അനുഗ്രഹീത നിമിഷം, മോദിജിയെ കണ്ടു, കൃഷ്ണകുമാര്‍ പറയുന്നു

മലയാളികളുടെ പ്രിയ നടനും ബി ജെ പി ദേശീയ കൗണ്‍സില്‍ അംഗവുമായ കൃഷ്ണകുമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു. ഡല്‍ഹിയിലുള്ള ന്യൂ കല്യാണ്‍ മാര്‍ഗ് വസതിയിലെത്തിയാണ് കൃഷ്ണകുമാര്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്. കൂടിക്കാഴ്ചയുടെ വിവരം പ്രധാനമന്ത്രിക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ച് കൃഷ്ണകുമാര്‍ തന്നെയാണ് പുറത്തുവിട്ടത്.

‘അനുഗ്രഹീത നിമിഷം. മോദിജിയെ കണ്ടു. സംസ്ഥാനം നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ അറിയിച്ചു’ കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. അടുത്തിടെയാണ് കൃഷ്ണകുമാറിനെ ബിജെപി ദേശീയ കൗണ്‍സിലിലേക്ക് തിരഞ്ഞെടുത്തത്.

നേരത്തെ നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ ഭരണത്തെയും കുറിച്ച് കൃഷ്ണകുമാര്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമായിരുന്നു. ആ കുറിപ്പ് ഇങ്ങനെ, കൃഷ്ണകുമാറിന്റെ കുറിപ്പ് ഇങ്ങനെ, 2019 ഓഗസ്റ്റ് 5 നു കഷ്മീറിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ധാക്കുന്ന പ്രമേയം പാര്‍ലിമെന്റ് പാസ്സാക്കി. അന്ന് ദേശസ്നേഹികള്‍ കയ്യടിച്ചപ്പോള്‍ ദേശവിരുദ്ധര്‍ പൊട്ടിത്തെറിച്ചു. ഇന്നു രണ്ടു വര്‍ഷം കഴിഞ്ഞു. ദീപാവലിക്കു പടക്കം പൊട്ടുന്നതൊഴിച്ചാല്‍ കഷ്മീര്‍ ശാന്തം. കേന്ദ്ര ഗവണ്മെന്റിനെയും മോദിയേയും അമിത്ഷായെയും ദേശസ്നേഹികളെയും തെറി വിളിച്ചവര്‍ മൗനം. ഇന്ത്യയുടെ വിജയത്തില്‍ അമര്‍ഷവും, പാകിസ്ഥാന്റെയും ചൈനയുടെയും പരാജയത്തില്‍ ദുഖിതരുമാണ് ദേശവിരുധരും, ചില വ്യാജ സാംസ്‌കാരിക നായകരും. ഒന്ന് മനസിലാക്കുക,

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രി ശ്രി നരേന്ദ്ര മോദി ‘സ്വച് ഭാരത്’ കൊണ്ട് വന്നപ്പോള്‍ പലരും കരുതി നമ്മുടെ പൊതു ഇടങ്ങളില്‍ വൃത്തിയാക്കല്‍ മാത്രമാണെന്ന്. ഇന്ത്യ മഹാരാജ്യം മുഴുവനായിതന്നെ വെടിപ്പാക്കാന്‍ ആണ് മോദിജി തീരുമാനിച്ചത്. രാജ്യ നന്മ മാത്രം മുന്നില്‍ കണ്ടു രാജ്യം ഭരിക്കുന്ന മോദിജിക്കു സര്‍വ്വ ഭാരതീയരും പിന്തുണ നല്‍കൂ. 6 ദശകത്തോളം ഒരു കുടുംബവും , കൂടെ കുറെ കമ്മ്യൂണിസ്റ്റുകളും ചേര്‍ന്ന് കുട്ടിച്ചോറാക്കിയ ഭാരതത്തെ സുരക്ഷിതവും സുന്ദരവുമാക്കാന്‍ ദേശീയതയുടെ ഭാഗമാകൂ.. ഭാരതത്തെ ലോകത്തിന്റെ നെറുകയിലെത്തിക്കൂ.. ജയ് ഹിന്ദ്..