തുന്നത്. 1994 ലാണ് കൃഷണ കുമാർ കാമുകിയായ സിന്ധുവിനെ വിവാഹം ചെയ്തത്.റ്റാൻഡം എന്ന സ്ഥാപനത്തിൽ വർക്ക് ചെയ്തിരുന്ന സമയത്താണ് കൃഷ്ണകുമാറിനെ സിന്ധു ആദ്യമായി കണ്ടത്. അതെ സമയത്ത് തന്നെ ദൂരദർശനിൽ താരം ഉണ്ടായിരുന്നു.അങ്ങനെ ആദ്യ സിനിമ ഇറങ്ങിയപ്പോൾ തീയേറ്ററിൽ വച്ച് കണ്ടമുട്ടുകയും സംസാരിക്കുകയും പ്രണയത്തിൽ ആവുകയും ചെയ്തെന്ന് കൃഷ്ണകുമാർ നേരത്തെ പറഞ്ഞിട്ടുണ്ട്